പണി വാട്‌സ്ആപ്പ് വഴിയും വരും, ഒരു ഗ്രൂപ്പില്‍ ചേര്‍ന്നതേ ഓര്‍മയുള്ളൂ, നഷ്ടമായത് 23 ലക്ഷം രൂപ

ഓണ്‍ലൈന്‍ വഴി പണം നഷ്ടപ്പെടുന്നത് ഇന്ന് പുതുമയല്ലാത്ത കാര്യമായി മാറിയിട്ടുണ്ട്. അത്യാഗ്രഹവും അറിവില്ലായ്മയും ചൂഷണം ചെയ്ത് കോടിക്കണക്കിന് രൂപയാണ് ഓരോ ദിവസവുമെന്നോണം ഹാക്കര്‍മാര്‍ തട്ടിയെടുക്കുന്നത്.

 

ഉഡുപ്പി സ്വദേശിയായ ബാപ്റ്റിസ്റ്റ് മൗറിഷി ലോബോ എന്ന വ്യക്തിക്ക് നഷ്ടമായത് 23.4 ലക്ഷം രൂപയാണ്. ഓണ്‍ലൈന്‍ ട്രേഡിംഗില്‍ നല്ല ലാഭം നേടാന്‍ സഹായിക്കുന്നതിനുള്ള ടിപ്‌സുകള്‍ നല്‍കാമെന്ന വാഗ്ദാനത്തില്‍ വീഴ്ത്തിയാണ് പണം കവര്‍ന്നത്.

ഓണ്‍ലൈന്‍ വഴി പണം നഷ്ടപ്പെടുന്നത് ഇന്ന് പുതുമയല്ലാത്ത കാര്യമായി മാറിയിട്ടുണ്ട്. അത്യാഗ്രഹവും അറിവില്ലായ്മയും ചൂഷണം ചെയ്ത് കോടിക്കണക്കിന് രൂപയാണ് ഓരോ ദിവസവുമെന്നോണം ഹാക്കര്‍മാര്‍ തട്ടിയെടുക്കുന്നത്.

ഈ രീതിയില്‍ ഉഡുപ്പി സ്വദേശിയായ ബാപ്റ്റിസ്റ്റ് മൗറിഷി ലോബോ എന്ന വ്യക്തിക്ക് നഷ്ടമായത് 23.4 ലക്ഷം രൂപയാണ്. ഓണ്‍ലൈന്‍ ട്രേഡിംഗില്‍ നല്ല ലാഭം നേടാന്‍ സഹായിക്കുന്നതിനുള്ള ടിപ്‌സുകള്‍ നല്‍കാമെന്ന വാഗ്ദാനത്തില്‍ വീഴ്ത്തിയാണ് പണം കവര്‍ന്നത്.

ഒരു ദിവസം അപരിചിതര്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തതോടെയാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് വ്യാപാരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഓണ്‍ലൈന്‍ ട്രേഡിംഗിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗ്രൂപ്പ് നല്‍കുമെന്നും അതുപ്രകാരം പണം നിക്ഷേപിച്ചാല്‍ ലക്ഷങ്ങള്‍ നേടാമെന്നുമായിരുന്നു വാഗ്ദാനം.

ലാഭം നേടാനുള്ള നല്ല അവസരമാണെന്ന് ലോബോയെ ബോധ്യപ്പെടുത്തി. 2024 ഡിസംബര്‍ 2 നും 2025 ജനുവരി 6 നും ഇടയില്‍ തട്ടിപ്പുകാര്‍ പങ്കിട്ട അക്കൗണ്ടുകളിലേക്ക് മൊത്തം 21.4 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ലാഭം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍, തട്ടിപ്പുകാര്‍ വിസമ്മതിക്കുകയും ഇയാളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് താന്‍ തട്ടിപ്പില്‍ അകപ്പെട്ടതായി ബോധ്യമായത്.

വാട്‌സ്ആപ്പ് വഴി ലിങ്കുകള്‍ അയച്ച് വ്യാപകമായ തട്ടിപ്പികള്‍ നടക്കുന്നുണ്ട്. ഇക്കാര്യം എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയാകാറുമുണ്ട്. എന്നാല്‍, ഈ വാര്‍ത്തകള്‍ ശ്രദ്ധിക്കാത്തവരോ അത്യാഗ്രമുള്ളവരോ ആണ് വീണ്ടും വീണ്ടും സമാന തട്ടിപ്പുകളില്‍ വീഴുന്നത്. അപരിചിതരുമായുള്ള ചാറ്റുകളും ഗ്രൂപ്പുകളും ലിങ്കുകളുമെല്ലാം പൂര്‍ണമായും അവഗണിക്കണമെന്നാണ് പോലീസ് അറിയിക്കുന്നത്.

തുടക്കത്തില്‍ വിശ്വാസം നേടിയെടുക്കാന്‍ ചെറിയ തുകയ്ക്ക് ലാഭവിഹിതം നല്‍കും. ഇതോടെ വലിയ തുക നിക്ഷേപിക്കുകയും ആ തുക നഷ്ടമാവുകയും ചെയ്യുകയാണ് പതിവ്. തട്ടിപ്പുകാരെ പിടികൂടിയാലും ഈ തുക തിരിച്ചുപിടിക്കുക എളുപ്പമല്ല. വിദേശ നിക്ഷേപങ്ങളിലേക്ക് തുക മാറ്റുന്നതിനാല്‍ ഇത് കണ്ടെടുക്കുന്നതിനോ പരാതിക്കാര്‍ക്ക് നല്‍കുന്നതിനോ സാധിക്കാറില്ല.

ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ എല്ലായ്‌പ്പോഴും അപകടസാധ്യതകള്‍ക്ക് വിധേയമാണ്, മാത്രമല്ല 500 ശതമാനം പോലെ വലിയ ലാഭം ആര്‍ക്കും ഉറപ്പുനല്‍കാന്‍ കഴിയില്ല. തങ്ങള്‍ക്ക് കഴിയുമെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍, അത് ഒരു തട്ടിപ്പാണ്.

കൂടാതെ, അജ്ഞാതരായ ആളുകള്‍ പങ്കിടുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക. ഈ ആപ്പുകള്‍ യഥാര്‍ത്ഥമാണെന്ന് തോന്നുമെങ്കിലും മൊബൈലുകള്‍ ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കാന്‍ ഹാക്കര്‍മാരെ ആപ്പുകള്‍ സഹായിക്കും.