ഇന്ത്യയ്‌ക്കെതിരായ പടയൊരുക്കമോ? പാകിസ്ഥാനില്‍ ടണ്‍ കണക്കിന് ആയുധമെത്തിച്ച് തുര്‍ക്കി, പുതിയ അച്ചുതണ്ട് രാജ്യത്തിന് ഭീഷണിയാകുന്നോ?
തുര്‍ക്കിയും പാകിസ്ഥാനും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമായി മുന്നോട്ടുപോകുന്നതായി റിപ്പോര്‍ട്ട്.
തുര്‍ക്കി-പാകിസ്ഥാന്‍ ബന്ധം പുതിയതല്ല. വര്‍ഷങ്ങളായി പാകിസ്ഥാന്‍ തുര്‍ക്കിയുമായി ആയുധ കച്ചവടം നടത്തുന്നുണ്ട്. പാകിസ്ഥാന്‍ തുര്‍ക്കിയുടെ പ്രധാന ആയുധ കമ്പോളങ്ങളിലൊന്നാണ്.
ന്യൂഡല്‍ഹി: തുര്‍ക്കിയും പാകിസ്ഥാനും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമായി മുന്നോട്ടുപോകുന്നതായി റിപ്പോര്‍ട്ട്. ഈ മാസം തുര്‍ക്കി സൈനിക ഗതാഗത വിമാനങ്ങള്‍ പാകിസ്ഥാനിലേക്ക് ആവര്‍ത്തിച്ച് പറന്നതും, അതിന് മുമ്പ് മക്കയില്‍ ഒപ്പുവെച്ച ത്രികക്ഷി പ്രതിരോധ കരാറും ഇന്ത്യ ഗൗരവമായാണ് വീക്ഷിക്കുന്നത്.
2026 ഓഗസ്റ്റ് 19 മുതല്‍ 21 വരെ (ഏകദേശം 60 മണിക്കൂര്‍) തുര്‍ക്കി എയര്‍ഫോഴ്സിന്റെ സൈനിക ഗതാഗത വിമാനങ്ങള്‍ പാകിസ്ഥാന്‍ എയര്‍ഫോഴ്സ് ബേസുകളായ നുര്‍ ഖാന്‍ (റാവല്‍പിണ്ടി), മസ്രൂര്‍ (കറാച്ചി), മുരിദ് എന്നിവിടങ്ങളില്‍ ആവര്‍ത്തിച്ച് ലാന്‍ഡ് ചെയ്തതായി ഓപ്പണ്‍ സോഴ്സ് ഫ്‌ലൈറ്റ് ട്രാക്കിങ് ഡാറ്റയും ഇന്റലിജന്‍സ് ഇന്‍പുട്ടുകളും സൂചിപ്പിക്കുന്നു.
കാര്‍ഗോയുടെ ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങളിലും OSINT റിപ്പോര്‍ട്ടുകളിലും ഡ്രോണുകള്‍, ഡ്രോണ്‍-ബന്ധിത സംവിധാനങ്ങള്‍, എയര്‍ ഡിഫന്‍സ് ഘടകങ്ങള്‍ എന്നിവ എത്തിയിരിക്കാമെന്ന് ഊഹാപോഹങ്ങളുണ്ട്. ചൈനീസ് വിമാനങ്ങളും സമാനമായ സമയത്ത് പ്രവര്‍ത്തിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓഗസ്റ്റ് 7-ന് സൗദിയില്‍ ഒപ്പുവെച്ച മക്ക ജോയിന്റ് ഡിഫന്‍സ് അഗ്രിമെന്റിന്റെ പശ്ചാത്തലത്തിലാണ് പുതിയ ആയുധ കൈമാറ്റമെന്നാണ് സൂചന. കരാര്‍ ഒരു രാജ്യത്തിനെതിരായ ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്ന് പറയുന്നു. പ്രതിരോധ മന്ത്രിമാരുടെയും ചീഫ്സ് ഓഫ് സ്റ്റാഫിന്റെയും മെക്കാനിസങ്ങള്‍, ജോയിന്റ് എക്‌സര്‍സൈസുകള്‍, ഡിഫന്‍സ് ഇന്‍ഡസ്ട്രി സഹകരണം എന്നിവയും ഉള്‍പ്പെടുന്നു.
2025 ഏപ്രില്‍ 22-ന് പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ടെന്‍ഷന്‍ ഉയര്‍ന്നപ്പോള്‍, തുര്‍ക്കി ആറ് വിമാനങ്ങളില്‍ ആയുധങ്ങള്‍ അയച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫ്‌ലൈറ്റ് റഡാര്‍ ഡാറ്റയും സോഷ്യല്‍ മീഡിയയും ഇതിനെ സാധൂകരിച്ചു. എന്നാല്‍, തുര്‍ക്കി ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
തുര്‍ക്കി-പാകിസ്ഥാന്‍ ബന്ധം പുതിയതല്ല. വര്‍ഷങ്ങളായി പാകിസ്ഥാന്‍ തുര്‍ക്കിയുമായി ആയുധ കച്ചവടം നടത്തുന്നുണ്ട്. പാകിസ്ഥാന്‍ തുര്‍ക്കിയുടെ പ്രധാന ആയുധ കമ്പോളങ്ങളിലൊന്നാണ്.
തുര്‍ക്കി പാകിസ്ഥാന്റെ കശ്മീര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന രാജ്യം കൂടിയാണ്. 2025ലെ സംഘര്‍ഷസമയത്ത് തുര്‍ക്കി പാകിസ്ഥാനോട് അനുകൂലമായ നിലപാടെടുത്തു. ഇതോടെ ഇന്ത്യയില്‍ തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബോയ്ക്കോട്ട് ചെയ്യാനുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നിരുന്നു.
സൗദി ഫിനാന്‍സ്, തുര്‍ക്കി ടെക്നോളജി, പാകിസ്ഥാന്‍ മാന്‍പവര്‍ എന്ന ഫോര്‍മുലയാണ് ഇപ്പോള്‍ കരാറിലൂടെ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, സൗദി ഇന്ത്യയുടെ സൗഹൃദ രാജ്യമായതിനാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് വ്യക്തമല്ല.