ടിആർഎഫിന് പോപ്പുലർ ഫ്രണ്ടുമായി ബന്ധം ? ദേശീയ അന്വേഷണ ഏജൻസി അന്വേഷണമാരംഭിച്ചു
വീര്യമേറിയ ഇസ്ലാമികതീവ്രവാദ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന് രാജ്യത്തിനകത്തെ ചില സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യവും ദേശീയ അന്വേഷണ സമിതി അന്വേഷണ പരിധിയിൽ കൊണ്ടുവരും.
കശ്മീരിൽ മാത്രമല്ല സിറിയയിലും അഫ്ഗാനിലും ഭീകരപ്രവർത്തനത്തിനായി യുവതി - യുവാക്കളെ റിക്രൂട്ട്മെൻ്റ് ചെയ്ത മതതീവ്രവാദ സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. ഇസ്ലാമിക സ്റ്റേറ്റുമായി ഇവർക്ക് നാഭീ നാളബന്ധമുണ്ടെന്ന് എൻ.ഐ.എ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
കണ്ണൂർ : വീര്യമേറിയ ഇസ്ലാമികതീവ്രവാദ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന് രാജ്യത്തിനകത്തെ ചില സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യവും ദേശീയ അന്വേഷണ സമിതി അന്വേഷണ പരിധിയിൽ കൊണ്ടുവരും. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന കാര്യമാണ് അന്വേഷിച്ചു വരുന്നത്.
കശ്മീരിൽ മാത്രമല്ല സിറിയയിലും അഫ്ഗാനിലും ഭീകരപ്രവർത്തനത്തിനായി യുവതി - യുവാക്കളെ റിക്രൂട്ട്മെൻ്റ് ചെയ്ത മതതീവ്രവാദ സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. ഇസ്ലാമിക സ്റ്റേറ്റുമായി ഇവർക്ക് നാഭീ നാളബന്ധമുണ്ടെന്ന് എൻ.ഐ.എ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയായി മാറിയപ്പോഴാണ് കേന്ദ്ര സർക്കാർ പി.എഫ്.ഐ നിരോധിച്ചത്. ഇതിൻ്റെ പ്രവർത്തകരും നേതാക്കളും രാഷ്ട്രീയ രൂപമായ സോഷ്യൽ ഡെമോക്രറ്റിക്ക് പാർട്ടി ഓഫ് ഇന്ത്യയിലാണ് (എസ്.ഡി.പി.ഐ) പ്രവർത്തിക്കുന്നത്.
എന്നാൽ പി.എഫ്.ഐ ഇപ്പോഴും സ്ളിപ്പിങ് സെല്ലായി പ്രവർത്തിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. നേതാക്കൾ തിഹാർ ജയിലിൽ ഉള്ളപ്പോഴും കോടികളാണ് ഫണ്ടായി ഇവർക്ക് വിദേശ രാജ്യങ്ങളിൽ എത്തുന്നത്. മുസ്ലീം ബ്രദർഹുഡ് ആശയം വിളംബരം ചെയ്യുന്ന ജമാത്തെ ഇസ്ലാമിയും ഈ ശ്രേണിയിലുള്ളവരാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ ഉൾപെടെയുള്ള സംസ്ഥാനങ്ങളിൽ പി.എഫ്.ഐയുടെ പ്രവർത്തനം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് ദേശീയ അന്വേഷണ ഏജൻസി.
ലഷ്ക്കർത്വയ്യിബ - ഹിസ് ബുൾ മുജാഹുദീൻ എന്നീപേര് മാറ്റി വന്ന ഇസ്ലാമിക തീവ്രവാദ സംഘടനയിൽ നിന്നും 2019 ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന ട്രക്കർ ആക്രമണത്തിന് ശേഷമുള്ള വലിയ ചാവേറാക്രമണത്തിനാണ് ഇന്ത്യ ഇരയായി മാറിയത്. കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസം നടന്നത് രാജ്യത്തെ തന്നെഏറ്റവും വലിയ ഭീകരാക്രമണമാണ്.
27 ലധികം പേർ ഇതിനകം കൊല്ലപ്പെട്ടതായി വാർത്തകൾ വന്നു. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇതിനോടകം തന്നെ തീവ്രവാദ സംഘടനയായ ടിആർഎഫ്(ദി റെസിസ്റ്റൻസ് ഫ്രണ്ട്) ഏറ്റെടുത്തത്. വിനോദ സഞ്ചാരികളെ ഉൾപ്പടെ ലക്ഷ്യം വെച്ച് ഇത്രയും ഹീനമായ ആക്രമണം നടത്തിയ ടിആർഎഫ് ആരാണ്? എന്താണ് ഈ ഭീകര സംഘടനയുടെ ലക്ഷ്യംമെന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
കശ്മീരിനെ ലക്ഷ്യം വെച്ച് പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു തീവ്രവാദ സംഘടനയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് അഥവാ ടിആർഎഫ്.
ജമ്മു കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരു തദ്ദേശീയ കശ്മീരി പ്രതിരോധ പ്രസ്ഥാനമായിട്ടാണ് ടിആർഎഫ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റിൽ കശ്മീരിൻ്റെ പ്രത്യേക പദവി നഷ്ടപ്പെടുത്തികൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ് റെസിസ്റ്റൻസ് ഫ്രണ്ട് സ്ഥാപിതമാകാനുള്ള കാരണമെന്ന് ഇവർ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.
2023 ജനുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിആർഎഫിനെയും അനുബന്ധ ഗ്രൂപ്പുകളെയും നിരോധിച്ചിരുന്നു. പിന്നാലെ ടിആർഎഫ് നേതാവായ ഷെയ്ഖ് സജ്ജാദ് ഗുലിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയാണ് ഈ സംഘടന സ്ഥാപിച്ചതെന്നും അതിന്റെ ഒരു ശാഖയാണ് ടിആർഎഫ് എന്നുമാണ് കേന്ദ്ര സർക്കാറിന്റെ കണ്ടെത്തൽ. ടെലിഗ്രാം, വാട്ട്‌സ്ആപ്പ്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇവരുടെ ആശയപ്രചാരണവും സംഘാടനവും. ജമ്മു കശ്മീരിലെ സംഘർഷങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്ന ടിആർഎഫ് 2024 ഏപ്രിലിലാണ് അവസാനമായി ആക്രമണം നടത്തിയത്.
കശ്മീരിൻ്റെ പ്രത്യേക പദവി വീണ്ടെടുക്കുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നാണ് നിരീക്ഷണം. പ്രധാനമായും കശ്മീരിലെ അധികാര സംവിധാനങ്ങളെയാണ് ടിആർഎഫ് ലക്ഷ്യം വെക്കുന്നതെങ്കിലും സ്ഥലത്തെ വിനോദ സഞ്ചാരികളും കച്ചവടകാരുമുൾപ്പടെയുള്ള സിവിലിയന്‌സും ഇവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്കായി ആയുധങ്ങൾ കൊണ്ടുപോകുന്നത് ഏകോപിപ്പിക്കുക, തീവ്രവാദികളെ റിക്രൂട്ട് ചെയ്യുക, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്ത് നടത്തുക, സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുക എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങളുമായി ടിആർഎഫിന് ബന്ധമുണ്ടെന്നാണ് കേന്ദ്ര സർക്കാർ സംഘടനയ്ക്കെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ.
കശ്മീരിൽ നടന്നിട്ടുള്ള നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ടിആർഎഫ് ഏറ്റെടുത്തിട്ടുണ്ട്. 2020 ൽ ആണ് ഈ സംഘം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തുടങ്ങിയത്. 2024 ഒക്ടോബർ 20-ന് ഗാൻഡർബലിൽ നടന്ന ഇസഡ്-മോർ ടണൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് അടുത്തിടെ ഏറ്റെടുത്തിരുന്നു.
ഇടപെടലിൽ വളരെ സജീവമായിക്കും ചെയ്യുന്ന പ്രവർത്തന രീതിയും ടിആർഎഫ് പിന്തുടർന്നിരുന്നു. കശ്മീരിനുള്ളിൽ നടക്കുന്ന എല്ലാ രാഷ്ട്രീയ, ഭരണ, സാമൂഹിക പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ടിആർഎഫിനുണ്ട്. തങ്ങളുടെ ആശയങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് ലഷ്‌കർ-ഇ-തൊയ്ബയും ഹിസ്ബുൾ മുജാഹിദീനും സ്വീകരിച്ചതിൽ നിന്നും വ്യത്യസ്തമായ തന്ത്രങ്ങളാണ് ടിആർഎഫ് സ്വീകരിച്ച് വരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനാൽ തന്നെ പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ദി റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുക്കുമ്പോൾ സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ച് കശ്മീരിൽ നിന്ന് പുതിയൊരു വെല്ലുവിളി കൂടിയാണ് ഉദയം ചെയ്തിരിക്കുന്നതെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മതം നോക്കിയാളുകളെ തെരഞ്ഞുപിടിച്ചു കൊല്ലുകയെന്നത് ജിഹാദി സംഘടനകളുടെ പ്രത്യേകതയാണ്. ബംഗ്ളാദേശ് കലാപത്തിൽ ജമാത്തെ ഇസ്ലാമി ചെയ്തതും ഈ കാര്യം തന്നെയാണ്.