ഭഗവാൻ്റെ പ്രതിപുരുഷൻ പടിയിറങ്ങുമ്പോൾ...! തൃച്ചംബരത്തപ്പൻ്റെ പാക്കത്ത് തിരുമേനി മനസ്സ് തുറക്കുന്നു 

കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട  ക്ഷേത്രമാണ് തളിപ്പറമ്പിലെ തൃച്ചംബരം ക്ഷേത്രം. ഒട്ടേറെ പ്രത്യേകതകൾ കൊണ്ട്  വിശ്വാസികൾക്കിടയിൽ സവിശേഷമായ സ്ഥാനം ഈ ക്ഷേത്രത്തിനുണ്ട്.

 തൃച്ചംബരത്തെ ഭൂലോക വൈകുണ്ഠമാക്കുന്ന രാമകൃഷ്ണ ലീലകൾക്ക് ഇത്തവണ ഒരു വിങ്ങലിന്റെ ഭാവമുണ്ട്. വർഷങ്ങളായി തൃച്ചംബരത്തപ്പന്റെ തിടമ്പേന്തി നൃത്തമാടുന്ന പാക്കത്ത് തിരുമേനി, ആരോഗ്യപരമായ കാരണങ്ങളാൽ തന്റെ നിയോഗം അനുജനെ ഏൽപ്പിക്കുകയാണ്. ഭഗവാന്റെ പ്രതിപുരുഷനായി നിന്ന് ഭക്തരെ ആനന്ദിപ്പിച്ച ആ പാദങ്ങൾ ഇത്തവണ വിശ്രമത്തിലേക്ക് നീങ്ങുമ്പോൾ, വരാനിരിക്കുന്ന ഉത്സവത്തിൻ്റെ ഒരുക്കങ്ങൾക്കിടയിൽ തിരുമേനിയുടെ മനസ്സിലെ വികാരങ്ങൾ എന്തൊക്കെയാവാം? 

 കണ്ണൂർ : കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട  ക്ഷേത്രമാണ് തളിപ്പറമ്പിലെ തൃച്ചംബരം ക്ഷേത്രം. ഒട്ടേറെ പ്രത്യേകതകൾ കൊണ്ട്  വിശ്വാസികൾക്കിടയിൽ സവിശേഷമായ സ്ഥാനം ഈ ക്ഷേത്രത്തിനുണ്ട്. മലബാറിലെ തന്നെ വിശ്വാസികളുടെ പ്രധാന ഉത്സവങ്ങളിലൊന്നാണ് തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവം. തൃച്ചംബരത്തുകാരുടെ മനസ്സിൽ ഇപ്പോൾ വരാൻ പോകുന്ന കുംഭമാസത്തിലെ ആ തണുപ്പുള്ള രാവുകളാണ്. 

കുംഭം 22 മുതൽ മീനം 6 വരെയാണ് തൃച്ചംബരം ഉത്സവം നീണ്ടു നിൽക്കുക. ഉത്സവം കൊടിയേറിയാൽ മഴൂർ ബലഭദ്രസ്വാമി ക്ഷേത്രത്തിൽ അറിയിക്കണമെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ ചെന്ന് മണിയടിച്ചാണ് ഉത്സവ വിവരം അറിയിക്കുന്നത്. അന്നേ ദിവസം തന്നെ രാത്രി ഒരുമണിയോടെ മഴൂരിൽനിന്ന്‌ ബലരാമവിഗ്രഹം എഴുന്നള്ളിച്ച് തൃച്ചംബരത്തേയ്ക്ക് കൊണ്ടുവരും. പിന്നെ ആഘോഷങ്ങൾ പൂക്കോട്ട് നടയിലാണ്. നൃത്തോത്സവം, ബാലലീലോത്സവം, ദേവേത്സവം, മഹോത്സവം തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങൾ. കൂട്ടത്തിലോട്ടം,ആനന്ദനൃത്തം, കൂടിപ്പിരിയൽ തുടങ്ങിയവയും ഉത്സവത്തിന്റെ ഭാഗമാണ്. കാരാഗ്രഹത്തിൽ പിറന്നയുടനേ അമ്മയിൽ നിന്നും പിരിയേണ്ടി വന്ന ശ്രീകൃഷ്ണൻറെ ബാല്യകാല ലീലകളൊന്നും കാണുവാൻ അമ്മയായ ദേവകിക്ക് കഴിഞ്ഞിരുന്നില്ല. കൃഷ്ണ ലീലകൾ കാണുവാനുള്ള ദേവകിയുടെ ആഗ്രഹത്തിന്റെ സാഫല്യമാണ് ഇവിടെ നടക്കുന്ന കൂട്ടത്തിലോട്ടം. ബലരാമനെത്തുന്ന ദിവസത്തെ തിടമ്പു നൃത്തവും കൂട്ടിത്തിലോട്ടവും, നാലാം ഉത്സവത്തിലെ നാട് വലം വയ്ക്കുന്ന ചടങ്ങ്, ആറാം ഉത്സവത്തിലെ ആറാട്ട്, തുടങ്ങിയവയും കാണേണ്ട കാഴ്ചകൾ തന്നെയാണ്.

 തൃച്ചംബരത്തെ ഭൂലോക വൈകുണ്ഠമാക്കുന്ന രാമകൃഷ്ണ ലീലകൾക്ക് ഇത്തവണ ഒരു വിങ്ങലിന്റെ ഭാവമുണ്ട്. വർഷങ്ങളായി തൃച്ചംബരത്തപ്പന്റെ തിടമ്പേന്തി നൃത്തമാടുന്ന പാക്കത്ത് തിരുമേനി, ആരോഗ്യപരമായ കാരണങ്ങളാൽ തന്റെ നിയോഗം അനുജനെ ഏൽപ്പിക്കുകയാണ്. ഭഗവാന്റെ പ്രതിപുരുഷനായി നിന്ന് ഭക്തരെ ആനന്ദിപ്പിച്ച ആ പാദങ്ങൾ ഇത്തവണ വിശ്രമത്തിലേക്ക് നീങ്ങുമ്പോൾ, വരാനിരിക്കുന്ന ഉത്സവത്തിൻ്റെ ഒരുക്കങ്ങൾക്കിടയിൽ തിരുമേനിയുടെ മനസ്സിലെ വികാരങ്ങൾ എന്തൊക്കെയാവാം?  

പാക്കത്ത് തിരുമേനിയുമായുള്ള അഭിമു​ഖം 

<a style="border: 0px; overflow: hidden" href=https://youtube.com/embed/TwV0nV4aVTM?autoplay=1&mute=1><img src=https://img.youtube.com/vi/TwV0nV4aVTM/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" title="YouTube video player" width="560">