ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങൾ പകർത്തി;കണ്ണൂർ തളിപ്പറമ്പിൽ തെയ്യം കലാകാരൻ കെണിയിൽ കുരുക്കിത്  പതിനേഴോളം സ്ത്രീകളെ

ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്‌നയായി വീഡിയോകോള്‍ ചെയ്യിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത തെയ്യം കലാകാരനായയുവാവ് പതിനേഴോളം സ്ത്രീകളുടെ വീഡിയോകൾ പകര്‍ത്തിയതായി സൂചന. പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ കാര്യം വ്യക്തമായത്.

 

തളിപ്പറമ്പ് :ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്‌നയായി വീഡിയോകോള്‍ ചെയ്യിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത തെയ്യം കലാകാരനായയുവാവ് പതിനേഴോളം സ്ത്രീകളുടെ വീഡിയോകൾ പകര്‍ത്തിയതായി സൂചന. പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ കാര്യം വ്യക്തമായത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ  യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട തിമിരിയിലെ തെയ്യംകലാകാരനായ ലിജേഷിന്റെ(39) മൊബൈൽഫോണ്‍ പോലീസ് കസ്റ്റഡിലെടുത്ത് നടത്തിയ  പരിശോധനയിലാണ് ഈ കാര്യം വ്യക്തമായത്. 

കൂടുതല്‍ സ്ത്രീകള്‍ ഫോണ്‍മുഖേന പൊലീസുമായി ബന്ധപ്പെട്ടതായാണ് വിവരം. അടുത്ത ദിവസംതന്നെ രേഖാമൂലമുള്ള പരാതികള്‍ നല്‍കുമെന്ന് ഇവര്‍ തളിപ്പറമ്പ് പോലീസിനെ അറിയിച്ചിട്ടുണ്ട്. 2025 ഒക്ടോബര്‍-6നും 2026 ജൂലായ് മാസം ആറിനും ഇടയിലുള്ള ഒരു ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർതൃമതിയായയുവതിയെ ഫോണില്‍ വിളിച്ച് നഗ്നയായി വാട്സ്ആപ്പ് വീഡിയോകോള്‍ ചെയ്യണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വീഡിയോ കോള്‍ ചെയ്തപ്പോള്‍ നഗ്‌നഫോട്ടോകള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് വെച്ച് ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടും വീണ്ടും വീഡിയോകോള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും താല്‍പര്യമില്ലെന്ന്പറഞ്ഞിട്ടും നിരന്തരം പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും യുവതിയുടെ  നഗ്‌നഫോട്ടോ ലിജീഷ് സുഹൃത്തുകള്‍ക്ക്  അയച്ചുകൊടുക്കുകയും ചെയ്തുവെന്നാണ് പരാതി. 

ഇയാളിൽ നിന്നും ലഭിച്ചസ്ത്രീകളുടെ സ്വകാര്യ ദുശ്യങ്ങൾ ഉൾപ്പെടെയുള്ളചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽഷെയര്‍ചെയ്തവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സൗഹൃദം നടിച്ചാണ് ഇയാൾ സ്ത്രീകളുടെ ഫോൺ നമ്പരുകൾ കൈക്കലാക്കിയിരുന്നത്. തെയ്യം കലാകാരനെന്ന പ്രശസ്‌തിയും ഇതിനായി ഉപയോഗിച്ചുവെന്നാണ് സൂചന.