മാര്‍ക്കോ കണ്ട് അടുത്തിരുന്ന സ്ത്രീ ഉടുപ്പിലേക്ക് ഛര്‍ദ്ദിച്ചു, വൈറലായി പ്രേക്ഷകന്റെ പ്രതികരണം, മനസ്സുറപ്പില്ലാത്തവര്‍ സിനിമ കാണരുതെന്ന് മുന്നറിയിപ്പ്

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയിലെ വയലന്‍സ് സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് കണ്ടിറങ്ങിയ പല പ്രേക്ഷകരുടേയും അഭിപ്രായം.

 

തീയറ്ററില്‍ തൊട്ട് അടുത്തിരുന്ന സ്ത്രീ സിനിമയിലെ ക്രൂരത നിറഞ്ഞ രംഗങ്ങള്‍ കണ്ടു സഹിക്കാനാകാതെ ഛര്‍ദിക്കുകയുണ്ടായി.

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയിലെ വയലന്‍സ് സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് കണ്ടിറങ്ങിയ പല പ്രേക്ഷകരുടേയും അഭിപ്രായം. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വയലന്‍സ് ചിത്രമെന്ന് വിലയിരുത്തപ്പെട്ട ആനിമലിനെ കവച്ചുവെക്കുന്നതാണ് മാര്‍ക്കോയെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

ഇപ്പോഴിതാ മാര്‍ക്കോ കണ്ട് സിനിമകാണുകയായിരുന്ന ഒരു സ്ത്രീ ഛര്‍ദ്ദിച്ചെന്ന് വെളിപ്പെടുത്തല്‍ നടത്തുകയാണ് ഒരു പ്രേക്ഷകന്‍. വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത സിനിമ കണ്ട ഉത്തരേന്ത്യയിലെ ഒരു പ്രേക്ഷകനാണ് സിനിമാ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
 
ഇത്രയേറെ വയലന്‍സ് ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് സൂരജ് എന്ന പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടു. തീയറ്ററില്‍ തൊട്ട് അടുത്തിരുന്ന സ്ത്രീ സിനിമയിലെ ക്രൂരത നിറഞ്ഞ രംഗങ്ങള്‍ കണ്ടു സഹിക്കാനാകാതെ ഛര്‍ദിക്കുകയുണ്ടായി. അനിമലിനെക്കാളും, കില്ലിനെക്കാളും ഭീകരമായ ദൃശ്യങ്ങളാണ് മാര്‍ക്കോയിലേതെന്നും യുവാവ് പറയുന്നു.

സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്തിരുന്ന സ്ത്രീ എന്റെ ഉടുപ്പിലേക്ക് ചര്‍ദിക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ഇത്തരം ഒരു സിനിമ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല. നായകനല്ല, വില്ലനാണ് ഈ സിനിമയിലെ താരം. കുഞ്ഞു കുട്ടികളോടുവരെ ഇത്രയും കടുത്ത ക്രൂരത കാണിക്കുന്ന വില്ലനെ നമ്മള്‍ കണ്ടിട്ടേയുണ്ടാകില്ല. കുട്ടികളും വൃദ്ധരും ഈ സിനിമ കാണാതിരിക്കുന്നതാണ് നല്ലത്. അവര്‍ക്കത് താങ്ങാനാകില്ല. മാളികപ്പുറം സിനിമയില്‍ ദൈവമായി വന്ന ഉണ്ണി മുകുന്ദന്‍ ഈ സിനിമയില്‍ ദൈവത്തില്‍നിന്നും അകന്നാണ് നില്‍ക്കുന്നതെന്നും സൂരജ് പറയുന്നു.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. വയലന്‍സിന്റെ അതിപ്രസരമുള്ള സിനിമ എ സര്‍ട്ടിഫിക്കറ്റ് നേടിയതിനാല്‍ കുട്ടികളെ തീയേറ്ററില്‍ അനുവദിക്കില്ല. യുവപ്രേക്ഷകരാണ് സിനിമയുടെ ആസ്വാദകര്‍. യുവതലമുറയെ വഴിതെറ്റിക്കുന്ന തരത്തിലുള്ള വയലന്‍സ് മലയാള സിനിമയിലും കൂടിവരുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടുകഴിഞ്ഞു.