സിദ്ധസമാജത്തിൻ്റെ സ്ഥാപകൻ സ്വാമി ശിവാനന്ദ പരമഹംസരുടെ ജന്മദിനാഘോഷം കുറുമാത്തൂർ ഈയ്യൂർ സിദ്ധാശ്രമത്തിൽ നടന്നു
ലോകരക്ഷയ്ക്കും ശാന്തിക്കുമായി നിലകൊള്ളുന്ന സിദ്ധസമാജത്തിൻ്റെ സ്ഥാപകൻ സ്വാമി ശിവാനന്ദ പരമഹംസരുടെ ജന്മദിനാഘോഷം കുറുമാത്തൂർ ഈയ്യൂർ സിദ്ധാശ്രമത്തിൽ നടന്നു.എല്ലാവർഷവും വൃശ്ചിക മാസത്തിലെ കാർത്തിക നാളിലാണ് സ്വാമി ശിവാനന്ദ പരമഹംസരുടെ ജന്മദിനം ഉത്സവാന്തരീക്ഷത്തിൽ ആഘോഷിക്കുന്നത്. ജാതിമത ഭേദമന്യേ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് ആഘോഷത്തിൽ പങ്കെടുക്കാനായി ആശ്രമത്തിലേക്ക് എത്തിയത്.
തളിപ്പറമ്പ : ലോകരക്ഷയ്ക്കും ശാന്തിക്കുമായി നിലകൊള്ളുന്ന സിദ്ധസമാജത്തിൻ്റെ സ്ഥാപകൻ സ്വാമി ശിവാനന്ദ പരമഹംസരുടെ ജന്മദിനാഘോഷം കുറുമാത്തൂർ ഈയ്യൂർ സിദ്ധാശ്രമത്തിൽ നടന്നു.എല്ലാവർഷവും വൃശ്ചിക മാസത്തിലെ കാർത്തിക നാളിലാണ് സ്വാമി ശിവാനന്ദ പരമഹംസരുടെ ജന്മദിനം ഉത്സവാന്തരീക്ഷത്തിൽ ആഘോഷിക്കുന്നത്. ജാതിമത ഭേദമന്യേ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് ആഘോഷത്തിൽ പങ്കെടുക്കാനായി ആശ്രമത്തിലേക്ക് എത്തിയത്.
ഉത്സവ പ്രതീതിയിൽ സിദ്ധസമാജത്തിൻ്റെ സ്ഥാപകൻ സ്വാമി ശിവാനന്ദ പരമഹംസരുടെ ജന്മദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ കുറുമാത്തൂർ ഈയ്യൂർ സിദ്ധാശ്രമത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ജാതിമത ഭേദമന്യേ, വലിപ്പച്ചെറുപ്പമില്ലാതെ അയ്യായിരത്തിലേറെ ആളുകളാണ് ഓരോ വർഷവും ഈ ആഘോഷത്തിൽ പങ്കുചേരുന്നത്. വിവിധ വിഷയങ്ങളിൽ പ്രഭാഷണവും വീഡിയോ പ്രദർശനവും നടന്നു.
ആശ്രമത്തിൽ എത്തിച്ചേരുന്ന മുഴുവൻ ആളുകൾക്കും വിഭവസമൃദ്ധമായ ഭക്ഷണം നൽകിയാണ് യാത്രയാക്കുന്നത്. രാവിലെ എട്ട് മണി മുതൽ പതിനൊന്ന് മണി വരെ ചായയോടൊപ്പം പഞ്ചാമൃതവും ഉപ്പുമാവും വിതരണം ചെയ്തു. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയത്. കാർത്തിക നാളിൽ ഇവിടെ പ്രത്യേകം തയ്യാറാക്കുന്ന പഞ്ചാമൃതം ജന്മദിനാഘോഷത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്.