വിഡി സതീശന് ലാളിത്യവും എളിമയുമുണ്ടാക്കാനുള്ള ആ ചിത്രം വ്യാജമാണ്, പോലീസുകാര്‍ക്കൊപ്പമുള്ള ചായകുടി ദൃശ്യം പിആര്‍ വര്‍ക്കിനായി തയ്യാറാക്കിയത്, ട്രോളുമായി സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി വി ഡി സതീശന്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ചായ കുടിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ

 

ഈ വൈറല്‍ എഐ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത് 'MS WORLD' എന്ന ഫേസ്ബുക്ക് പേജിലാണ്. ഏകദേശം 90,000 ഫോളോവേഴ്‌സുള്ള ഈ പേജ് പ്രധാനമായും സിനിമാ അപ്ഡേറ്റുകള്‍ പോസ്റ്റ് ചെയ്യുന്നതാണ്.

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി വി ഡി സതീശന്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ചായ കുടിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ ലാളിത്യമാണെന്ന് തെളിയിക്കാനാണ് അണികള്‍ പ്രചരിപ്പിച്ചത്. കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളും മറ്റ് പേജുകളും ഈ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചു. 

പലരും പൊതു പ്രവര്‍ത്തകര്‍ക്കും ഭരണാധികാരികള്‍ക്കും മാതൃകയാകുന്ന ലളിതവും മനോഹരവുമായ ദൃശ്യം എന്ന തരത്തിലുള്ള ക്യാപ്ഷനുകളോടെ ഫോട്ടോ പങ്കുവെച്ചു. ഫേസ്ബുക്കിലും എക്‌സിലും വിവിധ അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് ആളുകള്‍ ഇത് കണ്ടു. അഭിനന്ദനങ്ങളുടെ കമന്റുകളും ധാരാളമായിരുന്നു. 

ചിത്രത്തിലെ സാങ്കേതിക പിഴവുകള്‍ പലരും ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേകിച്ച് സതീശന്റെ കൈ ചായക്കപ്പില്‍ പിടിച്ചിരിക്കുന്ന ഭാഗത്ത് വ്യക്തമായ അസ്വാഭാവികത കാണാന്‍ സാധിച്ചു. ഇത് എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാണെന്ന് പലരും പറഞ്ഞു. എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ച് വിശകലനം ചെയ്ത പോസ്റ്റുകളും പ്രചരിച്ചു. ഇടതുപക്ഷ അനുകൂല പേജുകള്‍ മുഖ്യമന്ത്രിയുടെ പി.ആര്‍. വര്‍ക്ക് പാളിയെന്ന് കളിയാക്കുകയാണ് ഇപ്പോള്‍. 

ഈ വൈറല്‍ എഐ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത് 'MS WORLD' എന്ന ഫേസ്ബുക്ക് പേജിലാണ്. ഏകദേശം 90,000 ഫോളോവേഴ്‌സുള്ള ഈ പേജ് പ്രധാനമായും സിനിമാ അപ്ഡേറ്റുകള്‍ പോസ്റ്റ് ചെയ്യുന്നതാണ്. ഇടയ്ക്കിടെ വി ഡി സതീശനുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും ഇവിടെ വരുന്നുണ്ട്. ചിത്രത്തിന്റെ വലത്തേ അറ്റത്ത് മുകളില്‍ 'MS WORLD' എന്ന ലോഗോ ഉണ്ടായിരുന്നത് ഉറവിടം കണ്ടെത്താന്‍ സഹായിച്ചു. 

റിവേഴ്‌സ് ഇമേജ് സെര്‍ച്ച് വഴി കണ്ടെത്തിയത് പ്രകാരം, പ്രചരിക്കുന്ന ഫോട്ടോ ഇപ്പോഴത്തേതല്ല. രണ്ട് വര്‍ഷം മുന്‍പ്, വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വയനാട്ടില്‍ നടന്ന കെപിസിസി ക്യാമ്പിനു ശേഷം പൈലറ്റ് വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ചായ കുടിച്ച യഥാര്‍ത്ഥ ദൃശ്യമാണ് ഇത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. 

എഐ ഉപയോഗിച്ചുള്ള പ്രതിച്ഛായാ നിര്‍മാണവും വ്യാജ ആഖ്യാനങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി വരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഇത്തരം രീതികള്‍ സ്വീകരിക്കുന്നത് വാര്‍ത്താവിനിമയത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് വ്യക്തമാക്കുന്ന ഉദാഹരണമായി ഇത് മാറിയിരിക്കുന്നു.