ബെംഗളുരു ഐടി മേഖലയില്‍ ജോലി ഇല്ലാതാകുന്നു, വീട് വാങ്ങുന്ന ടെക്കികള്‍ക്ക് മുന്നറിയിപ്പുമായി സോഷ്യല്‍ മീഡിയ

ഒരുകാലത്ത് ഐടി മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയിലൂടെ കുതിപ്പ് നടത്തിയ ബെംഗളുരുവിലെ റിയല്‍ എസ്റ്റേറ്റ് ഇപ്പോള്‍ പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി റിപ്പോര്‍ട്ട്.

 

ഐടി മേഖലയിലെ പിരിച്ചുവിടലുകളും നിയമന സ്തംഭനവും പ്രധാന ആശങ്കകളായി ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.

ബെംഗളുരു: ഒരുകാലത്ത് ഐടി മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയിലൂടെ കുതിപ്പ് നടത്തിയ ബെംഗളുരുവിലെ റിയല്‍ എസ്റ്റേറ്റ് ഇപ്പോള്‍ പ്രതിസന്ധിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി റിപ്പോര്‍ട്ട്. ഐടി മേഖലയിലെ പിരിച്ചുവിടലുകളും നിയമന സ്തംഭനവും പ്രധാന ആശങ്കകളായി ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.

ഐടി പ്രൊഫഷണലുകള്‍ക്ക് റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാനുള്ള ശരിയായ സമയമല്ല ഇതെന്നാണ് വിലയിരുത്തല്‍. ജോലിയിലെ അസ്ഥിരത കാരണം റിയല്‍ എസ്‌റ്റേറ്റില്‍ പണമിറക്കിയാല്‍ തിരിച്ചടി നേരിട്ടേക്കാമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

വര്‍ദ്ധിച്ചുവരുന്ന പ്രോപ്പര്‍ട്ടി വില കാരണം നിലവിലെ ഇഎംഐകള്‍ വളരെ ഉയര്‍ന്നതിനാല്‍, കുറച്ച് മാസം തൊഴില്ലാതിരുന്നാല്‍ അത്  സാമ്പത്തിക പ്രശ്നത്തിലാക്കും. അതേസമയം, വീട് വാങ്ങല്‍ വൈകിപ്പിക്കുന്നത് ഭാവിയില്‍ കൂടുതല്‍ ഉയര്‍ന്ന വില നല്‍കേണ്ടിവരുമെന്ന ആശങ്കയുമുണ്ട്.

ഒരു വര്‍ഷം മുമ്പ് 1 കോടി വിലയുള്ള ഒരു വീടിന്റെ വില ഇപ്പോള്‍ 1.8 കോടിയാണ്. കാത്തിരിപ്പ് കൂടുതല്‍ ദൈര്‍ഘ്യമേറിയതാണെങ്കില്‍, അത് താങ്ങാനാവുന്നതിലധികമായി മാറുന്നു, പ്രോപ്പര്‍ട്ടി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ വാങ്ങുന്നവര്‍ നഗരത്തിന് പുറത്തേക്ക് പോകാന്‍ സാധ്യതയുണ്ട്.

ഐടി മേഖലയിലെ പിരിച്ചുവിടലുകള്‍ ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് മന്ദഗതിയിലാക്കിയേക്കും. വര്‍ഷങ്ങളായി, ഐടി പ്രൊഫഷണലുകളാണ് ബെംഗളൂരുവിന്റെ റിയല്‍ എസ്‌റ്റേറ്റ് കുതിപ്പിന് നേതൃത്വം നല്‍കിയത്.

ബെംഗളൂരുവിന്റെ സാങ്കേതികവിദ്യാധിഷ്ഠിത വളര്‍ച്ചയില്‍, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരും ഐടി ജീവനക്കാരും പ്രധാന പങ്കുവഹിച്ചു. ഉയര്‍ന്ന ശമ്പളം, സ്റ്റോക്ക് ഓപ്ഷനുകള്‍, ജോലി സ്ഥിരത എന്നിവയായിരുന്നു ഇതിന് കാരണം.

എന്നാല്‍, വര്‍ദ്ധിച്ചുവരുന്ന ലേ ഓഫുകള്‍ക്കും സാമ്പത്തിക അനിശ്ചിതത്വത്തിനും ഇടയില്‍, ഐടി പ്രൊഫഷണലുകള്‍ വീട് വാങ്ങലുകള്‍ മാറ്റിവയ്ക്കുന്നു. ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മാന്ദ്യത്തിലേക്ക് നയിക്കുകയാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.