വെറും 37,000 രൂപയില്‍ നിന്നും 2.2 കോടി രൂപ ശമ്പളത്തിലേക്ക്, വൈറലായി ടെക്കിയുടെ 11 വര്‍ഷത്തെ കരിയര്‍ വിജയകഥ
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ അസാധാരണമായ കരിയര്‍ വിജയയാത്ര. മുന്‍നിര കോളേജില്‍ നിന്നല്ല പഠിച്ചിറങ്ങിയത്.
കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് പൂര്‍ത്തിയാക്കിയ ഈ ടെക്കി 2015-ല്‍ ഒരു സര്‍വീസ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് കമ്പനിയിലാണ് ജോലി ആരംഭിച്ചത്. നല്ല ടെക് കള്‍ച്ചര്‍ ഉണ്ടായിരുന്ന ആ കമ്പനിയില്‍ നിന്ന് അനുഭവപരിചയം ലഭിച്ചു.
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ അസാധാരണമായ കരിയര്‍ വിജയയാത്ര. മുന്‍നിര കോളേജില്‍ നിന്നല്ല പഠിച്ചിറങ്ങിയത്. അതുകൊണ്ടുതന്നെ 2015-ല്‍ ആദ്യ ജോലിയില്‍ മാസം 37,000 രൂപ ശമ്പളത്തോടെ തുടങ്ങിയ ടെക്കി 11 വര്‍ഷത്തിനുള്ളില്‍ 2.2 കോടി രൂപ പാക്കേജിലേക്ക് എത്തി.
കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് പൂര്‍ത്തിയാക്കിയ ഈ ടെക്കി 2015-ല്‍ ഒരു സര്‍വീസ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് കമ്പനിയിലാണ് ജോലി ആരംഭിച്ചത്. നല്ല ടെക് കള്‍ച്ചര്‍ ഉണ്ടായിരുന്ന ആ കമ്പനിയില്‍ നിന്ന് അനുഭവപരിചയം ലഭിച്ചു. നാല് വര്‍ഷത്തിനുള്ളില്‍ പ്രമോഷന്‍ ലഭിച്ച് മാസ ശമ്പളം 1.1 ലക്ഷത്തിനടുത്തെത്തി. പക്ഷേ ജോലി നിശ്ചലമായതായി തോന്നിയതിനാല്‍ 2019-ല്‍ FAANG കമ്പനിയിലേക്ക് മാറി. അവിടെ 44 ലക്ഷം രൂപ പാക്കേജ് ലഭിച്ചു. മുന്‍ ശമ്പളത്തിന്റെ മൂന്നിരട്ടി വര്‍ധന.
കോവിഡ് കാലത്ത് ജോലിഭാരം അമിതമായി, മാനസികാരോഗ്യത്തെ ബാധിച്ചു. 2020 മധ്യത്തില്‍ മറ്റൊരു ജോലി ഓഫര്‍ ഇല്ലാതെ തന്നെ രാജിവച്ചു. രണ്ട് മാസത്തിനുള്ളില്‍ യുഎസ് അധിഷ്ഠിത റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പില്‍ 50 ലക്ഷം രൂപ പാക്കേജോടെ ചേര്‍ന്നു. എട്ട് മാസത്തിനുള്ളില്‍ പ്രമോഷന്‍ ലഭിച്ച് 65 ലക്ഷമായി. 2021 അവസാനത്തോടെ അപ്രൈസലിന് ശേഷം ഏകദേശം 70 ലക്ഷം രൂപയായി.
2022 മെയ് മാസത്തില്‍ ഫിന്‍ടെക് മേഖലയില്‍ സ്വന്തം സ്റ്റാര്‍ട്ടപ്പ് തുടങ്ങി, സിടിഒ ആയി പ്രവര്‍ത്തിച്ചു. തുടക്കത്തില്‍ നല്ല ട്രാക്ഷന്‍ ലഭിച്ചെങ്കിലും ലൈസന്‍സ് പ്രശ്‌നങ്ങള്‍ ഉണ്ടായി. കോ-ഫൗണ്ടര്‍മാരില്‍ ഒരാള്‍ രാജിവച്ചതോടെ സ്റ്റാര്‍ട്ടപ്പ് നിര്‍ത്തി. 2024 ഓഗസ്റ്റില്‍ വീണ്ടും ജോലി തേടി.
2024 ഒക്ടോബറില്‍ ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ ടെക് ലീഡര്‍ഷിപ്പ് റോളില്‍ 1.2 കോടി രൂപ പാക്കേജോടെ ചേര്‍ന്നു. പക്ഷേ മൂന്ന് മാസത്തിനുള്ളില്‍ ടോക്‌സിക് വര്‍ക്ക് എന്‍വയോണ്‍മെന്റ് കാരണം രാജിവച്ചു. 2025 ഫെബ്രുവരിയില്‍ FAANG കമ്പനിയില്‍ 1.5 കോടി രൂപ പാക്കേജോടെ ജോലി ലഭിച്ചു. 2026 മാര്‍ച്ചില്‍ പ്രമോഷന്‍ ലഭിച്ച് പാക്കേജ് 2 കോടി രൂപ കടന്നു. സ്റ്റോക്ക് വര്‍ധനയോടെ നിലവില്‍ ഏകദേശം 2.2 കോടി രൂപയാണ്. റെഡിറ്റില്‍ വന്ന ഈ പോസ്റ്റ് ഒട്ടേറെ പേരെ പ്രചോദിപ്പിച്ചു. പലരും അഭിനന്ദനങ്ങളും കരിയര്‍ ഉപദേശവും തേടി.