ശമ്പളം 72 ലക്ഷം രൂപ, താത്പര്യമുള്ളവര്‍ സിവി അയക്കാന്‍ നിര്‍ദ്ദേശിച്ച് അമേരിക്കന്‍ കമ്പനി, ഇപ്പോഴത്തെ ജീവനക്കാരനെക്കൊണ്ട് കാര്യമില്ല

വമ്പന്‍ ശമ്പളം നല്‍കിയിട്ടും പ്രതീക്ഷിച്ച രീതിയില്‍ പ്രകടനം നടത്താത്ത ജീവനക്കാരനെ പുറത്താക്കി മറ്റൊരാളെ എത്തിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പരസ്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി.

 

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പായ ഫൗണ്ടന്‍ ഇന്‍കോര്‍പ്പറേറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആദിത്യ സിരിപ്രഗഡ ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പ്രതിവര്‍ഷം 72 ലക്ഷം രൂപ പാക്കേജുള്ള ഒരു ജോലി ഒഴിവിനെക്കുറിച്ച് അറിയിച്ചത്.

ന്യൂയോര്‍ക്ക്: വമ്പന്‍ ശമ്പളം നല്‍കിയിട്ടും പ്രതീക്ഷിച്ച രീതിയില്‍ പ്രകടനം നടത്താത്ത ജീവനക്കാരനെ പുറത്താക്കി മറ്റൊരാളെ എത്തിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പരസ്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പായ ഫൗണ്ടന്‍ ഇന്‍കോര്‍പ്പറേറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആദിത്യ സിരിപ്രഗഡ ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പ്രതിവര്‍ഷം 72 ലക്ഷം രൂപ പാക്കേജുള്ള ഒരു ജോലി ഒഴിവിനെക്കുറിച്ച് അറിയിച്ചത്.

മുന്‍ ജീവനക്കാരന്റെ റോളിന്റെ ചുമതല ഏറ്റെടുക്കാന്‍ കഴിയുന്ന പരിചയസമ്പന്നരായ പ്രൊഫഷണലുകളില്‍ നിന്ന് അദ്ദേഹം അപേക്ഷകള്‍ ക്ഷണിച്ചു. ഉയര്‍ന്ന സ്റ്റോക്ക് അസൈന്‍മെന്റ് കൈകാര്യം ചെയ്യുന്ന ഒരു ടീം ലീഡിന് പ്രതിഫലമായി 55 ലക്ഷം രൂപയാണ് നല്‍കുന്നത്. എന്നാല്‍, നിലവിലെ ഔട്ട്പുട്ട് തൃപ്തികരമല്ല. ഒരു പകരക്കാരനെ അതിവേഗം ആവശ്യമായി വന്നിരിക്കുന്നു. നേരത്തെ ഈ രംഗത്ത് ടീമുകളെ വിജയകരമായി നയിച്ചിട്ടുണ്ടെങ്കില്‍, അവരുമായി സംസാരിക്കാന്‍ തയ്യാറാണ്. മുന്‍ പരിചയമില്ലെങ്കില്‍, അപേക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

ഏകദേശം 8-10 അംഗങ്ങളെ കൈകാര്യം ചെയ്യുന്ന ടീം ലീഡറിന് 55 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളം. മൊത്തം ഓഫര്‍ പ്രതിവര്‍ഷം ഏകദേശം 72 ലക്ഷം വരും. പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിലവിലെ ജീവനക്കാരന്റെ പ്രകടനം മോശമാണെന്ന പരസ്യമായ പ്രതികരണത്തെ പലരും വിമര്‍ശിച്ചു. ഒരു ജോലി പ്രഖ്യാപിക്കുന്നത് നല്ലതുതന്നെ, പക്ഷേ ഒരു ജീവനക്കാരന്റെ പോരായ്മകള്‍ പരസ്യമായി പ്രകടിപ്പിക്കേണ്ട ആവശ്യമില്ല. ഇത് കൂടുതല്‍ സ്വകാര്യമായി കൈകാര്യം ചെയ്യാമായിരുന്നെന്ന് ഒരാള്‍ പ്രതികരിച്ചു.

ഡിജിറ്റല്‍ കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായും വെഞ്ച്വര്‍ ഹോള്‍ഡിംഗ് സ്ഥാപനമായും പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമായ ഫൗണ്ടെയ്ന്‍ ഇന്‍കോര്‍പ്പറേറ്റഡിനെ ആദിത്യ സിരിപ്രഗഡയാണ് നയിക്കുന്നത്. മിനസോട്ട സര്‍വകലാശാലയിലെ കാള്‍സണ്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം, ബിസിനസ് നേതൃത്വത്തിലേക്ക് ഉയരുകയായിരുന്നു.