തളിപ്പറമ്പ് തിമിരിയിൽ ആർ.എസ്.എസ് പ്രവർത്തകരെ ബോംബെറിഞ്ഞ കേസ് ; 10 സി.പി.എം പ്രവർത്തകർക്ക് 25 വർഷം തടവും പിഴയും ശിക്ഷ
തിമിരിയിൽ ആർ എസ് എസ് -ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകർക്ക് തടവ് ശിക്ഷ. കേസിലെ രണ്ടാം പ്രതിക്ക് 25 വർഷം തടവും 2.60 ലക്ഷം പിഴയും മറ്റ് 9 പ്രതികൾക്ക് 10 വർഷം തടവും പിഴയും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. അഡീ. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.എൻ പ്രശാന്ത് ആണ് ശിക്ഷ വിധിച്ചത്.
2011 നവംബർ 27ന് വൈകുന്നേരം 4.30 ഓടെ തിമിരി ഔവർ കോളേജിന് സമീപം വച്ച് ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർക്ക്നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. പ്രദേശത്ത് ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് ബോംബേറിൽ കലാശിച്ചത്. സംഭവത്തിന് തലേ ദിവസം ഇവിടെ സിപിഎം, ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ സംഘട്ടനം നടന്നിരുന്നു.
തളിപ്പറമ്പ് : തിമിരിയിൽ ആർ എസ് എസ് -ബിജെപി പ്രവർത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ 10 സിപിഎം പ്രവർത്തകർക്ക് തടവ് ശിക്ഷ. കേസിലെ രണ്ടാം പ്രതി ടി.വി ബിനു 25 വർഷം തടവും 2.60 ലക്ഷം പിഴയും മറ്റ് 9 പ്രതികൾക്ക് 10 വർഷം തടവും പിഴയും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. അഡീ. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.എൻ പ്രശാന്ത് ആണ് ശിക്ഷ വിധിച്ചത്.
പ്രതികൾക്കെതിരെ വധശ്രമം, സ്ഫോടക വസ്തുനിയമത്തിലെ നിയമങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തളിപ്പറമ്പ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.കെ പ്രദീപ് കുമാർ, ടി.വി ബിനു, ആലക്കോട് ഗ്രാമപഞ്ചായത്തംഗം പി.വി ബാബുരാജ്, , പി.പി സത്യൻ, ഇ.വി വിനോദ് കുമാർ, പാലേരി വിജയൻ, കെ.പി സുരേഷ്, ടോബി, ജനാർദനൻ, ശിവപ്രസാദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിൽ ഉൾപ്പെട്ട രണ്ടു പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
2011 നവംബർ 27ന് വൈകുന്നേരം 4.30 ഓടെ തിമിരി ഔവർ കോളേജിന് സമീപം വച്ച് ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർക്ക്നേരെ ബോംബെറിഞ്ഞുവെന്നാണ് കേസ്. പ്രദേശത്ത് ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് ബോംബേറിൽ കലാശിച്ചത്. സംഭവത്തിന് തലേ ദിവസം ഇവിടെ സിപിഎം, ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ സംഘട്ടനം നടന്നിരുന്നു.
ഇതിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവർത്തകരെ പിറ്റേ ദിവസം വാഹനങ്ങളിൽ വീട്ടിലേക്ക് തിരിച്ചുകൊണ്ടു പോവുകയായിരുന്ന ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 30 ഓളം പ്രവർത്തകരാണ് വാഹനത്തിലുണ്ടായിരുന്നത്. അതിൽ ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെറുപുഴ സ്വദേശികളായ ഇ.വി.രാമചന്ദ്രൻ, എ.ടി.സന്തോഷ്, ചന്ദ്രൻ, ജോജി ഫിലിപ്പ്, ലാൽകൃഷ്ണൻ, എം.സി.നാരായണൻ, എം.കെ.മുരളി, ഷിജിൽ തുടങ്ങിയവർക്കാണ് പരിക്കേറ്റത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു.രമേശൻ ഹാജരായി.