നാടിനെ ദുഃഖത്തിലാഴ്ത്തി തളിപ്പറമ്പ് കുറുമാത്തൂറിൽ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മൂന്ന് വയസുകാരൻ്റെ മരണം
തോട്ടിൽ വീണു മൂന്ന് വയസുകാരൻ്റെ അപകടമരണം നാടിനെ ദുഃഖത്തിലാഴ്ത്തി
ബന്ധുക്കൾക്കൊപ്പം തോട്ടിൽ അലയ്ക്കാനും കുളിക്കാനുംകൂടെ കൂട്ടിയ കുട്ടിയാണ് അബദ്ധത്തിൽ വീണത്.
കുറുമാത്തൂർ : കുറുമാത്തൂർ പൂമംഗലത്ത് തോട്ടിൽ വീണു മൂന്ന് വയസുകാരൻ്റെ അപകടമരണം നാടിനെ ദുഃഖത്തിലാഴ്ത്തി. ബന്ധുക്കൾക്കൊപ്പം തോട്ടിൽ അലയ്ക്കാനും കുളിക്കാനുംകൂടെ കൂട്ടിയ കുട്ടിയാണ് അബദ്ധത്തിൽ വീണത്.തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് പരിയാരം കോരൻ പീടിക സ്വദേശിയായ പിടിപി ജാഫറിന്റെ മകൻ നജുവാൻ അഹമ്മദാണ് മരിച്ചത്.
പൂമംഗലം കൊടിലേരി പാലത്തിന് സമീപമുള്ള തോട്ടിലാണ് ഞായറാഴ്ച വൈകീട്ടോടെ കുട്ടി അപകടത്തിൽപ്പെടുന്നത്. വൈകീട്ട് ബന്ധുക്കളോടൊപ്പം തോട്ടിനരികിൽ കുളിക്കാനായി എത്തിയതായിരുന്നു കുട്ടി.ഇതിനിടയിൽ കാൽ വഴുതി തോട്ടിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽ പെടുകയുമായിരുന്നു. കുട്ടി ഒഴുക്കിൽപ്പെട്ട വിവരം അറിഞ്ഞയുടൻ തന്നെ നാട്ടുകാരും തളിപ്പറമ്പിൽ നിന്നുമെത്തിയഫയർ ഫോഴ്‌സും ചേർന്ന് പ്രദേശത്ത് വലിയ തോതിലുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു.
തുടർന്ന് നടത്തിയ ഊർജ്ജിതമായ തിരച്ചിലിന് ഒടുവിലാണ് ഇന്ന് രാവിലെകുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. അപകടത്തെ തുടർന്ന് സ്ഥലത്ത് എത്തിയ തളിപ്പറമ്പ് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അമീറയാണ് ഉമ്മ സഹോദരങ്ങൾ: നജ ഫാത്തിമ, മുഹമ്മദ് നജി.