തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് : വൈസ് പ്രസിഡന്റിന്റെ രാജിക്കത്ത് പൂഴ്ത്തിയതായി ആക്ഷേപം; ഭരണ പ്രതിസന്ധി തുടരുന്നു
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൽകിയ രാജിക്കത്ത് ബ്ലോക്ക് സെക്രട്ടറി പൂഴ്ത്തിവെച്ചതായി സോഷ്യൽ മീഡിയയിൽ ആക്ഷേപം ഉയരുന്നു. വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് നൽകിയ രാജികത്ത് ഔദ്യോഗികമായി മേലുദ്യോഗസ്ഥർക്ക് അയച്ച് നടപടി സ്വീകരിക്കാത്തതിന് പിന്നിൽ ആരുടെ നിർദ്ദേശമാണെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാവുകയാണ്.
കോൺഗ്രസ് പ്രതിനിധിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാർട്ടി നേതൃത്വം പറയുന്നത് അനുസരിക്കുന്നില്ലെന്നും, പകരം മുസ്ലിം ലീഗ് പറയുന്നതാണ് പ്രസിഡന്റിന് വേദവാക്യമെന്നുമുള്ള തരത്തിലുള്ള വിമർശനങ്ങളും ഇതിനിടയിൽ ഉയരുന്നുണ്ട്. ലീഗിന്റെ സീറ്റിൽ മത്സരിക്കാൻ സ്വന്തമായി സ്ഥാനാർത്ഥിയെ കിട്ടാതെ വന്നപ്പോൾ കോൺഗ്രസിൽ നിന്നും സ്ഥാനാർത്ഥിയെ വാങ്ങി മത്സരിപ്പിച്ച് വിജയിപ്പിച്ചാണ് ജെസി ഷിജി വട്ടക്കാട്ട് പ്രസിഡന്റായത്.
തളിപ്പറമ്പ് : തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൽകിയ രാജിക്കത്ത് ബ്ലോക്ക് സെക്രട്ടറി പൂഴ്ത്തിവെച്ചതായി സോഷ്യൽ മീഡിയയിൽ ആക്ഷേപം ഉയരുന്നു. വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് നൽകിയ രാജികത്ത് ഔദ്യോഗികമായി മേലുദ്യോഗസ്ഥർക്ക് അയച്ച് നടപടി സ്വീകരിക്കാത്തതിന് പിന്നിൽ ആരുടെ നിർദ്ദേശമാണെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാവുകയാണ്. രാജിക്കത്ത് പൂഴ്ത്താതെ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും ശക്തമായ പ്രതിഷേധ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും പുറത്തുവരുന്നുണ്ട്.
കോൺഗ്രസ് പ്രതിനിധിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാർട്ടി നേതൃത്വം പറയുന്നത് അനുസരിക്കുന്നില്ലെന്നും, പകരം മുസ്ലിം ലീഗ് പറയുന്നതാണ് പ്രസിഡന്റിന് വേദവാക്യമെന്നുമുള്ള തരത്തിലുള്ള വിമർശനങ്ങളും ഇതിനിടയിൽ ഉയരുന്നുണ്ട്. ലീഗിന്റെ സീറ്റിൽ മത്സരിക്കാൻ സ്വന്തമായി സ്ഥാനാർത്ഥിയെ കിട്ടാതെ വന്നപ്പോൾ കോൺഗ്രസിൽ നിന്നും സ്ഥാനാർത്ഥിയെ വാങ്ങി മത്സരിപ്പിച്ച് വിജയിപ്പിച്ചാണ് ജെസി ഷിജി വട്ടക്കാട്ട് പ്രസിഡന്റായത്. എന്നാൽ കോൺഗ്രസ് പറയുന്നത് കേൾക്കേണ്ടതാണെന്നിരിക്കെ ലീഗ് പറയുന്നതിന് മുൻഗണന നൽകുന്നുവെന്നാണ് പ്രധാന ആക്ഷേപം. എന്നാൽ തങ്ങൾക്ക് ഒരു നിയന്ത്രണവും പ്രസിഡൻ്റിനു മേൽ ഇല്ലായെന്നാണ് ലീഗുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിശദീകരണം. ഇതെല്ലാം വിരൽ ചൂണ്ടുന്നത് പ്രസിഡൻ്റിൻ്റെ ഏകാധിപത്യത്തിനു നേരെയാണ്.
യു.ഡി.എഫിന് ചരിത്രത്തിൽ ആദ്യമായി ഭരണം ലഭിച്ച തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇത്തരം ചേരിപ്പോരുകൾ കാരണം അടിമുടി പ്രതിസന്ധിയിലായിരിക്കുകയാണ്. വൈസ് പ്രസിഡന്റിന്റെ രാജി വിവാദവും അത് സെക്രട്ടറി പൂഴ്ത്തിവെച്ചെന്ന ആക്ഷേപവും മുന്നണിക്ക് അകത്ത് പുതിയ രാഷ്ട്രീയ അസ്വസ്ഥതകൾക്കാണ് വഴിവെച്ചിരിക്കുന്നത്.