സഞ്ജുവിനെ പുറത്താക്കിയയുടന്‍ ശാര്‍ദുല്‍ ആഘോഷിച്ചു, തല്ലിയൊതുക്കി കേരള ബാറ്റര്‍മാര്‍, നാണക്കേടിന്റെ റെക്കോര്‍ഡും, വെറുതെയല്ല ഐപിഎല്‍ ലേലത്തില്‍ തഴയപ്പെട്ടത്
സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ നാണംകെട്ട റെക്കോര്‍ഡ് തന്റെ പേരിലാണ് ശാര്‍ദുല്‍ താക്കൂര്‍. ഐപിഎല്‍ ലേലത്തില്‍ തഴയപ്പെട്ടതിന് പിന്നാലെ ടൂര്‍ണമെന്റ് കളിക്കാനെത്തിയ ശാര്‍ദുലിനെ കേരള ബാറ്റര്‍മാര്‍ പ്രഹരിച്ചു.
48 പന്തില്‍ 87 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിന്റേയും 49 പന്തില്‍ പുറത്താകാതെ 99 റണ്‍സെടുത്ത സല്‍മാന്‍ നിസാറിന്റേയും മികച്ച പ്രകടനത്തോടെ കേരളം മുംബൈയെ അട്ടിമറിക്കുകയും ചെയ്തു.
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ നാണംകെട്ട റെക്കോര്‍ഡ് തന്റെ പേരിലാക്കി മുന്‍ ഇന്ത്യന്‍ ബൗളര്‍ ശാര്‍ദുല്‍ താക്കൂര്‍. ഐപിഎല്‍ ലേലത്തില്‍ തഴയപ്പെട്ടതിന് പിന്നാലെ ടൂര്‍ണമെന്റ് കളിക്കാനെത്തിയ ശാര്‍ദുലിനെ കേരള ബാറ്റര്‍മാര്‍ കണക്കിന് പ്രഹരിച്ചു. 4 ഓവറില്‍ 69 റണ്‍സാണ് ശാര്‍ദുല്‍ വഴങ്ങിയത്. ടൂര്‍ണമെന്റിലെ മോശം ബൗളിങ് റെക്കോര്‍ഡ് ആണിത്.
കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണെ 4 റണ്‍സെടുത്ത് നില്‍ക്കെ പുറത്താക്കി ശാര്‍ദുല്‍ ആഘോഷിച്ചിരുന്നു. ഐപിഎല്ലില്‍ തഴയപ്പെട്ടവര്‍ക്ക് മറുപടി നല്‍കിയെന്ന രീതിയിലുള്ള ആഘോഷത്തിന് പിന്നാലെ ശാര്‍ദുലിനെ കേരള ബാറ്റര്‍മാര്‍ തല്ലിയൊതുക്കി. 48 പന്തില്‍ 87 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിന്റേയും 49 പന്തില്‍ പുറത്താകാതെ 99 റണ്‍സെടുത്ത സല്‍മാന്‍ നിസാറിന്റേയും മികച്ച പ്രകടനത്തോടെ കേരളം മുംബൈയെ അട്ടിമറിക്കുകയും ചെയ്തു.
ശാര്‍ദുല്‍ ആണ് മുംബൈ ബൗളര്‍മാരില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയത്. തന്റെ സ്‌പെല്ലിനിടെ ആറ് സിക്സറുകളും അഞ്ച് ഫോറുകളും വഴങ്ങി. കേരളം ഉയര്‍ത്തിയ 234 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 191 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അജിങ്ക്യ രഹാനെ 35 പന്തില്‍ 66 റണ്‍സ് നേടിയിട്ടും മുംബൈ പരാജയപ്പെട്ടു.
ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ തഴയപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം ശാര്‍ദുല്‍ മോശം പ്രകടനം നടത്തിയതോടെ ആരാധകര്‍ ട്രോളുമായെത്തി. സമ്മര്‍ദ്ദമുള്ള ഗെയിമുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരത്തെ ടീമുകള്‍ ഒഴിവാക്കിയത് ശരിയെന്ന് തെളിഞ്ഞെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.