ഏത് ആഗ്രഹവും സാധിക്കുമെന്ന വിശ്വാസത്തിൽ കൊട്ടിയൂർ പെരുമാൾക്ക് സമർപ്പിക്കുന്ന സ്വർണ്ണകുടവും വെള്ളികുടവും...!
ബാവലിപ്പുഴയിലെ ഓളങ്ങൾ പോലും പഞ്ചാക്ഷരി ജപിക്കുന്ന മഹാതീർത്ഥാടന കാലമാണ് കൊട്ടിയൂരിലെ വൈശാഖ മഹോത്സവം. അപൂർവ്വങ്ങളായ ചടങ്ങുകളാൽ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന അക്കരെ കൊട്ടിയൂരിലെ ഒരു പ്രധാന വഴിപാടാണ് സ്വർണ്ണകുടവും വെള്ളികുടവും സമർപ്പണം. ഇത് സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ഏത് ആഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം,വഴിപാട് സമർപ്പിച്ച് കൊട്ടിയൂർ പെരുമാളിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ഭക്ത ജനങ്ങളാണ് ദിനംപ്രതി അതിരാവിലെതന്നെ കൊട്ടിയൂർ ക്ഷേത്രത്തിലെത്തുന്നത്.
കൊട്ടിയൂർ യാഗഭൂമിയിലെ പെരുമാളിന്റെ തിരുസന്നിധിയിൽ ഭക്തർക്ക് നേരിട്ട് സമർപ്പിക്കാൻ അവസരം നൽകുന്ന അതീവ പുണ്യകരമായ വഴിപാടാണ് സ്വർണ്ണക്കുടം, വെള്ളിക്കുടം സമർപ്പണം. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ മഹാപാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാനും പാപപരിഹാരത്തിനുമായാണ് ഭക്തർ പെരുമാൾക്ക് വെള്ളിക്കുടം സമർപ്പിക്കുന്നത്. മനസ്സിനാഗ്രഹിച്ച അഭീഷ്ടകാര്യങ്ങളുടെ വിജയത്തിനായും സർവ്വൈശ്വര്യത്തിനായും സ്വർണ്ണക്കുടം സമർപ്പിച്ചു പ്രാർത്ഥിക്കാം.
ബാവലിപ്പുഴയിലെ ഓളങ്ങൾ പോലും പഞ്ചാക്ഷരി ജപിക്കുന്ന മഹാതീർത്ഥാടന കാലമാണ് കൊട്ടിയൂരിലെ വൈശാഖ മഹോത്സവം. അപൂർവ്വങ്ങളായ ചടങ്ങുകളാൽ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന അക്കരെ കൊട്ടിയൂരിലെ ഒരു പ്രധാന വഴിപാടാണ് സ്വർണ്ണകുടവും വെള്ളികുടവും സമർപ്പണം. ഇത് സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ഏത് ആഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം,വഴിപാട് സമർപ്പിച്ച് കൊട്ടിയൂർ പെരുമാളിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ഭക്ത ജനങ്ങളാണ് ദിനംപ്രതി അതിരാവിലെതന്നെ കൊട്ടിയൂർ ക്ഷേത്രത്തിലെത്തുന്നത്.
കൊട്ടിയൂർ യാഗഭൂമിയിലെ പെരുമാളിന്റെ തിരുസന്നിധിയിൽ ഭക്തർക്ക് നേരിട്ട് സമർപ്പിക്കാൻ അവസരം നൽകുന്ന അതീവ പുണ്യകരമായ വഴിപാടാണ് സ്വർണ്ണക്കുടം, വെള്ളിക്കുടം സമർപ്പണം. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ മഹാപാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാനും പാപപരിഹാരത്തിനുമായാണ് ഭക്തർ പെരുമാൾക്ക് വെള്ളിക്കുടം സമർപ്പിക്കുന്നത്. മനസ്സിനാഗ്രഹിച്ച അഭീഷ്ടകാര്യങ്ങളുടെ വിജയത്തിനായും സർവ്വൈശ്വര്യത്തിനായും സ്വർണ്ണക്കുടം സമർപ്പിച്ചു പ്രാർത്ഥിക്കാം. മണിത്തറയോട് ചേർന്നുനിൽക്കുന്ന പവിത്രമായ മുഖമണ്ഡപത്തിൽ വെച്ചാണ് ഈ ദിവ്യസമർപ്പണം നടക്കുന്നത്. പുരുഷന്മാർക്ക് മാത്രമാണ് ഈ വഴിപാട് നേരിട്ട് ചെയ്യുവാനുള്ള ആചാരപരമായ അനുവാദമുള്ളത്.
സ്ഥാനികർക്കും അടിയന്തരക്കാർക്കും മാത്രം പ്രവേശനമുള്ള, സാധാരണ ഭക്തർക്ക് അപ്രാപ്യമായ പെരുമാളിന്റെ മുഖമണ്ഡപത്തിലേക്ക് ഈ വഴിപാടിലൂടെ ഭക്തന് പ്രവേശനമനുവദിക്കപ്പെടുന്നു. ക്ഷേത്രത്തിലെ മുഴുവൻ അടിയന്തരയോഗത്തിന്റെയും സാന്നിധ്യത്തിൽ, ഭക്തൻ സ്വയം പെരുമാൾക്ക് സമർപ്പണം നടത്തുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
കണക്കപ്പിള്ളയുടെ നിർദ്ദേശാനുസരണം സ്വർണ്ണം കൊണ്ടോ വെള്ളി കൊണ്ടോ നിർമ്മിച്ച ചെറിയ കുടങ്ങളിൽ പശുവിൻ നെയ്യ് നിറച്ച്, വായ്‌പൊതികെട്ടി വഴിപാട് നേർന്ന ഭക്തന്റെ കൈകളിലേക്ക് ഏൽപ്പിക്കുന്നു. ഭക്തിയോടെ ആ നെയ്യ്ക്കുടം നെഞ്ചോട് ചേർത്തുപിടിച്ച് പ്രാർത്ഥിച്ചശേഷം ഭക്തൻ, അത് മുഖമണ്ഡപത്തിൽ വെച്ച് തൃക്കടാരി സ്ഥാനികനെ ഏൽപ്പിക്കുന്നു. തൃക്കടാരി ആ കുടത്തിന്റെ വായ്‌പൊതി അഴിച്ച്, അതിലെ നെയ്യ് മണിത്തറയിലെ സ്വയംഭൂ ശിലയ്ക്ക് അരികിലായി ജ്വലിച്ചുനിൽക്കുന്ന വലിയ നെയ്യ് വിളക്കിലേക്ക് പകരും. നെയ്യ് വിളക്കിലേക്ക് ഭക്തന്റെ നെയ്യ് ഒഴുകിയിറങ്ങുന്ന ആ ധന്യമുഹൂർത്തത്തിൽ, ഭക്തന് മുഖമണ്ഡപത്തിൽ 'ദീർഘദണ്ഡ നമസ്കാരം' സമർപ്പിക്കാം. ഭക്തൻ നമസ്കരിച്ചു പ്രാർത്ഥിക്കുന്ന ഈ സമയം പെരുമാളിന്റെ അടിയന്തരയോഗം മുഴുവൻ ഒരൊറ്റ മനസ്സോടെ 'ഈ ഭക്തന്റെ പ്രാർത്ഥനകൾ സഫലമാക്കണമേ...' എന്ന് പെരുമാളിനോട് ഭക്തിപൂർവ്വം പ്രാർത്ഥിക്കുന്നു എന്നത് ഈ വഴിപാടിന്റെ മാത്രം സവിശേഷതയും ഭക്തന് ലഭിക്കാവുന്ന പുണ്യ നിമിഷവുമാവുന്നു. ദേവീ ഉപാസകരായ പടിഞ്ഞിറ്റ നമ്പൂതിരിക്കും വാളശ്ശന്മാർക്കും ദക്ഷിണയും നൽകിയാണ് വഴിപാട് സമർപ്പണം അവസാനിക്കുന്നത്. ഈ അതിപ്രധാനമായ സ്വർണ്ണക്കുടം സമർപ്പണ ചടങ്ങുകൾ മുഖമണ്ഡപത്തിൽ പൂർണ്ണമായി കഴിഞ്ഞാൽ മാത്രമേ സന്നിധാനത്ത് 'ഉഷശീവേലി' ആരംഭിക്കുകയുള്ളൂ.