വയനാടിനായി സംസാരിച്ച കനിമൊഴിയോട് ഗോഷ്ടി കാണിച്ച് സുരേഷ് ഗോപി, ഇതിനല്ല ജയിപ്പിച്ച് വിട്ടതെന്ന് ജനങ്ങള്‍, കേന്ദ്രമന്ത്രി കേരളത്തിന് ബാധ്യതയായോ?

മുണ്ടക്കൈയ്യിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ സഹസ്രകോടികളുടെ നഷ്ടമുണ്ടായിട്ടും കേരളത്തിന് ഒരു രൂപയുടെ സഹായംപോലും നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.

 

സുരേഷ് ഗോപിയുടെ ഗോഷ്ടി ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. കേന്ദ്രമന്ത്രി മലയാളികള്‍ക്ക് ബാധ്യതയായെന്നും സ്വന്തം നാടിന് പാരവെക്കുകയാണെന്നുമാണ് ഒരുവിഭാഗം പ്രതികരിച്ചത്.

ന്യൂഡല്‍ഹി: മുണ്ടക്കൈയ്യിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ സഹസ്രകോടികളുടെ നഷ്ടമുണ്ടായിട്ടും കേരളത്തിന് ഒരു രൂപയുടെ സഹായംപോലും നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷപാര്‍ട്ടി അംഗങ്ങള്‍ സഭയ്ക്കകത്തും പുറത്തും വയനാടിനായി പ്രതിഷേധം അറിയിച്ചു.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഡിഎംകെ എംപി കനിമൊഴിയും കേരളത്തിനായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തി. തമിഴ്നാടിനെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക ഉപരോധത്തില്‍ വലയ്ക്കുകയാണെന്ന ആരോപണം സഭയില്‍ നടത്തുന്നതിനിടെ കനിമൊഴി കേരളത്തെ കുറിച്ചും പരാമര്‍ശിച്ചു. തമിഴ്നാടിന്റെ അതേ അവസ്ഥ തന്നെയാണ് കേരളത്തിനെന്നുമായിരുന്നു കനിമൊഴിയുടെ പരാമര്‍ശം. ഇതുകേട്ടതും മറുവശത്ത് ഇരിക്കുകയായിരുന്ന സുരേഷ് ഗോപി കൈ മലര്‍ത്തി ഗോഷ്ടി കാണിക്കുകയായിരുന്നു.

സുരേഷ് ഗോപിയുടെ പരിഹാസത്തിന് ഉടനടി മറുപടി നല്‍കാനും കനിമൊഴി മടിച്ചില്ല. അതെ സാര്‍ നിങ്ങള്‍ ഇപ്പോള്‍ രണ്ടു കൈയും മലര്‍ത്തി കാണിച്ചില്ലേ? ഇതുപോലെയാണ് കേന്ദ്രസര്‍ക്കാരും ഞങ്ങളെ നോക്കി കൈമലര്‍ത്തുന്നതെന്നാണ് കനിമൊഴിയുടെ പ്രതികരണം. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തുന്ന സാമ്പത്തിക ഉപരോധത്തില്‍ കനിമൊഴി ശക്തമായി പ്രതികരിച്ചു.

സുരേഷ് ഗോപിയുടെ ഗോഷ്ടി ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. കേന്ദ്രമന്ത്രി മലയാളികള്‍ക്ക് ബാധ്യതയായെന്നും സ്വന്തം നാടിന് പാരവെക്കുകയാണെന്നുമാണ് ഒരുവിഭാഗം പ്രതികരിച്ചത്. കേരളത്തിന് അര്‍ഹതപ്പെട്ടത് നേടിക്കൊടുക്കാതെ പാര്‍ലമെന്റിലിരുന്ന ഗോഷ്ടി കാണിക്കുന്നത് നാണക്കേടാണെന്നും ചിലര്‍ കുറ്റപ്പെടുത്തി.