ജി സുധാകരന് അധികാര മോഹം, മറ്റൊരു ഐഷാ പോറ്റിയെന്ന് അണികള്‍, നാലുതവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായിട്ടും മതിയായില്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പാര്‍ലമെന്ററി മോഹം കടുക്കുന്നു

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്റെ രാഷ്ട്രീയ യാത്രയ്ക്ക് പുതിയൊരു ടേണിങ് പോയിന്റിലാണ്. നാല് തവണ നിയമസഭാ സാമാജികനായും ഒരു തവണ പൊതുമരാമത്ത് മന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം സിപിഎം വിടാനുള്ള ഒരുക്കത്തലാണ്.

 

അധികാരാസക്തി മാറ്റാന്‍ വിസമ്മതിക്കുന്ന ഒരു നേതാവ് എന്നാണ് പാര്‍ട്ടിയിലെ അണികളും സഹപ്രവര്‍ത്തകരും സുധാകരനെ വിശേഷിപ്പിക്കുന്നത്. മറ്റൊരു ഐഷാ പോറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ പാര്‍ലമെന്ററി മോഹം കടുക്കുകയാണ് എന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു.

ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്റെ രാഷ്ട്രീയ യാത്ര പുതിയൊരു ടേണിങ് പോയിന്റിലാണ്. നാല് തവണ നിയമസഭാ സാമാജികനായും ഒരു തവണ പൊതുമരാമത്ത് മന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം സിപിഎം വിടാനുള്ള ഒരുക്കത്തലാണ്.

അധികാരാസക്തി മാറ്റാന്‍ വിസമ്മതിക്കുന്ന ഒരു നേതാവ് എന്നാണ് പാര്‍ട്ടിയിലെ അണികളും സഹപ്രവര്‍ത്തകരും സുധാകരനെ വിശേഷിപ്പിക്കുന്നത്. മറ്റൊരു ഐഷാ പോറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ പാര്‍ലമെന്ററി മോഹം കടുക്കുകയാണ് എന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു.

സുധാകരന്റെ രാഷ്ട്രീയ ജീവിതം 1970-കളിലെ യുവജന പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആരംഭിച്ചു. നാല് തവണ എംഎല്‍എയായി, 2016-2021 കാലഘട്ടത്തില്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. പക്ഷേ, 2021-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാത്തത് ആദ്യത്തെ വലിയ ആഘാതമായിരുന്നു. അന്ന് തന്നെ 'രാഷ്ട്രീയ ക്രിമിനലുകള്‍' പാര്‍ട്ടിയെ നശിപ്പിക്കുന്നുവെന്ന് സുധാകരന്‍ പരസ്യമായി ആരോപിച്ചു. അതിനുശേഷം പാര്‍ട്ടി അദ്ദേഹത്തെ പരസ്യമായി ശാസിക്കുകയും ചെയ്തു, പ്രചാരണത്തിലെ അലസതയെ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം കിട്ടാതായതോടെ അദ്ദേഹം പാര്‍ട്ടിയെ നിരന്തരം കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് പതിവാക്കിയിരുന്നു. വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ അദ്ദേഹത്തിന്റെ അതൃപ്തി വീണ്ടും ശക്തമാവുകയാണ്.

ഇക്കുറിയും മത്സരിക്കാന്‍ അവസരമില്ലെന്ന് ഉറപ്പായതോടെ കടുത്ത തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനായെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ല എന്ന് സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഒരു പരോക്ഷ ആക്രമണമായി വ്യാഖ്യാനിക്കപ്പെട്ടു. പാര്‍ട്ടിയിലെ 'രണ്ട് ടേം' നിയമം പലരും ലംഘിക്കുമ്പോള്‍ താന്‍ മാത്രം ഒഴിവാക്കപ്പെടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടി നേതൃത്വം സുധാകരന്റെ നിലപാടിനെ അധികാര നഷ്ടത്തിന്റെ അതൃപ്തിയായി കാണുന്നു. അണികളുും സുധാകരന്റെ പരസ്യമായ വിമര്‍ശനത്തില്‍ അതൃപ്തരാണ്. ഐഷാ പോറ്റിയെ പോലെ, സുധാകരനും പാര്‍ട്ടി ഉപേക്ഷിച്ച് സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി നീങ്ങുന്നുവെന്നാണ് അണികളുടെ ആരോപണം. അധികാരമോഹം മൂലം പാര്‍ട്ടിയെ വിഭജിക്കുന്നുവെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി നേതാക്കളും പറയുന്നു.

സുധാകരന്‍ പാര്‍ട്ടി വിട്ടാല്‍, സ്വീകരിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തയ്യാറെടുക്കുകയാണ്. ഇത് ആലപ്പുഴയിലെ സിപിഎം വോട്ട് ബാങ്കിന് തകര്‍ച്ചയുണ്ടാക്കുമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ പ്രതീക്ഷ. അധികാരമോഹത്തിന്റെ നിഴലില്‍ പാര്‍ട്ടി ഐക്യത്തില്‍ വിള്ളലാകുന്നത് സിപിഎമ്മിന് തലവേദനയാണ്.