യാത്രയ്ക്കിടെ സഹയാത്രികയുടെ സ്വര്‍ണവള കണ്ട് ഫോട്ടോയെടുത്തോട്ടേയെന്ന് ചോദിച്ചു, വള തന്നെ ഊരിക്കൊടുത്ത് സ്വന്തമായെടുത്തോ എന്ന് മറുപടി, അമ്പരപ്പിക്കുന്ന അനുഭവം വിവരിച്ച് യുവതി

സാധാരണയായി മെട്രോ യാത്രകളിലെ പല കഥകളും കള്ളന്മാരേക്കുറിച്ചും മോശം പെരുമാറ്റമുള്ള സഹയാത്രികരെക്കുറിച്ചുമെല്ലാമായിരിക്കും. എന്നാല്‍, ഒരു യുവതി പങ്കുവെച്ച അനുഭവകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

 

അമ്പരന്ന റിതു പിന്നീട് മനസ്സിലാക്കി വള യഥാര്‍ത്ഥ സ്വര്‍ണമല്ല, ആര്‍ട്ടിഫിഷ്യല്‍ ആണെന്ന്. എന്തുതന്നെയായാലും പെണ്‍കുട്ടിയുടെ ദയാപൂര്‍വ്വമായ പ്രവൃത്തി എന്നെ അത്ഭുതപ്പെടുത്തി.

ബെംഗളൂരു: സാധാരണയായി മെട്രോ യാത്രകളിലെ പല കഥകളും കള്ളന്മാരേക്കുറിച്ചും മോശം പെരുമാറ്റമുള്ള സഹയാത്രികരെക്കുറിച്ചുമെല്ലാമായിരിക്കും. എന്നാല്‍, ബെംഗളൂരു കാരിയായ റിതു എന്ന യുവതി പങ്കുവെച്ച അനുഭവകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ബെംഗളൂരു മെട്രോയില്‍ യാത്ര ചെയ്യവേ, അടുത്തിരുന്ന ഒരു പെണ്‍കുട്ടിയുടെ കൈയിലെ മനോഹരമായ സ്വര്‍ണനിറത്തിലുള്ള വള അവരുടെ ശ്രദ്ധയില്‍പ്പെട്ടു. ആ ഡിസൈന്‍ വളരെ ഇഷ്ടപ്പെട്ടതിനാല്‍, അതുപോലൊരെണ്ണം ഉണ്ടാക്കാന്‍ സ്വര്‍ണപ്പണിക്കാരന് കാണിക്കാന്‍ അതിന്റെ ഫോട്ടോ എടുക്കാമോ എന്ന് ഞാന്‍ ചോദിച്ചു, റിതു തന്റെ പോസ്റ്റില്‍ എഴുതി.

എന്നാല്‍, ഇവിടെ തുടങ്ങുന്നതാണ് യഥാര്‍ത്ഥ ആശ്ചര്യം. ഫോട്ടോ എടുക്കാന്‍ മാത്രം അനുവദിക്കുന്നതിന് പകരം, ആ പെണ്‍കുട്ടി ശാന്തമായി കൈയില്‍ നിന്ന് വള അഴിച്ചെടുത്ത് റിതുവിന് നല്‍കി. 'ഇങ്ങനെ കൊടുത്താല്‍ സ്വര്‍ണപ്പണിക്കാരന് ഡിസൈന്‍ കൂടുതല്‍ വ്യക്തമായി കാണാം' എന്ന് പറഞ്ഞുകൊണ്ട്.

അമ്പരന്ന റിതു പിന്നീട് മനസ്സിലാക്കി വള യഥാര്‍ത്ഥ സ്വര്‍ണമല്ല, ആര്‍ട്ടിഫിഷ്യല്‍ ആണെന്ന്. എന്തുതന്നെയായാലും പെണ്‍കുട്ടിയുടെ ദയാപൂര്‍വ്വമായ പ്രവൃത്തി എന്നെ അത്ഭുതപ്പെടുത്തി. യാത്രക്കാരിയുടെ ഓര്‍മയ്ക്കായി ആ വള സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്ന് റിതു പറയുന്നു. എല്ലാ മെട്രോ കഥകളും മോശമല്ല, ചിലത് മനോഹരമാണ് എന്നാണ് അവര്‍ കുറിച്ചത്.

പെണ്‍കുട്ടിയുടെ പ്രവൃത്തിയെ പുകഴ്ത്തുകയും അഭിനന്ദിക്കുകയും ചെയ്ത് ഒട്ടേറെപ്പേര്‍ പ്രതികരിച്ചു. നമ്മള്‍ അനുകമ്പയോടെ ചെയ്യുന്ന ചെറിയ പ്രവൃത്തികള്‍ പോലും മറ്റുള്ളവര്‍ക്ക് എത്രമാത്രം സന്തോഷവും പ്രതീക്ഷയും നല്‍കുമെന്ന് ഈ സംഭവം ഒരിക്കല്‍ കൂടി തെളിയിക്കുന്നു.