ഒടുവിൽ അതും ഇറങ്ങി....

 
ജിഞ്ചർ സോഡാ മുന്തിരി സോഡാ കാന്താരി സോഡാ ഇവയെല്ലാം രുചിച്ചുമടുത്തവർ ഇളനീർ സോഡയുടെ രുചി അറിയണമെങ്കിൽ നേരെ മാട്ടൂലിലെ കാവിലെപ്പറമ്പിൽ ഇബ്രാഹിമിന്റെ കടയിലേക്ക് വന്നോന്നോളൂ.  ശീതളപാനീയങ്ങളിൽ വ്യത്യസ്തത തേടുന്നവർക്കായി ഇളനീർ സോഡ ഒരുക്കിയിരിക്കുകയാണ് കണ്ണൂർ മാട്ടൂലിലെ ഇബ്രാഹിം. സോഡ വൈറൽ ആയതോടെ ദൂരദേശങ്ങളിൽ നിന്നുപോലും ഒട്ടേറെ പേരാണ് ഇവിടേക്ക് എത്തുന്നത്.

ഇതൊരു ഒന്നൊന്നര വറൈറ്റി ആണ്, രുചിയറിഞ്ഞവർ വീണ്ടും വീണ്ടും തേടിയെത്തുന്നു കേട്ടറിഞ്ഞു വരുന്നവരും നിരവധിയാണ്. ഇളനീരിന്റെ പാടയെടുത്ത് മിക്സിയിലിട്ട് പൾപ്പ് രൂപത്തിലാക്കി പ്രത്യേക രുചിക്കൂട്ടുകൾ ചേർത്ത് കാർബൺഡയോക്സൈഡ് മിക്സ് ചെയ്യുന്നു..

വെറൈറ്റിയുടെ കാലത്ത് എന്തെങ്കിലും വെറൈറ്റി പരീക്ഷിക്കണം എന്ന ആഗ്രഹത്തോടെയാണ് ഇബ്രാഹിം ഇളനീർ സോഡ എന്ന ആശയത്തിലേക്ക് എത്തിയത്. ഇനി സോഡ കൊടുക്കുന്നതാകട്ടെ ചിരട്ട കൊണ്ട് നിർമ്മിച്ച പാത്രത്തിലും.ഇതുകൂടാതെ പൈനാപ്പിൾ സോഡാ മുന്തിരി സോഡാ കരിമ്പിൻ സോഡാ എന്നിവയും ഇദ്ദേഹത്തിന്റെ കടയിലുണ്ട്.