തളിപ്പറമ്പിലെ വ്യാപാരി സംഘടനകൾ പുറത്ത് വിട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ; മയക്കുമരുന്ന് വിൽപ്പനയിൽ ആറ് സെയിൽസ് ഗേളുകളും ക്യാരിയർമാർ
സംസ്ഥാന സർക്കാരിൻ്റെ മയക്കുമരുന്ന് വേട്ടക്ക് പിന്തുണയുമായി വ്യാപാരി വ്യവ സായി ഏകോപന സമിതി നടത്തിയ അന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. തളിപ്പറമ്പിലെ ഒരുപറ്റം വ്യാപാരികളും സ്ഥാപനങ്ങളിലെ ജീവനക്കാരും മയക്കുമരുന്ന് വിൽപ്പനക്കാരാണെന്ന വിശ്വാസയോഗ്യമായ വിവരമാണ് സംഘടനക്ക് ലഭിച്ചത്. ഇതിൽ ആറ് സെയിൽസ്‌ഗേളുകളും ഉൾപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് ഇന്നലെ വ്യാപാരി വ്യവസായി ഏകോപനസമിതി തളിപ്പറമ്പ യൂനിറ്റ് സെക്രട്ടേറിയറ്റ് യോഗം അടിയന്തരമായി ചേർന്ന് നിർണായക തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
തളിപ്പറമ്പ: സംസ്ഥാന സർക്കാരിൻ്റെ മയക്കുമരുന്ന് വേട്ടക്ക് പിന്തുണയുമായി വ്യാപാരി വ്യവ സായി ഏകോപന സമിതി നടത്തിയ അന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. തളിപ്പറമ്പിലെ ഒരുപറ്റം വ്യാപാരികളും സ്ഥാപനങ്ങളിലെ ജീവനക്കാരും മയക്കുമരുന്ന് വിൽപ്പനക്കാരാണെന്ന വിശ്വാസയോഗ്യമായ വിവരമാണ് സംഘടനക്ക് ലഭിച്ചത്. ഇതിൽ ആറ് സെയിൽസ്‌ഗേളുകളും ഉൾപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് ഇന്നലെ വ്യാപാരി വ്യവസായി ഏകോപനസമിതി തളിപ്പറമ്പ യൂനിറ്റ് സെക്രട്ടേറിയറ്റ് യോഗം അടിയന്തരമായി ചേർന്ന് നിർണായക തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
മയക്കുമരുന്നുമായി സംഘടന യിൽപ്പെട്ടവർ പിടിയിലായാൽ അവരെ ഉടൻ പുറത്താക്കും. ഇവർക്ക് ഒരുവിധ സഹായവും സംഘടന നൽകില്ല. ഇപ്പോൾ ലഭിച്ച വിവരങ്ങൾ പോലീസിന് കൈമാറും, ഈ കാര്യങ്ങൾ വിശദീകരിക്കാൻ മുഴുവൻ കട ഉടമകളു ടെയും യോഗം 21ന് ചൊവ്വാഴ്‌ച വ്യാപാരഭവനിൽ ചേരും. ജീവനക്കാരുടെ യോഗവും വിളിച്ച് ചേർക്കും. കുറ്റവാളിയ ല്ലെന്നും പിടിപ്പിച്ചതാണെന്നുമൊക്കെ പറഞ്ഞ് ഇപ്പോൾ സംഘടനയെ സമീപിക്കുന്ന രീതിയുണ്ട്.
ഇങ്ങനെ ഒരു വിധ പരിഗണനയും നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നവരോട് കാണിക്കില്ലെന്ന കർശന നിലപാ ടാണ് സംഘടനയെടുത്തത്.കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിലെ വ്യാപാ രികളെയും ജീവനക്കാരെയും മയക്കുമരുന്നുമായി പിടികൂടിയ സാഹചര്യത്തിലാണ് സംഘടന ഇത്ത രമൊരു തീരുമാനമെടുത്തത്.യോഗത്തിൽ പ്രസിഡണ്ട് കെ.എസ്.റിയാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.താജു ദീൻ സ്വാഗതവും ട്രഷറർ ജയരാജ് നന്ദിയും പറഞ്ഞു.
ലഹരി മാഫിയയുടെ വേരറുക്കാനായി കേരള ആഭ്യന്തര വകുപ്പും പോലീസും എക്സൈസും സംയുക്തമായി പ്രവർത്തിക്കുകയാണ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ നിരവധി ദിവസങ്ങളിലായി തളിപ്പറമ്പിലും അനുബന്ധ പ്രദേശങ്ങളായ നിരവധി ഇടങ്ങളിലുമായി അതിമാരക മയക്കുമരുന്നായ എം ഡി എം എയും നിരോധിത ഉൽപ്പന്നങ്ങളും പിടികൂടിയിരുന്നു.