രാഹുല്‍ ഫ്രോഡാണെന്ന് ഷാഫിക്ക് പണ്ടേയറിയാം, സ്ത്രീകള്‍ നേരിട്ട് പരാതി പറഞ്ഞിട്ടും എംഎല്‍എ ആക്കിയത് ജനവഞ്ചന, ഇപ്പോള്‍ ജനങ്ങളുടെ പണമെടുത്ത് ശമ്പളം കൊടുക്കുന്നു

കേരള രാഷ്ട്രീയത്തിലെ ഏറ്റവും ചൂടുള്ള വിഷയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍.

 

രാഹുലിനെ എക്കാലവും പിന്തുണച്ച വടകര എംപി ഷാഫി പറമ്പിലിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടുന്നു. ഇത്തരമൊരു വ്യക്തിയെ എംഎല്‍എ ആക്കിയതിലൂടെ ജനവഞ്ചനയാണ് നടത്തിയിരിക്കുന്നത്.

കൊച്ചി: കേരള രാഷ്ട്രീയത്തിലെ ഏറ്റവും ചൂടുള്ള വിഷയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ജയിച്ച രാഹുലിന്റെ സ്ത്രീകളോടുള്ള ലൈംഗിക ചൂഷണത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അയാളെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കാനും എംഎല്‍എ ആക്കാനും നേതൃത്വം നല്‍കിയത് ഷാഫി പറമ്പില്‍ ആണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

രാഹുലിനെതിരെ പല പരാതികളും ഉയര്‍ന്നിട്ടുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണത്താന്‍ അടുത്തിടെ പറഞ്ഞിരുന്നു. രാഹുലിനെതിരെ ഷാഫിയോട് നേരിട്ട് പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക എംഎ ഷഹനാസിന്റെ ആരോപണവും. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് സംസ്ഥാന നേതൃത്വത്തിന്റെ ബോധപൂര്‍വമായ വീഴ്ചയിലേക്കാണ്.

രാഹുലിനെ എക്കാലവും പിന്തുണച്ച വടകര എംപി ഷാഫി പറമ്പിലിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടുന്നു. ഇത്തരമൊരു വ്യക്തിയെ എംഎല്‍എ ആക്കിയതിലൂടെ ജനവഞ്ചനയാണ് നടത്തിയിരിക്കുന്നത്.

രാഹുലിനെതിരെ പല യുവതികളും പ്രതികരിച്ചിട്ടുണ്ടെങ്കിലും രണ്ടുപേരാണ് ഇതിനകം പരാതി നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകളെ ഉള്‍പ്പെടെ വഞ്ചിച്ച വ്യക്തിയാണ് രാഹുലെന്ന് ആരോപണം ഉയര്‍ന്നിട്ടും ഇദ്ദേഹത്തിനെതിരെ കടുത്തനടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നത് ദുരൂഹമാണ്.

വിവാദത്തിന്റെ കേന്ദ്രബിന്ദുവാണ് വടകര എംപി ഷാഫി പറമ്പില്‍. രാഹുല്‍ യൂത്ത് കോണ്‍ഗ്രസിലെത്തിയപ്പോള്‍ മുതല്‍ ഷാഫിയാണ് അദ്ദേഹത്തിന്റെ പോളിറ്റിക്കല്‍ ഗുരു. രാഹുലിനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും സംരക്ഷിച്ച് നിര്‍ത്താനായിരുന്നു ശ്രമം.

രാഹുല്‍ എംഎല്‍എയായി തുടരുമ്പോള്‍ ജനങ്ങളുടെ നികുതിപ്പണമാണ് ശമ്പളമായി നല്‍കുന്നതെന്ന് സോഷ്യല്‍മീഡിയ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതോടെ ഇനി എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുകയാണ് അഭികാമ്യം.

രാഹുലിനെതിരെ നടപടിയെടുക്കാന്‍ വൈകിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭീരുത്വമാണെന്നാണ് ഇടതുപക്ഷത്തിന്റെ പരിഹാസം. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള മാഫിയയുടെ പിടിയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് എന്നും അവര്‍ ആരോപിക്കുന്നു.