ഷാഫി പറമ്പിലിന് എതിരെ പാളയത്തില്‍ പട, മദ്യലഹരിയിലെന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ പുറത്ത്, ഒറ്റുകാരനെന്ന് അണികള്‍

മുഖ്യമന്ത്രിക്കായുള്ള അധികാരതര്‍ക്കത്തിനിടെ ഇമേജ് ഇടിഞ്ഞുതാണ ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.

 

ഷാഫിയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ ഒറ്റുകാരനെന്ന രീതിയില്‍ അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് അണികള്‍. പോസ്റ്റുകളിലും കമന്റുകളിലും ഷാഫിക്കെതിരെ രോഷപ്രകടനങ്ങള്‍ ശക്തമാണ്.

കോഴിക്കോട്: മുഖ്യമന്ത്രിക്കായുള്ള അധികാരതര്‍ക്കത്തിനിടെ ഇമേജ് ഇടിഞ്ഞുതാണ ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്‍ ഷാഫി ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരുവിഭാഗം നീക്കങ്ങള്‍ ശക്തമാക്കിയത്.

ഷാഫിയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ ഒറ്റുകാരനെന്ന രീതിയില്‍ അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് അണികള്‍. പോസ്റ്റുകളിലും കമന്റുകളിലും ഷാഫിക്കെതിരെ രോഷപ്രകടനങ്ങള്‍ ശക്തമാണ്.

മുഖ്യമന്ത്രി തര്‍ക്കത്തില്‍ ഷാഫി പറമ്പില്‍, കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് സതീശന്‍ അനുകൂലികള്‍ ഒറ്റുകാരനായി ഷാഫിയെ വിശേഷിപ്പിച്ചത്. ഹൈക്കമാന്‍ഡ് തീരുമാനമായി വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ശേഷവും അണികളുടെ രോഷം അണഞ്ഞിട്ടില്ല. ഷാഫി മദ്യപാനിയാണെന്ന രീതിയിലുള്ള വീഡിയോകളും ഇപ്പോള്‍ വ്യാപകമാണ്.

ഷാഫി മദ്യലഹരിയില്‍ ഇടപെടുന്നെന്ന വീഡിയോ പ്രചരിപ്പിച്ചതും അണികളാണെന്നാണ് സൂചന. ഷാഫിയെ ഇനി നേതാവായി അംഗീകരിക്കാന്‍ കഴിയില്ലെന്നും സതീശനെതിരായ നീക്കത്തിന് തുടക്കമിട്ടത് വടകര എംപി ആണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഷാഫി നീ ഗ്രൂപ്പ് കളിക്ക്, 2029-ല്‍ കാണാം, ഒറ്റുകാരന്‍ തുടങ്ങിയ കമന്റുകള്‍ തുടരുകയാണ്. മലബാര്‍ പ്രദേശങ്ങളിലും ലീഗ് അനുകൂല വിഭാഗങ്ങളിലും ഷാഫിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ഷാഫിയെപ്പോലുള്ള യുവനേതാക്കള്‍ ഹൈക്കമാന്‍ഡിനോട് അടുത്ത് നിന്ന് ഭാവി സ്ഥാനമാനങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന ആരോപണവും ഉയരുന്നു.

ഷാഫി പറമ്പില്‍ തന്റെ ജനപ്രിയതയും കഴിവും ഉപയോഗിച്ച് ഇതിനെ മറികടക്കുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നത്. എന്നാല്‍, പാളയത്തിലെ പട തുടരുകയാണെങ്കില്‍, പാര്‍ട്ടിക്ക് മൊത്തത്തില്‍ തിരിച്ചടി നേരിടും.