എന്താണ് എസ്എഫ്‌ഐഒ, അന്വേഷണ രീതി എങ്ങനെയാണ്; പരിശോധിക്കാം

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ   വീണ  വിജയൻറെ കമ്പനിയായ  ഹെക്സ ലോജിലെ സാമ്പത്തിക തട്ടിപ്പ്  കേസ്  അന്വേഷണവുമായി ബന്ധപ്പെട്ടാണ്  എസ്എഫ്‌ഐഒ എന്ന പേര് കേരളത്തിൽ പരിചിതമാവുന്നത് .സിബിഐ, എന്‍ഐഎ, ഇഡി, ഇന്‍കംടാക്‌സ്, കസ്റ്റംസ്, എന്‍സിബി തുടങ്ങിയ പേരുകൾ മലയാളികൾക്ക്  പരിചിതമാണ് .
 

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ   വീണ  വിജയൻറെ കമ്പനിയായ  ഹെക്സ ലോജിലെ സാമ്പത്തിക തട്ടിപ്പ്  കേസ്  അന്വേഷണവുമായി ബന്ധപ്പെട്ടാണ്  എസ്എഫ്‌ഐഒ എന്ന പേര് കേരളത്തിൽ പരിചിതമാവുന്നത് .സിബിഐ, എന്‍ഐഎ, ഇഡി, ഇന്‍കംടാക്‌സ്, കസ്റ്റംസ്, എന്‍സിബി തുടങ്ങിയ പേരുകൾ മലയാളികൾക്ക്  പരിചിതമാണ് .എന്നാൽ അധികം പ്രചാരത്തിലില്ലെങ്കിലും നിസ്സാരമല്ല സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍  എന്ന എസ്എഫ്‌ഐഒ .

കോർപറേറ്റ് തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ നിയമപരമായ ഏജൻസിയാണ്  എസ്എഫ്‌ഐഒ .വൈറ്റ്  കോളർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും  പ്രോസിക്യൂട്ട് ചെയ്യുന്നതിനും പ്രോസിക്യൂഷനു ശുപാർശ ചെയ്യുന്നതിനുമുള്ള  ഉത്തരവോടെ ഇന്ത്യൻ ഗവൺമെന്റിലെ  കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത് .ഇതിലെ ഉദ്യോഗസ്ഥരുടെ എണ്ണം തന്നെ 300ല്‍ താഴെ മാത്രമാണ്.

അക്കൗണ്ടൻസി , ഫോറെൻസിക് ഓഡിറ്റിങ് , ബാങ്കിങ്, നിയമം ,ഇൻഫർമേഷൻ ടെക്നോളജി , ഇൻവെസ്റ്റിഗേഷൻ കമ്പനി നിയമം ,മൂലധന വിപണി , നികുതി മറ്റു ഡോക്യൂമെന്റുകൾ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്ന  മൾട്ടി ഡിസിപ്ലിനറി ഓർഗനൈസഷൻ ആണ്  എസ്എഫ്‌ഐഒ .ഇന്ത്യയിൽ വർധിച്ചു വരുന്ന  ഗുരുതരമായ തട്ടിപ്പുകൾ പരിഹരിക്കുന്നതിനാണ് എസ്എഫ്‌ഐഒ   രൂപീകരിച്ചത് .
 
2003 ജൂലൈ 2 ന് ഇന്ത്യ ഗവൺമെന്റിലെ അംഗീകരിച്ച പ്രമേയത്തിലൂടെ എസ്എഫ്‌ഐഒ  സ്ഥാപിക്കപ്പെട്ടു .ന്യുഡൽഹിയിലാണ് എസ്എഫ്‌ഐഒ യുടെ ആസ്ഥാനം . ഐസിഎൽഎസ്‌ ,ഐ എ എസ്‌ , ഐ പി എസ്‌ , ഐ ആർ എസ്‌, ബാങ്കുകൾ മറ്റു കേന്ദ്ര  സേവനങ്ങൾ എന്നിവയിൽ   നിന്നാണ് എസ്എഫ്‌ഐഒ  ഒട്ടുമിക്ക ഉദ്യോഗസ്ഥരെയും  നിയമിക്കുന്നത്  .കേശചന്ദ്ര  ഐ എ എസ്‌ ആണ് നിലവിൽ എസ്എഫ്‌ഐഒ യുടെ  ഡയറക്ടർ .

ഈ ഏജൻസിക്ക്   ഹൈദരാബാദ്, കൊൽക്കത്ത ,മുംബൈ എന്നിവിടങ്ങളിൽ നാല് പ്രാദേശിക ഓഫീസുകളുണ്ട് .ഒരു കമ്പനിയുടെ കാര്യങ്ങളിൽ സർക്കാർ ആവശ്യം എന്ന് തോന്നുമ്പോൾ എസ്എഫ്‌ഐഒ യെ നിയമിക്കും .2013  ലെ കമ്പനീസ് ആക്ടിന്റെ  സെക്ഷൻ 208 പ്രകാരം  കമ്പനികളുടെ രജിസ്റ്റാർ   അല്ലെങ്കിൽ ഇൻസ്പെക്ടറിൽ നിന്ന് ഒരു റിപ്പോർട്ട് ലഭിച്ചാൽ എസ്എഫ്‌ഐഒ  അന്വേഷിക്കും .പൊതുതാത്പര്യത്തിൽ എസ്എഫ്‌ഐഒ  കേസ് ഏറ്റെടുക്കും .കോര്പറേറ്റ് കാര്യങ്ങളിൽ സുതാര്യത  ഉത്തരവാദിത്തം , സമഗ്രത എന്നിവ പ്രോത്സാഹിപ്പിക്കുന്നത്തിൽ എസ്എഫ്‌ഐഒ നിർണായക പങ്കു വഹിക്കുന്നു .