കടം ചോദിക്കുന്ന സുഹൃത്തുക്കളേയും ബന്ധുക്കളേയും നൈസായി ഒഴിവാക്കാനുള്ള ചില വഴികളിതാ

സാമ്പത്തികമായി പെട്ടെന്ന് ബുദ്ധിമുട്ടിലാകുമ്പോള്‍ ഏറ്റവും അടുപ്പമുള്ളവരോട് കടം ചോദിക്കുന്നവരാണ് ഭൂരിഭാഗംപേരും. ചിലര്‍ കടം കൊടുക്കുമെങ്കിലും ചിലര്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറും. കടം വാങ്ങിക്കുന്നതോ കൊടുക്കുന്നതോ തെറ്റല്ലെങ്കിലും കടം അവകാശമെന്നപോലെ വാങ്ങുകയും തിരിച്ചുകൊടുക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്.
 

സാമ്പത്തികമായി പെട്ടെന്ന് ബുദ്ധിമുട്ടിലാകുമ്പോള്‍ ഏറ്റവും അടുപ്പമുള്ളവരോട് കടം ചോദിക്കുന്നവരാണ് ഭൂരിഭാഗംപേരും. ചിലര്‍ കടം കൊടുക്കുമെങ്കിലും ചിലര്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറും. കടം വാങ്ങിക്കുന്നതോ കൊടുക്കുന്നതോ തെറ്റല്ലെങ്കിലും കടം അവകാശമെന്നപോലെ വാങ്ങുകയും തിരിച്ചുകൊടുക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്. അടുപ്പമുള്ളവര്‍ക്ക് കടം കൊടുത്താല്‍ ശത്രുക്കളാകുമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.

വേണ്ടപ്പെട്ടവര്‍ കടം ചോദിക്കുമ്പോള്‍ കൊടുത്തില്ലെങ്കില്‍ എന്തുകരുതും എന്നു ചിന്തിച്ചാണ് പലരും കടം കൊടുക്കുന്നതുതന്നെ. നോ പറയാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പലര്‍ക്കും പണം നഷ്ടമാവുകയും ചെയ്യും. കടം ചോദിക്കുമ്പോള്‍ ചോദിക്കുന്നയാളെ പിണക്കാതെ തന്നെ നോ പറയാന്‍ ചില വഴികളുണ്ട്.

ആദ്യം കടം ചോദിക്കുന്നവരെ കേള്‍ക്കുക എന്നത് പ്രധാനമാണ്. വളരെ വേഗം നോ പറയുകയാണെങ്കില്‍, നിങ്ങളുടെ സുഹൃത്തിനോ ബന്ധുക്കള്‍ക്കോ അവഗണയും വേദനയും അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് പ്രതികരണം നല്‍കുന്നതിന് മുമ്പ്, വ്യക്തിയെ കേള്‍ക്കുക. അതുവഴി പ്രശ്‌നത്തിന്റെ സ്വഭാവം മനസ്സിലാക്കുകയും ആ വ്യക്തിക്ക് ബഹുമാനവും കരുതലും അനുഭവപ്പെടുകയും ചെയ്യും.

അതെ എന്ന് പറയാന്‍ വിഷമം തോന്നുന്നുവെങ്കില്‍, തീരുമാനത്തെക്കുറിച്ച് പറയാന്‍ കുറച്ചുസമയം ആവശ്യപ്പെടുക. ആ സമയത്ത്, കടം ചോദിച്ചയാള്‍ മറ്റൊരു പരിഹാരം കണ്ടെത്തുകയോ മറ്റൊരാളില്‍ നിന്ന് പണം കടം വാങ്ങുകയോ ചെയ്‌തേക്കാം.

ഇല്ല എന്ന് പറയാനുള്ള മറ്റൊരു മാര്‍ഗ്ഗം, അടുപ്പമുള്ളവര്‍ക്ക് പണം കടം കൊടുക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണെന്ന് പറയുകയാണ്. എന്തുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും അവരോട് വിശദീകരിക്കുക.

തീരുമാനമെടുക്കാന്‍ സമയം ചോദിച്ചാല്‍ അവര്‍ക്ക് ഉറപ്പ് ലഭിക്കുന്ന രീതിയിലാകരുത് അത്. നിങ്ങള്‍ക്ക് സഹായിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അവര്‍ക്ക് തോന്നരുത്. ചില സാഹചര്യങ്ങളുടെ ബുദ്ധിമുട്ടിനാല്‍ അപ്പോള്‍ സഹായിക്കാന്‍ പറ്റുന്നില്ല എന്ന് അവര്‍ക്ക് തോന്നുന്ന രീതിയില്‍ പ്രതികരിക്കുക.

Also Read:- രിപ്പൂരിലെത്തുന്ന സ്വര്‍ണം പിടിക്കാതെ കസ്റ്റംസ് പോലീസിന് സൂചന നല്‍കും, പോലീസ് പുറത്തുനിന്നും പിടിക്കുന്ന സ്വര്‍ണത്തില്‍ പകുതി ആവിയാകും, എസ്പി സുജിത് ദാസ് എണ്ണംപറഞ്ഞ കള്ളക്കടത്തുകാരനെന്ന് ആരോപണം 

ഇല്ല എന്നാണ് തീരുമാനമെങ്കില്‍ അത് ഉറപ്പിച്ച് പറയണം. വിശദീകരിക്കുകയോ ഒഴികഴിവുകള്‍ പറയുകയോ ചെയ്യരുത്. കാരണം, അത് ഒരു ചര്‍ച്ചയ്ക്ക് ഇടയാവുകയും നിങ്ങളില്‍ നിന്നും പണം വാങ്ങിയെടുക്കാന്‍ അവര്‍ക്ക് സഹായകമാവുകയും ചെയ്യും.

കൈയ്യില്‍ പണം ഉണ്ടായിരുന്നു കഴിഞ്ഞദിവസമാണ് ഒരാള്‍ക്ക് അത്യാവശ്യമായി കൊടുത്തത് എന്നുപറയാം. അതല്ലെങ്കില്‍ മറ്റൊരാള്‍ ഒരു തുക തരാനുണ്ടെന്നും കിട്ടിയാല്‍ ഉടന്‍ തരാമെന്നും അറിയിക്കുക. അവര്‍ വീണ്ടും ചോദിക്കുകയാണെങ്കില്‍ ആ തുക കിട്ടിയില്ലെന്ന് പറയാം. അടുപ്പമുള്ളവര്‍ ആയതുകൊണ്ടുതന്നെ നീരസത്തോടെ ഇല്ലെന്ന് പറയാതിരിക്കാന്‍ ശ്രദ്ധിക്കുക. സഹായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അപ്പോള്‍ കഴിയുന്നില്ല എന്ന രീതിയില്‍ പെരുമാറുന്നതാകും ഉചിതം.

കടം കൊടുക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല എന്ന രീതിയില്‍ നഷ്ടപ്പെടുത്താന്‍ കഴിയുന്നത് മാത്രം കടം കൊടുക്കുക. കൂടാതെ തിരിച്ചടവിന് വ്യക്തമായ ദിവസവും നിബന്ധനകളും പറയുക.

പണം കടം കൊടുക്കാന്‍ സമ്മതിക്കുന്നതിന് മുമ്പ് വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയും തിരിച്ചടക്കാനുള്ള കഴിവും പരിശോധിക്കുക. നേരത്തെ നിങ്ങളുടെ കൈയ്യില്‍ നിന്നും കടംവാങ്ങി തിരിച്ചുതരാത്തവരാണെങ്കില്‍ നോ പറയാന്‍ മടിക്കേണ്ടതില്ല.