ഒരു ചോറ്റുപാത്രത്തില്‍ നിന്നും ഭക്ഷണം പങ്കിട്ടു കഴിക്കേണ്ടവര്‍, എങ്ങോട്ടാണീ നാട് പോകുന്നത്, അടുക്കള പൂട്ടി അമ്മമാര്‍ ലഹരിക്കെതിരെ തെരുവിലിറങ്ങുക

താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍.

 

അടുക്കള പൂട്ടി കേരളത്തിലെ മുഴുവന്‍ അമ്മമാരും ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ തെരുവില്‍ ഇറങ്ങണമെന്നും നടന്‍ ആഹ്വാനം ചെയ്തു.

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍. ഒരു ചോറ്റുപാത്രത്തില്‍ നിന്നും ഒരുമിച്ച് ഭക്ഷണം പങ്കിട്ടു കഴിക്കേണ്ടവരാണ് തമ്മിലടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുക്കള പൂട്ടി കേരളത്തിലെ മുഴുവന്‍ അമ്മമാരും ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ തെരുവില്‍ ഇറങ്ങണമെന്നും നടന്‍ ആഹ്വാനം ചെയ്തു.

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

എങ്ങോട്ടാ
നമ്മുടെ നാട് പോകുന്നത്???
വീണ്ടും ഒരു പതിനാലുകാരന്റെ
ജീവന്‍ പൊലി ഞ്ഞു??
ഒരു ചോറ്റുപാത്രത്തില്‍ നിന്നും
ഭക്ഷണം പങ്കിട്ട് കഴിക്കേണ്ടവര്‍
ഒരു മുട്ടായി പങ്കിടേണ്ടവര്‍
മരണം വരെ കൂട്ടുകാരാവേണ്ടവര്‍
.......
സൗഹൃദത്തിന്റെ വസന്തം വിരിയിക്കേണ്ടവര്‍
കൊലയാളികളാവുന്നു
ചങ്ങായി എന്നതിന്റെ അര്‍ത്ഥം പോലും
ഇല്ലാതാവുന്നു
.........
കട്ടചോര ജ്യൂസാക്കി കുടിക്കുന്ന
നാടായി ദൈവത്തിന്റെ സ്വന്തം നാട് മാറുകയാണോ?????????
പാരന്റ്‌സ് ജോലിയൊക്കെ വേണ്ടാന്ന് വെച്ച് മക്കളുടെ കൂടെ സ്‌കൂളില്‍ പോയി
കാവലിരുന്ന് വൈകുന്നേരം അവരെയും കൊണ്ട് വീട്ടില്‍ വരിക
വീട്ടിലേക്കുള്ള വരുമാനം കുറഞ്ഞാല്‍
വീട് പട്ടിണിയാവും
വിശപ്പിന്റെ വില മനസ്സിലാവും
........
........
അടുക്കള പൂട്ടി
കേരളത്തിലെ മുഴുവന്‍ അമ്മമാരും
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍
തെരുവില്‍ ഇറങ്ങുക
.........????????
NB: പണ്ട് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് എതിരെ
ഉപവാസം കിടന്ന
സിനിമാ പ്രവര്‍ത്തകരും, സാഹിത്യകാരന്മാരും
എന്ത് കൊണ്ട് സമുഹത്തില്‍
നടക്കുന്ന പ്രത്യേകിച്ച് കുട്ടികളില്‍ നടക്കുന്ന Violence ന് എതിരെ ശബ്ദിക്കുന്നില്ല
പ്രതികരിക്കുന്നില്ല