'ജോയ് മാത്യുവും ഹരീഷ് പേരടിയും പോസ്റ്റിട്ടാല്‍ ചിലര്‍ ആഘോഷിക്കും, നല്ല കാര്യം പറഞ്ഞാല്‍ എനിക്ക് തെറിവിളി' ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ച് സന്തോഷ് കീഴാറ്റൂര്‍

സംസ്ഥാനത്തെ തകര്‍ന്ന റോഡുകളെക്കുറിച്ച് മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മികച്ച ഗ്രാമീണ റോഡുകളെക്കുറിച്ച് പറയാമെന്നുകാട്ടി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത നടന്‍ സന്തോഷ് കീഴാറ്റൂരിന് തെറിവിളി.
 

കണ്ണൂര്‍: സംസ്ഥാനത്തെ തകര്‍ന്ന റോഡുകളെക്കുറിച്ച് മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മികച്ച ഗ്രാമീണ റോഡുകളെക്കുറിച്ച് പറയാമെന്നുകാട്ടി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത നടന്‍ സന്തോഷ് കീഴാറ്റൂരിന് തെറിവിളി. അദ്ദേഹത്തിന്റെ പോസ്റ്റിലെത്തിയാണ് ഒരുവിഭാഗം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ഇതോടെ മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും ഇരട്ടത്താപ്പിനെതിരെ നടന്‍ രംഗത്തെത്തി.

കാസര്‍ഗോഡിന്റെ മലയോര മേഖലയിലൂടെ എന്റെ നാടായ തളിപ്പറമ്പ് വരെ ഗ്രാമീണ റോഡിലൂടെ സഞ്ചരിച്ച അതിശയിപ്പിക്കുന്ന അനുഭവം ഞാന്‍ പോസ്റ്റ് ചെയ്തപ്പോള്‍ കുറെ പേര്‍ തെറി വിളിക്കുന്നു. സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ട്. അതോടൊപ്പം കേരള സര്‍ക്കാറിനെ തോല്‍പ്പിക്കാന്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു. കൂടാതെ ജോയ് മാത്യു, ഹരീഷ് പേരടി ഇവരൊക്കെ സര്‍ക്കാറിനെതിരെ പോസ്റ്റ് ഇട്ടാല്‍ മീഡിയകള്‍ ആഘോഷിക്കും. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ എന്നെ പോലുള്ളവര്‍ പോസ്റ്റ് ചെയ്താല്‍ തെറിവിളിയുമാണെന്നും അദ്ദേഹം പറഞ്ഞു.

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കഴിഞ്ഞ ദിവസം
കാസര്‍ഗോഡിന്റെ
മലയോര മേഖലയിലൂടെ
എന്റെ നാടായ തളിപ്പറമ്പ് വരെ
ഗ്രാമീണ റോഡിലൂടെ സഞ്ചരിച്ച
അതിശയിപ്പിക്കുന്ന അനുഭവം
ഞാന്‍ Post ചെയ്തപ്പോള്‍
കുറെ പേര്‍ തെറി വിളിക്കുന്നു
എന്തിനാണ്???
നമ്മുടെ നാടിന്റെ വികസനം
നമ്മുടെ അഭിമാനം അല്ലെ
നമ്മള്‍ മലയാളികള്‍ അല്ലെ
കേരളം വികസിക്കണ്ടെ
......
സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം
നല്ലതാണ്
എന്ന്
ഒരു അഭിപ്രായവും ഇല്ല
നല്ല വിമര്‍ശനം ഉണ്ട്
പക്ഷെ
നമ്മുടെ പൊതു വിദ്യാഭ്യാസം
ആരോഗ്യം
റോഡുകള്‍
വയോജനങ്ങളുടെ ക്ഷേമം (പെന്‍ഷന്‍ സമയബന്ധിതമായി കൊടുക്കാത്തതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തുന്നു)
സാംസ്‌കാരിക രംഗം
കായികം
INFORMATION TECHNOLOGY
ഈ രംഗങ്ങളിലൊക്കെ
കേരള സര്‍ക്കാറിനെ തോല്‍പ്പിക്കാന്‍
ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങള്‍ക്ക്
കഴിയും .....
.....
ജോയ് മാത്യു, ഹരീഷ് പേരടി
ഇവരൊക്കെ സര്‍ക്കാറിനെതിരെ
Post ഇട്ടാല്‍
Media,ON Line Media
Social Media  ആഘോഷിക്കും
സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍
എന്നെ പോലുള്ളവര്‍
Post ചെയ്താല്‍
തെറിയും
ഈ Sycology
മനസ്സിലാവുന്നില്ല
..
നമ്മുടെ നാടിന്റെ വികസനം
നമ്മള്‍ ആഘോഷിക്കേണ്ടേ.....
.....
തെറി പറയുന്നവര്‍
പറഞ്ഞോളൂ
എന്തൊക്കെ
അപാകതകള്‍
ഉണ്ടെങ്കിലും
ഇടതുപക്ഷ സര്‍ക്കാര്‍
ഹൃദയപക്ഷം ??
????????????
വിമര്‍ശനം
സ്വയം വിമര്‍ശനം
നടത്താന്‍
എല്ലാ ഭരണ കര്‍ത്താക്കളും
തയ്യാറാവണം
...
സര്‍ക്കാറിന് തെറ്റുകള്‍ പറ്റുന്നുണ്ടെങ്കില്‍
തിരുത്തണം
തിരുത്തിക്കണം
കാരണം
കേരളം നമ്മുടെ മുത്താണ്