ബാറ്റിങ് പിച്ചില്‍ മാത്രം തകര്‍ത്തടിക്കുന്ന സഞ്ജു, ആര്‍പ്പുവിളിച്ച മലയാളി ആരാധകര്‍ക്കുമുന്നില്‍ മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍ക്കുമില്ലാത്ത നാണക്കേടിന്റെ റെക്കോര്‍ഡും സ്വന്തമാക്കി

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തിനിടെ സഞ്ജു സാംസണ്‍ നാണക്കേടിന്റെ റെക്കോര്‍ഡിന് ഉടമയായി.

 

അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജു സാംസണ്‍ വെറും 5 റണ്‍സ് മാത്രമേ നേടിയുള്ളൂ. ടി20 ലോകകപ്പില്‍ ഉജ്വലപ്രകടനത്തോടെ ഇന്ത്യ കിരീടത്തിലേക്ക് നയിച്ച് ഹീറോയായ സഞ്ജുവിന് ബാറ്റിങ്ങിന് പൂര്‍ണമായും അനുകൂലമല്ലാത്ത പിച്ചില്‍ അടിതെറ്റി.

ന്യൂഡല്‍ഹി: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തിനിടെ സഞ്ജു സാംസണ്‍ നാണക്കേടിന്റെ റെക്കോര്‍ഡിന് ഉടമയായി. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ രണ്ടുതവണ ഔട്ടാകുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായിരിക്കുകയാണ് സഞ്ജു.

ജൂണ്‍ 28-ന് അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ലെഫ്റ്റ് ആം പേസര്‍ ജെയ് മൂണ്ട്രയുടെ ആദ്യ പന്തില്‍ തന്നെ എല്‍ബിഡബ്ല്യു ആയാണ് സഞ്ജു സാംസണ്‍ മടങ്ങിയത്. പന്ത് സ്‌റ്റ്രെയ്റ്റായി വന്ന് ചെറുതായി ഇന്‍സ്വിങ് ചെയ്ത് പാഡില്‍ കൊള്ളുകയായിരുന്നു. അമ്പയര്‍ ഔട്ട് നല്‍കിയതിന് ശേഷം ഡിആര്‍എസ് റിവ്യൂ ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല.

രണ്ടാമത്തെ തവണയാണ് സഞ്ജു ടി20 ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ ഔട്ടാകുന്നത്. മുന്‍പ് ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരെ ബര്‍സാപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മാറ്റ് ഹെന്റിയുടെ പന്തില്‍ ഔട്ടായിരുന്നു. അന്ന് ബൗള്‍ഡാവുകയായിരുന്നു.

കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, രോഹിത് ശര്‍മ, അഭിഷേക് ശര്‍മ തുടങ്ങിയവരെല്ലാം ടി20യില്‍ ഒന്നാം പന്തില്‍ ഔട്ടായിട്ടുണ്ടെങ്കിലും ആരും രണ്ട് തവണ ഇത് ആവര്‍ത്തിച്ചിട്ടില്ല. 

അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജു സാംസണ്‍ വെറും 5 റണ്‍സ് മാത്രമേ നേടിയുള്ളൂ. ടി20 ലോകകപ്പില്‍ ഉജ്വലപ്രകടനത്തോടെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച് ഹീറോയായ സഞ്ജുവിന് ബാറ്റിങ്ങിന് പൂര്‍ണമായും അനുകൂലമല്ലാത്ത പിച്ചില്‍ അടിതെറ്റി.

വൈഭവ് സൂര്യവംശിയെ പോലുള്ള യുവ താരങ്ങള്‍ അവസരം കാത്തിരിക്കുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ സഞ്ജു കൂടുതല്‍ ജാഗ്രതയോടെ ഇറങ്ങേണ്ടിവരും.