സഞ്ജു സാംസണ്‍ കടുത്ത അതൃപ്തിയില്‍, സിഎസ്‌കെ ക്യാപ്റ്റന്‍സി വളരെ മോശം, അഭിപ്രായം പറയാന്‍ പോലും സാധിക്കുന്നില്ല, 14 കോടി രൂപ നല്‍കി വെറും 25 റണ്‍സ്

ഐപിഎല്‍ 2026 സീസണ്‍ ആരംഭിച്ചതുമുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാമ്പില്‍ കാര്യങ്ങളൊന്നും ശരിയായ രീതിയലല്ല. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കൊപ്പം മുഖ്യ കളിക്കാരുടെ ഫോമില്ലായ്മയും ടീമിനെ വലയ്ക്കുകയാണ്.

 

മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ട്രേഡ് വഴി സിഎസ്‌കെയിലേക്ക് എത്തിയതോടെ ടീമിന്റെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നിരുന്നു.

ചെന്നൈ: ഐപിഎല്‍ 2026 സീസണ്‍ ആരംഭിച്ചതുമുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ (സിഎസ്‌കെ) ക്യാമ്പില്‍ കാര്യങ്ങളൊന്നും ശരിയായ രീതിയിലല്ല. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കൊപ്പം മുഖ്യ കളിക്കാരുടെ ഫോമില്ലായ്മയും ടീമിനെ വലയ്ക്കുകയാണ്.

മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ട്രേഡ് വഴി സിഎസ്‌കെയിലേക്ക് എത്തിയതോടെ ടീമിന്റെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നിരുന്നു. എന്നാല്‍, സീസണിന്റെ തുടര്‍ച്ചയായ തോല്‍വികള്‍ ടീമിന്റെ താളം തെറ്റിച്ചു.

പുതിയ ടീമില്‍ സഞ്ജു സാംസണ്‍ കടുത്ത അതൃപ്തിയിലാണെന്നും ക്യാപ്റ്റന്‍സി തീരുമാനങ്ങള്‍ വളരെ മോശമാണെന്ന് കരുതുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

റോയല്‍സില്‍ നിന്ന് സഞ്ജു സാംസണിനെ സിഎസ്‌കെ ടീമിലേക്ക് ട്രേഡ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എംഎസ് ധോണിയുടെ പിന്‍ഗാമിയായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റോളില്‍ സഞ്ജുവിനെ കണ്ട് ടീം മാനേജ്മെന്റ് വലിയ നിക്ഷേപം നടത്തി. ലോകകപ്പില്‍ സഞ്ജുവിന്റെ ഫോം ഉയര്‍ന്നിരുന്നതും ക്യാപ്റ്റന്‍സി പരിചയവും ഈ നീക്കത്തിന് ആധാരമായി. എന്നാല്‍, സീസണ്‍ ആരംഭിച്ചതുമുതല്‍ സഞ്ജുവിന്റെ ബാറ്റിങ് തകര്‍ച്ചയാണ്. മൂന്ന് ഇന്നിങ്സുകളില്‍ വെറും 22 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഒരിക്കല്‍പോലും രണ്ടക്കം കണ്ടില്ല.

ടീമിന്റെ തോല്‍വികള്‍ക്ക് സഞ്ജുവിന്റെ ഫോം ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നു. സിഎസ്‌കെയുടെ മറ്റൊരു പ്രധാന പ്രശ്‌നം ക്യാപ്റ്റന്‍സിയാണ്. നിലവിലെ നായകന്‍ റിതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിന് വിജയിക്കാനാകുന്നില്ല. ഏഴ് മത്സരങ്ങളിലെ തോല്‍വികള്‍ക്ക് ശേഷം റിതുരാജിന്റെ ക്യാപ്റ്റന്‍സി ഫ്ളോപ്പ് ആണെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ടീമിലെത്തിയ യുവ താരങ്ങള്‍ക്കും ഫോമിലെത്താനാകുന്നില്ല. 14 കോടി രൂപയ്ക്ക് വാങ്ങിയ കാര്‍ത്തിക് ശര്‍മ ആകെ നേടിയത് 25 റണ്‍സാണ്. ബാറ്റിങ് ഓഡറിലെ പോരായ്മകള്‍, ബോളിങ് ദുര്‍ബലത, ധോണിയുടെ അസാന്നിധ്യം എന്നിവയെല്ലാം ടീമിനെ ബാധിക്കുന്നുണ്ട്. തുടര്‍ച്ചയായ തോല്‍വികള്‍ ടീമിന്റെ മാനസികാവസ്ഥയെ തകര്‍ക്കുകയാണ്. സഞ്ജു പോലുള്ള താരങ്ങള്‍ക്ക് ഫോം തിരിച്ചുപിടിക്കാന്‍ ഈ സമ്മര്‍ദ്ദം വലിയ തടസ്സമാകുന്നു.