ആശങ്ക വേണ്ട;കൊച്ചുകുട്ടികൾ കൂട്ടം തെറ്റിയാൽ തിരിച്ചറിയാൻ ശബരിമലയിൽ ടാഗ് സംവിധാനവും

നിരവധിപ്പേരാണ് ഇന്നും കുഞ്ഞു മാളികപ്പുറങ്ങളെയും  കുഞ്ഞയ്യപ്പന്മാരെയും കൂട്ടി അയ്യപ്പദര്ശനത്തിനായി ശബരിമലയിലേക്കെത്തുന്നത്. കുഞ്ഞുങ്ങൾക്കൊപ്പം മലചവിട്ടുമ്പോൾ ദര്ശനപുണ്യം നേടാമെന്ന സന്തോഷത്തിനിടയിലും കുഞ്ഞു കൂട്ടം തെറ്റി പോകുമോ എന്ന വലിയൊരു ആശങ്ക അവർക്കിടയിലുണ്ടാകാറുണ്ട്. ഇനി ആശങ്ക വേണ്ട കൊച്ചുകുട്ടികൾ കൂട്ടം തെറ്റിയാൽ തിരിച്ചറിയാൻ ശബരിമലയില്‍ ടാഗ് ഏർപ്പെടുത്തി.
 
ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന ശബരിമലയിൽ കുഞ്ഞു മാളികപ്പുറങ്ങളെയും കുഞ്ഞയ്യപ്പന്മാരെയും കൂട്ടം തെറ്റി പോകാറുണ്ട്. മല കയറി സന്നിധാനത്തിൽ എത്തുമ്പോൾ ദർശനത്തിനുള്ള തിരക്കിനിടെയാണു പലപ്പോഴും കുട്ടികൾ കൈവിട്ടു പോകുന്നത്.
ഒപ്പം ഉള്ളവരെ കാണാതെയുള്ള അവരുടെ നിലവിളി കണ്ടുനിൽക്കുന്നവരെയും കരൾ അലിയിപ്പിക്കും. അതിനേക്കാൾ പ്രയാസമാണ് കുട്ടികളെ കൈവിട്ടുപോയവരുടെ അവസ്ഥ. സാധാരണയായി ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ കുഞ്ഞുങ്ങളെ കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമായ ഒരു കാര്യമായിരുന്നു.

ഇനി ഈ പ്രയാസം ഉണ്ടാവില്ല, കൊച്ചുകുട്ടികൾ കൂട്ടം തെറ്റിയാൽ തിരിച്ചറിയാൻ ടാഗ് ഏർപ്പെടുത്തിക്കഴിഞ്ഞു. പമ്പയിൽ ഗാർഡ് സ്റ്റേഷനോടു ചേർന്നാണ് കുട്ടികളുടെ കയ്യിൽ വനിതാ പൊലീസ് ടാഗ് കെട്ടി കൊടുക്കുന്നത്. വാച്ചിന്റെ മാതൃകയിലാണ് ടാഗ്. ഒപ്പമുള്ളവരുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തി ഇത് കയ്യിൽ ഒട്ടിച്ചാണു വിടുന്നത്. മല കയറുമ്പോഴും ഇറങ്ങുമ്പോഴും ദർശനത്തിനായി സന്നിധാനത്തെ തിരക്കിൽ കയറുമ്പോഴും കുട്ടികളെ കൈ വിട്ടുപോയാൽ കണ്ടെത്താൻ ഇത് പ്രയോജനപ്പെടും.

ഇതിനോടകം കൂട്ടം തെറ്റിയ നിരവധി കുട്ടികളെയാണ് അവരുടെ രക്ഷിതാക്കൾക്കരികിൽ തിരിച്ചേൽപ്പിച്ചത്. 10 വയസ്സിൽ താഴെയുള്ള കുട്ടികളുമായി വരുന്ന ഓരോരുത്തരും തന്റെ മക്കളുടെ സുരക്ഷയ്ക്കായി ഈ ടാഗ് കെട്ടാൻ മറക്കരുത്.

<a href=https://youtube.com/embed/ZQ5lFaFWZ8Y?autoplay=1&mute=1><img src=https://img.youtube.com/vi/ZQ5lFaFWZ8Y/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" style="border: 0px; overflow: hidden;" width="640">