ഡോളറിനെതിരെ രൂപ 100ലേക്ക്, റെക്കോര്‍ഡ് തകര്‍ച്ചയില്‍ രാജ്യം, കോണ്‍ഗ്രസിനോ രൂപയ്‌ക്കോ കൂടുതല്‍ ഇടിയുന്നത്, മൂല്യം ഇടിയുമ്പോള്‍ യുപിഎ സര്‍ക്കാരിനെ കണക്കിന് പരിഹസിച്ച അന്നത്തെ മോദി

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിയുകയാണ്. ഒരു ഡോളറിന് രൂപയുടെ മൂല്യം 96 രൂപ കടന്നു. ചരിത്രത്തില്‍ ആദ്യമായാണ് രൂപ ഇത്രയും തകരുന്നത്.

 

രൂപയുടെ ഇടിയലിന് പല കാരണങ്ങളുണ്ട്: ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്, ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ പുറത്തുപോക്ക്, യുഎസ് ഡോളറിന്റെ ശക്തി, ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍ തുടങ്ങിയവ ഇതിന് കാരണങ്ങളാണ്.

ന്യൂഡല്‍ഹി: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിയുകയാണ്. ഒരു ഡോളറിന് രൂപയുടെ മൂല്യം 96 രൂപ കടന്നു. ചരിത്രത്തില്‍ ആദ്യമായാണ് രൂപ ഇത്രയും തകരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബല നില. 2014-ല്‍ ഏകദേശം 60 രൂപയ്ക്ക് ചുറ്റുമായിരുന്ന രൂപ ഇപ്പോള്‍ ഏകദേശം 40 ശതമാനം മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു.

2013-ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് രൂപ 60-68 രൂപയ്ക്ക് അടുത്തെത്തിയപ്പോള്‍ എത്തിയപ്പോള്‍ നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. രൂപയും യുപിഎ സര്‍ക്കാരും രണ്ടും മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു. രൂപ ഹോസ്പിറ്റലില്‍, ഡോക്ടറുടെ ശ്രദ്ധ ആവശ്യമാണ്, കോണ്‍ഗ്രസും രൂപയും തമ്മില്‍ മത്സരം, ആരാണ് കൂടുതല്‍ താഴെ വീഴുക എന്നത്, അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ അവസാനത്തില്‍ 44 രൂപയായിരുന്നു, ഇപ്പോള്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രിയുടെ കാലത്ത് 60 കടന്നു, എന്നും പരിഹസിച്ചു.

രൂപയുടെ ഇടിയലിന് പല കാരണങ്ങളുണ്ട്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്, ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ പുറത്തുപോക്ക്, യുഎസ് ഡോളറിന്റെ ശക്തി, ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍ തുടങ്ങിയവ ഇതിന് കാരണങ്ങളാണ്.

മോദി സര്‍ക്കാരിന്റെ 10 വര്‍ഷത്തിലധികമായുള്ള ഭരണത്തിനു ശേഷവും ഘടനാപരമായ പ്രശ്‌നങ്ങള്‍ തുടരുന്നു. ഫിസ്‌കല്‍ ഡിസിപ്ലിന്‍, മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയവ ഉണ്ടായിട്ടും ദീര്‍ഘകാല ദൗര്‍ബല്യം പരിഹരിക്കാന്‍ പൂര്‍ണമായി കഴിഞ്ഞില്ല എന്ന വാദമുണ്ട്. ഇറക്കുമതി ചെലവ് കൂടുന്നത്, പണപ്പെരുപ്പ സമ്മര്‍ദ്ദം, സാധാരണക്കാരുടെ ജീവിതച്ചെലവ് എന്നിവയെ ബാധിക്കുന്നു.

രൂപ 100 കടക്കുമോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ ദീര്‍ഘകാല മുന്നേറ്റത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.