കൊട്ടിയൂരിൽ മാത്രം നടക്കുന്നത്, കണ്ണ് മൂടിക്കെട്ടി ജലാശയത്തിൽ നടത്തുന്ന ശയനപ്രദക്ഷിണം
മനസും ശരീരവും പൂർണമായും അർപ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം. കണ്ണ് മൂടിക്കെട്ടി ജലാശയത്തിൽ നടത്തുന്ന ശയനപ്രദക്ഷിണം കൊട്ടിയൂരിൻറെ മറ്റൊരു വ്യത്യസ്ത മാർന്ന ആചാരമാണ്. പല ക്ഷേത്രങ്ങളിലും ശയനപ്രദക്ഷിണം എന്നത് ഏറ്റവും വിശിഷ്ടമായ ഒരു ആചാരമാണ്. എന്നാൽ മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാർന്ന രീതിയിലാണ് കൊട്ടിയൂരിലെ ശയനപ്രദക്ഷിണം. നിരവധി നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന കാടിന് നടുവിലെ ഈ കാനന ഭൂമിയിലെ മറ്റൊരു പ്രത്യേകതയാണ് കണ്ണ് മൂടികെട്ടിയുള്ള ശയനപ്രദക്ഷിണം.
കൊട്ടിയൂരിൽ സ്ത്രീകൾക്ക് ശയനപ്രദക്ഷിണത്തിന് അനുമതിയില്ല. സന്താന സൗഭാഗ്യത്തിനും, രോഗ നിവാരണനത്തിനുമാണ് കൊട്ടിയൂർ അക്കരെ ക്ഷേത്രത്തിൽ പ്രധാനമായും ശയനപ്രദക്ഷിണം നടത്തുന്നത്. കൊട്ടിയൂരിൽ ശയന പ്രദക്ഷിണത്തിന് പ്രത്യേക വഴിപാടൊന്നുമില്ല. അക്കരെ സന്നിധാനത്ത്, കിഴക്കെ നടയിലെ ബലിക്കല്ലിന് സമീപത്ത് നിന്നാണ് ശയനം പ്രദക്ഷിണം ആരംഭിക്കുന്നത്.
മനസും ശരീരവും പൂർണമായും അർപ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം. കണ്ണ് മൂടിക്കെട്ടി ജലാശയത്തിൽ നടത്തുന്ന ശയനപ്രദക്ഷിണം കൊട്ടിയൂരിൻറെ മറ്റൊരു വ്യത്യസ്ത മാർന്ന ആചാരമാണ്. പല ക്ഷേത്രങ്ങളിലും ശയനപ്രദക്ഷിണം എന്നത് ഏറ്റവും വിശിഷ്ടമായ ഒരു ആചാരമാണ്. എന്നാൽ മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാർന്ന രീതിയിലാണ് കൊട്ടിയൂരിലെ ശയനപ്രദക്ഷിണം. നിരവധി നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന കാടിന് നടുവിലെ ഈ കാനന ഭൂമിയിലെ മറ്റൊരു പ്രത്യേകതയാണ് കണ്ണ് മൂടികെട്ടിയുള്ള ശയനപ്രദക്ഷിണം.
പലപ്പോഴും പ്രാർത്ഥനകളിൽ മനസ് പൂർണമായും മുഴുകുമ്പോഴും ശാരീരികമായ അർപ്പണം അതിൽ ഉണ്ടാകുന്നില്ല. എന്നാൽ മനസും ശരീരവും ഒരുപോലെ പൂർണമായും അർപ്പിക്കപ്പെടുന്ന ഒരു ആരാധനയാണ് ശയന പ്രദക്ഷിണം. ജലാശയത്തിൽ ശയനം നടത്തുന്നത് കൊട്ടിയൂരിൽ മാത്രമാണ്.
പല ക്ഷേത്രങ്ങളിലും പുരുഷൻമാരും സ്ത്രീകളും ശയനപ്രദക്ഷിണം നടത്താറുണ്ട്. എന്നാൽ കൊട്ടിയൂരിൽ സ്ത്രീകൾക്ക് ശയനപ്രദക്ഷിണത്തിന് അനുമതിയില്ല. സന്താന സൗഭാഗ്യത്തിനും, രോഗ നിവാരണനത്തിനുമാണ് കൊട്ടിയൂർ അക്കരെ ക്ഷേത്രത്തിൽ പ്രധാനമായും ശയനപ്രദക്ഷിണം നടത്തുന്നത്. കൊട്ടിയൂരിൽ ശയന പ്രദക്ഷിണത്തിന് പ്രത്യേക വഴിപാടൊന്നുമില്ല. അക്കരെ സന്നിധാനത്ത്, കിഴക്കെ നടയിലെ ബലിക്കല്ലിന് സമീപത്ത് നിന്നാണ് ശയനം പ്രദക്ഷിണം ആരംഭിക്കുന്നത്.
ഒരോ വർഷവും സംസ്ഥാനത്തിന് പുറത്തുള്ളവർ പോലും വൈശാഖ മഹോത്സവകാലത്ത് ഇവിടെ നിന്ന് ശയന പ്രദക്ഷിണം നടത്താറുണ്ട്.
മനസ്സും ശരീരവും പെരുമാളിന് അർപ്പിച്ച് ഓരോ വർഷവും നിരവധി ആളുകളാണ് ശയനപ്രദക്ഷിണം ചെയ്യുന്നത്. കണ്ണുകെട്ടി മന്ത്രജപത്തോടെ ശയനപ്രദക്ഷിണം ചെയ്യുമ്പോൾ മറ്റാരും ചെയ്യുന്ന വ്യക്തിയെ സ്പർശിക്കാൻ പാടില്ല എന്നാണ് വിശ്വാസം.