താന്‍ അവതാരം തന്നെയാണെന്ന് റിനി ആന്‍ ജോര്‍ജ്, സത്യപ്രതിജ്ഞാ ചടങ്ങിലെ കൂവലിന് മറുപടി, കേട്ടാലറയ്ക്കുന്ന തെറിവിളിയുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആരാധകര്‍
യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അണികള്‍ കൂവി അധിക്ഷേപിച്ച യുവനടി റിനി ആന്‍ ജോര്‍ജ് മറുപടിയുമായി ഫേസ്ബുക്കിലെത്തി.
റിനി രാഹുലിനെതിരെ തുറന്നുപറഞ്ഞതോടെയാണ് മറ്റു സ്ത്രീകളും രാഹുലിന്റെ ലൈംഗിക പീഡനം വെളിപ്പെടുത്തിയതും പോലീസില്‍ പരാതി നല്‍കിയതും.
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അണികള്‍ കൂവി അധിക്ഷേപിച്ച യുവനടി റിനി ആന്‍ ജോര്‍ജ് മറുപടിയുമായി ഫേസ്ബുക്കിലെത്തി.
ഒരു പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങില്‍ ഒരു പെണ്‍കുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലര്‍ക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോള്‍ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷം. ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനം. മാതൃക രാഷ്ട്രീയപ്രവര്‍ത്തകര്‍... എന്നെ അവതാരം എന്ന് വിളിച്ചു കളിയാക്കുന്നവര്‍ക്കായി അതെ ഞാന്‍ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരം. എന്നാണ് റിനിയുടെ പ്രതികരണം.
മുഖ്യമന്ത്രി വിഡി സതീശനുമായി ഏറെ അടുപ്പമുള്ള റിനി നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക അധിക്ഷേപം ആരോപിച്ചിരുന്നു. റിനി രാഹുലിനെതിരെ തുറന്നുപറഞ്ഞതോടെയാണ് മറ്റു സ്ത്രീകളും രാഹുലിന്റെ ലൈംഗിക പീഡനം വെളിപ്പെടുത്തിയതും പോലീസില്‍ പരാതി നല്‍കിയതും.
രാഹുലിനെതിരെ തുറന്നുപറഞ്ഞതിനെ തുടര്‍ന്ന് റിനിക്കെതിരെ അന്നുമുതല്‍ കോണ്‍ഗ്രസ് അണികള്‍ തെറിയഭിഷേകവും സ്ലട്ട് ഷെയിമും നടത്തുക പതിവായിരുന്നു. ഇത്തണയും അവരുടെ ഫേസ്ബുക്കില്‍ തെറിവിളി തുടരുകയാണ്. എന്നാല്‍, എത്രതന്നെ അപമാനിച്ചാലും പറയേണ്ടത് പറഞ്ഞുതന്നെ പോകുമെന്നാണ് റിനിയുടെ നിലപാട്.