റിമയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച സുചിത്ര സുചി ലീക്‌സിലൂടെ കുപ്രസിദ്ധ, നടിമാരുടെ അശ്ലീല ചിത്രങ്ങള്‍ പുറത്തുവിട്ടു

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് മലയാള സിനിമയില്‍ കോളിളക്കമുണ്ടാക്കവെ ഡബ്ലുസിസി സജീവ പ്രവര്‍ത്തകയായ നടി റിമ കല്ലിങ്കലിനെതിരെ തെന്നിന്ത്യന്‍ ഗായിക സുചിത്ര ഉയര്‍ത്തിയ ആരോപണങ്ങള്‍ അമ്പരപ്പുണ്ടാക്കുന്നതാണ്.
 

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് മലയാള സിനിമയില്‍ കോളിളക്കമുണ്ടാക്കവെ ഡബ്ലുസിസി സജീവ പ്രവര്‍ത്തകയായ നടി റിമ കല്ലിങ്കലിനെതിരെ തെന്നിന്ത്യന്‍ ഗായിക സുചിത്ര ഉയര്‍ത്തിയ ആരോപണങ്ങള്‍ അമ്പരപ്പുണ്ടാക്കുന്നതാണ്. റിമയുടെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടക്കാറുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളെ റിമ വഴിതെറ്റിച്ചുവെന്നുമൊക്കെയാണ് സുചിത്രയുടെ ആരോപണങ്ങള്‍.

സുചിത്രയുടെ ആരോപണങ്ങളായതുകൊണ്ടുതന്നെ ഇവയ്ക്ക് മാധ്യമങ്ങള്‍ കാര്യമായ പ്രാധാന്യം നല്‍കിയില്ല. കാരണം സ്ഥരം ശല്യക്കാരിയെന്ന നിലയിലാണ് തമിഴ് സിനിമാ മേഖലയില്‍ സുചിത്ര അറിയപ്പെടുന്നത്. ഓരോ അഭിമുഖത്തിലും അവര്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയില്‍ വിവാദമുണ്ടാക്കും. സുചി ലീക്‌സ് എന്ന കുപ്രസിദ്ധമായ സംഭവത്തോടെ അവരുടെ ആരോപണങ്ങളൊന്നും ആരും മുഖവിലയ്‌ക്കെടുക്കാറില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുചിത്രയുടെ ട്വീറ്റില്‍ നിന്നും തുടര്‍ച്ചയായി ലൈംഗിക ചിത്രങ്ങള്‍ പുറത്തുവരികയായിരുന്നു. നടന്‍ ധനുഷും, അനുരുദ്ധ്, ചിന്മയി തുടങ്ങിയവരും ചേര്‍ന്ന് തന്നെ മയക്കി പീഡിപ്പിച്ചെന്നും ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അവര്‍ ആരോപിച്ചു. ഈ ചിത്രങ്ങള്‍ ഇവരുടെ മൊബൈല്‍ ഫോണില്‍നിന്നും കണ്ടെടുത്തെന്നും സുചിത്ര അവകാശപ്പെട്ടിരുന്നു. പിന്നീട് പല പ്രമുഖരുടേയും അശ്ലീല ചിത്രങ്ങള്‍ സുചിത്രയുടെ ട്വീറ്ററിലൂടെ പുറത്തുവരികയുണ്ടായി.

സുചിത്രയുടെ ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ സംഭവം നിഷേധിച്ചിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പറഞ്ഞു. ഭര്‍ത്താവുമായി പിന്നീട് സുചിത്ര അകലുകയുണ്ടായി. കാര്‍ത്തിക് സ്വവര്‍ഗാനുരാഗി ആണെന്നാണ് സുചിത്ര മറ്റൊരു അഭിമുഖത്തില്‍ ആരോപിച്ചത്.

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറും ഗേ ക്ലബ്ലുകള്‍ സന്ദര്‍ശിച്ച ആരോപണവും പിന്നീട് സുചിത്ര ഉന്നയിക്കുകയുണ്ടായി. തന്റെ മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നെന്നാണ് സുചിത്രയുടെ അന്നത്തെ കണ്ടെത്തല്‍.

ഈ രീതിയില്‍ ഓരോ അഭിമുഖത്തിലും സെബ്രിറ്റികള്‍ക്കെതിരെ വെട്ടിത്തുറന്നു പറയുന്ന ശീലമുള്ള വ്യക്തിയാണ് സുചിത്ര. വിവാദങ്ങളുടെ തോഴി ആയതുകൊണ്ടാണ് റിമയ്‌ക്കെതിരായ ഇവരുടെ ആരോപണവും ശ്രദ്ധിക്കപ്പെടാതെ പോയത്. സംഭവത്തില്‍ റിമ സുചിത്രയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുകഴിഞ്ഞു.