ഏഷ്യാനെറ്റിനെ വെല്ലുവിളിച്ച് റിപ്പോര്‍ട്ടര്‍ ഉടമ, മെസ്സി വിവാദ വാര്‍ത്തയിലെ ഏതെങ്കിലും വാചകം തെളിയിച്ചാല്‍ പറയുന്ന പണിയെടുക്കും, അമ്മായിയപ്പന്റെ സ്വത്ത് പറ്റിച്ച് ഭാര്യയെ ഉടമസ്ഥയാക്കിയ വ്യക്തി
റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഏഷ്യാനെറ്റ് ചാനലിന്റെ മെസ്സി വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. ആന്റോ ഒട്ടേറെ പേരില്‍ നിന്നും പണംപിരിച്ചെന്ന വാര്‍ത്ത ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു.
അന്തസ്സും സത്യസന്ധതയും ഉയര്‍ത്തിപ്പിടിച്ച്, ഒരു സാധാരണ പൗരനെന്ന നിലയില്‍ ചാനലിനെ വെല്ലുവിളിക്കുകയും, വാര്‍ത്തയിലെ ഏതെങ്കിലും ഒരു വാചകം പോലും സത്യമാണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഏഷ്യാനെറ്റ് ചാനലിന്റെ മെസ്സി വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. ആന്റോ ഒട്ടേറെ പേരില്‍ നിന്നും പണംപിരിച്ചെന്ന വാര്‍ത്ത ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു.
തുടര്‍ച്ചയായ വിമര്‍ശനങ്ങളെയും വ്യാജവാര്‍ത്തകളെയും നേരിടുമ്പോഴും മാന്യതയുടെ അതിരുകള്‍ പാലിക്കാമെന്ന് നേരത്തെ സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്ന്, ഇന്ന് രാവിലത്തെ വാര്‍ത്തയോടെ മാറ്റം വരുത്തിയതായി അദ്ദേഹം വ്യക്തമാക്കുന്നു. അന്തസ്സും സത്യസന്ധതയും ഉയര്‍ത്തിപ്പിടിച്ച്, ഒരു സാധാരണ പൗരനെന്ന നിലയില്‍ ചാനലിനെ വെല്ലുവിളിക്കുകയും, വാര്‍ത്തയിലെ ഏതെങ്കിലും ഒരു വാചകം പോലും സത്യമാണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ആന്റോ അഗസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
കേരളത്തിലെ മാധ്യമങ്ങളുടെ നിരന്തരമായ വേട്ടയാടല്‍ നേരിടുമ്പോഴും മാന്യതയുടെ പരിധികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രമേ മറുപടി പറയൂ എന്ന നിലപാട് ഞാന്‍ സ്വീകരിച്ചിരുന്നു. ഇന്ന് രാവിലെ നല്‍കിയ വ്യാജ വാര്‍ത്തയോടെ ഇനി മുതല്‍ ഏഷ്യാനെറ്റ് എന്ന മൂന്നാം കിട ചാനല്‍ അര്‍ഹിക്കുന്ന ഭാഷയില്‍ വേണം അവര്‍ക്കുള്ള മറുപടി എന്ന് തീരുമാനിക്കുന്നു. പൊതുസമൂഹം അത് ഉള്‍ക്കൊള്ളണം എന്ന് അപേക്ഷിക്കുന്നു.
അമ്മായിഅപ്പന്റെ സ്വത്ത് പറ്റിക്കുകയും സര്‍ക്കാരിന്റെ ഭൂമി തട്ടിക്കുകയും ചെയ്ത
ഒരു ക്രിമിനല്‍, ഭാര്യയെ ഉടമസ്ഥയാക്കി
വെച്ച് നീട്ടുന്ന ഉച്ഛിഷ്ടം ഭക്ഷിച്ച് ജീവിക്കുന്ന
സിന്ധു സൂര്യകുമാറും, പി ജി സുരേഷ് കുമാറും,
വിനു വി ജോണും നേതൃത്വം നല്‍കുന്ന
ഏഷ്യാനെറ്റിലെ കുറുവ സംഘത്തോടാണ്.
നിങ്ങള്‍ക്ക് തീര്‍ത്താല്‍ തീരാത്ത വൈരാഗ്യമുള്ള,
ശത്രു പക്ഷത്തെ മാധ്യമ സ്ഥാപനത്തിന്റെ ഉടമ എന്ന
നിലയിലല്ല, സല്‍പ്പേരോടും അന്ത:സ്സോടും ജീവിക്കാന്‍ ഈ രാജ്യത്തെ
ഭരണഘടന അവകാശം നല്‍കുന്ന ഒരു സാധാരണ പൗരന്‍
എന്ന നിലയില്‍ ചോദിക്കുന്നു-
ഇന്നു നിങ്ങള്‍ എന്നെക്കുറിച്ച് ടെലിക്കാസ്റ്റ് ചെയ്ത പിതൃശൂന്യ വാര്‍ത്തയിലെ ഏതെങ്കിലും ഒരു വാചകം സത്യമാണ് എന്ന് തെളിയിക്കാന്‍
ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്. ഒന്നുകൂടി ആവര്‍ത്തിക്കുന്നു നിങ്ങള്‍ കൊടുത്ത വാര്‍ത്ത സത്യമാണ് എന്നല്ല അതില്‍ പറഞ്ഞ ഏതെങ്കിലും ഒരു വാചകം
സത്യമാണ് എന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ ആവശ്യപ്പെടുന്ന കാര്യം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.
വി ഡി സതീശന്റെ സര്‍ക്കാര്‍ അഴിമതിയുടെയും, കമ്മീഷന്റെയും, കെടുകാര്യസ്ഥതയുടെയും പേരില്‍ ജനങ്ങളുടെ മുന്‍പില്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുമ്പോള്‍
എല്ലാം മെസ്സി വിവാദം എന്ന അക്ഷയപാത്രം തുറന്നു നിങ്ങള്‍ പുറത്തു വിടുന്ന ഈ വാര്‍ത്തകളുടെ സ്‌പോണ്‍സര്‍ ആരാണ് എന്ന് മനസ്സിലാക്കാന്‍ അരിയാഹാരം
കഴിക്കുന്ന മലയാളിക്ക് വല്യ ബുദ്ധിമുട്ട് ഒന്നും ഉണ്ടാകില്ല.
വി ഡി സതീശന്റെ തിരുസമക്ഷം ചെന്നു സമസ്താപരാധം പറഞ്ഞു സെറ്റില്‍മെന്റ് നടത്താന്‍ അനുവദിച്ച സമയം കഴിഞ്ഞു എന്ന സന്ദേശം
ആണോ നിര്‍ത്തിയേടത്തു നിന്നും തുടങ്ങിയ ഈ പുതിയ വ്യാജ എസ്‌ഐടി വാര്‍ത്ത.ഇതേ കാര്യം ഞാന്‍ മുന്‍പ് പറഞ്ഞപ്പോഴും അത് ഏറ്റെടുക്കാനുള്ള ആര്‍ജ്ജവം നിങ്ങള്‍ കാണിച്ചിട്ടില്ല.
നാണം, ഉളുപ്പ്, അന്തസ്സ്, കലര്‍പ്പില്ലാത്ത ഒരു പൈതൃകം ഇതില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ക്ക് ഉണ്ട് എന്ന് സ്വയം കരുതുന്നുണ്ടെങ്കില്‍ നിങ്ങളുടെ സ്റ്റുഡിയോ ഫ്‌ലോറില്‍ നേരിട്ട് വരാന്‍ ഞാന്‍ തയ്യാറാണ്.
മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി വി ആരില്‍ നിന്നെങ്കിലും ഒരു രൂപയുടെ പണപ്പിരിവ് നടത്തി എന്നതിന് നിങ്ങളുടെ കയ്യിലുള്ള തെളിവുകള്‍, എസ്‌ഐടി റിപ്പോര്‍ട്ട് അങ്ങനെ എന്ത് വേണമെങ്കിലും നിങ്ങള്‍ക്ക് ജനങ്ങളുടെ മുന്നില്‍ വെക്കാം. ഇത്രയേറെ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ആന്റോ അഗസ്റ്റിനെയും , അയാളുടെ റിപ്പോര്‍ട്ടര്‍ ചാനലിനെയും നിങ്ങള്‍ക്ക് ജനസമക്ഷം തുറന്നു കാട്ടാം.
അതല്ലേ മറ്റുള്ളവരെ നിങ്ങള്‍ പഠിപ്പിക്കുന്ന പത്രധര്‍മത്തിന്റെ അടിസ്ഥാന തത്വം? അതിനു കഴിയില്ലെങ്കില്‍ പോയി മറ്റേ ആ പണി ചെയ്യൂ എന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല
കാരണം നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിയെക്കാള്‍ അന്ത:സ്സ് ലോകത്തു മറ്റ് എന്ത് തൊഴില്‍ ചെയ്യുന്നതിനും ഉണ്ട്.
ഒരു സിസ്റ്റത്തിന്റെ അനീതി ചുണ്ടിക്കാട്ടാന്‍ ഇറങ്ങുമ്പോള്‍ തങ്ങള്‍ക്ക് നഷ്ട്ടം സംഭവിക്കും എന്ന് അറിയാത്തവരല്ല ഞങ്ങളാരും.
ഞങ്ങള്‍ നയിക്കുന്നത് അനിതിക്കെതിരെ ഉള്ള പോരാട്ടമാണ് അത് മൂന്നാംകിട വ്യാജ വാര്‍ത്തകളെ ഭയന്ന് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ചആ: ഈ പോസ്റ്റില്‍ ഉപയോഗിച്ചിട്ടുള്ള ഉളുപ്പ്, മാനം, അന്ത:സ്സ്, പത്രധര്‍മം തുടങ്ങിയ പല വാക്കുകളും നിങ്ങള്‍ക്ക് അന്യമായിരിക്കാന്‍ സാധ്യതയുണ്ട്.
ആവശ്യമെങ്കില്‍ ശബ്ദതാരാവലി ഉപയോഗിക്കുക.
അവനവന്റെ പൈതൃകത്തിന്റെ ശുദ്ധിയില്‍ സംശയമില്ലാത്ത ആരെങ്കിലും ഏഷ്യാനെറ്റിന്റെ തലപ്പത്ത് ബാക്കിയുണ്ടെങ്കില്‍ നിങ്ങള്‍ കൊടുത്ത വാര്‍ത്തയെ പറ്റിയുള്ള താഴെ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയുക.
മെസ്സിയുടെ പേരില്‍ ആന്റോ അഗസ്റ്റിന്‍ ആയിരക്കണക്കിന് ആളുകളുടെ കയ്യില്‍ നിന്നും പണം പിരിച്ചു എന്നാണ് ഏഷ്യാനെറ്റ് പറയുന്നത്. പക്ഷേ ഈ ആയിരം പേരില്‍ ആര്‍ക്കും പേരോ, അഡ്രെസ്സോ ഇല്ലാ എന്ന് മാത്രമല്ല ഔദ്യോഗികമായി അവര്‍ നല്‍കിയ ഒരു പരാതി പോലും ഇല്ല.
മെസ്സിയെ കേരളത്തില്‍ കൊണ്ട് വരാം എന്ന് പറഞ്ഞു പണം പിരിക്കാന്‍ മലപ്പുറത്ത് വച്ച് ആന്റോ ആഗസ്റ്റിന്‍ പ്രമുഖരുടെ വിപുലമായ ഒരു യോഗം സംഘടിപ്പിച്ചു എന്ന് ഏഷ്യാനെറ്റ് പറയുന്നു. അങ്ങനെ ഒരു വാര്‍ത്ത നല്‍കുമ്പോള്‍ മിനിമം അറിയേണ്ട കാര്യം പ്രസ്തുത പരിപാടി എവിടെ വെച്ച്, എന്നു നടന്നു എന്നോ അതില്‍ പങ്കെടുത്ത ആരെയെങ്കിലുമോ ഏഷ്യാനെറ്റിന് കണ്ടെത്താന്‍ കഴിയുന്നില്ല.
ആന്റോ അഗസ്റ്റിനു നിരവധി നിഗൂഢ വ്യക്തികളില്‍ നിന്നും പണം ലഭിച്ചിട്ടുണ്ട് എന്നും ഏഷ്യാനെറ്റ് പറയുന്നു എന്നാല്‍ ഒരു നിഗൂഢ വ്യക്തികള്‍ക്കും പേരില്ല. നിഷ്‌കളങ്കരായ പരാതിക്കാരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ ധാര്‍മികത അനുവദിക്കുന്നില്ല എന്നത് അംഗീകരിക്കാം ഈ നിഗൂഢ വ്യക്തികളോട് എന്ത് പ്രതിബദ്ധതയാണ് ഏഷ്യാനെറ്റിന് ഉള്ളത്. അവരുടെ പേര് വിവരങ്ങള്‍ പുറത്തു പറഞ്ഞാല്‍ അല്ലേ റിപ്പോര്‍ട്ടറിനെ കൂടുതല്‍ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയുക.
ഒരു അന്താരാഷ്ട്ര മത്സരം നടത്താം എന്ന് വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ആളുകളില്‍ നിന്നും പണം പിരിക്കുകയും മത്സരം നടക്കാതിരുന്നപ്പോള്‍ ഒരാള്‍ക്ക് പോലും പരാതിയോ പരിഭവമോ ഇല്ലാതെ പ്രശ്‌നം പരിഹരിക്കുകയും ചെയ്ത മറ്റ് ഏതെങ്കിലും സ്ഥാപനം രാജ്യത്ത് ഉണ്ടാകുമോ? നടക്കാത്ത പരിപാടിക്ക് വേണ്ടി ഏറ്റെടുത്ത സ്റ്റേഡിയത്തില്‍ 36 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി പറഞ്ഞ സമയത്ത് മടക്കി നല്‍കിയ ചരിത്രമുണ്ടോ? ചാനല്‍ യുദ്ധത്തിലെ ശത്രുവിന്റെ നന്മ കാണാനുള്ള വിശാല മനസ്‌കത പോട്ടെ നട്ടാല്‍ കുരുക്കാത്ത കള്ളം പറയാതെ എങ്കിലും ഇരുന്നൂടെ.
ലേശം ഉളുപ്പ്....