വാണിജ്യ രംഗത്തെ റിലയൻസ് ഗ്രൂപ്പിൻ്റെ പരാജയങ്ങൾ ; മുകേഷ് അംബാനി തോറ്റ് മടങ്ങിയത് ഇവിടെ 

 

ഹരികൃഷ്ണൻ . ആർ 

വാണിജ്യ രംഗത്ത് ഇന്ത്യയിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് ധീരുഭായ് അംബാനി തുടക്കമിട്ട റിലയൻസ് ഗ്രൂപ്പ് .ധീരുഭായ് അംബാനിയുടെ കാലശേഷം സ്ഥാപനത്തിൻ്റെ മേൽ നോട്ടം മുകേഷ് അംബാനി നേടിയെടുത്തെങ്കിലും പരാജയം നേരിട്ട അവരുടെ പ്രോജക്റ്റ്സ് നിരവധിയാണ് .

മുഗൾ അംബാനി എന്ന് വിളിപ്പേരുള്ള മുകേഷ് അംബാനി തൊട്ടതെല്ലാം പൊന്നാക്കി എന്ന കണക്കു കൂട്ടലുകളിലാണ് ഭൂരിഭാഗം ഇന്ത്യക്കാരും . എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ് . അവർ ബിസിനസ്സ് രംഗത്ത് കൊണ്ടുവന്ന പല പ്രോജക്ട്സും വൻ പരാജയങ്ങളായിരുന്നു .

പെട്രോ കെമിക്കൽസ് , റിലയൻസ് ഫ്രഷ് , റിലയൻസ് ജുവൽസ് , റിലയൻസ് ട്രെൻഡ്സ് , റിലയൻസ് ഹെൽത്ത് ഇൻഷുറൻസ് എന്നിവയെല്ലാം മുകേഷ് അംബാനിക്ക് വൻ ധന നഷ്ടം സമ്മാനിച്ച ബിസിനസ്സ് പ്രോജക്ട്സുകൾ ആയിരുന്നു .

കൃഷ്ണ ഗോദാവരി ബ്ലോക്ക് സിൽ 40,000 കോടി റിലയൻസ് ഗ്രൂപ്പ് നിക്ഷേപിച്ചെങ്കിലും നിക്ഷേപകരെ ആകർഷിക്കാനാകാത്ത സാഹചര്യത്തിൽ ഈ പദ്ധതി പരാജയപ്പെടുകയും നിക്ഷേപിച്ച പണം നഷ്ടപ്പെടുകയുമായിരുന്നു .

എണ്ണ , പെട്രോളിയം വാതക ഉൽപ്പാദന രംഗത്ത് ഈ വർഷം ആദ്യ പാദത്തിൽ 185 കോടിയും രണ്ടാം പാദത്തിൽ 480 കോടി രൂപയുടെയും നഷ്ടം റിലയൻസ് ഗ്രൂപ്പിന് സംഭവിച്ചു .ഏർണിങ്ങ് ബിഫോർ ഇൻ്ററെ സ്റ്റ് ആൻഡ് ടാക്സ് മുമ്പ് 8, 221 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 5,055 കോടി രൂപയിലേക്ക് താഴ്ന്നു . 3,166 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ റിലയൻസ് ഗ്രൂപ്പിൽ ഉണ്ടായിരിക്കുന്നത് .

ബിഗ് ബസാർ , സെൻട്രൽ , ബ്രാൻഡ് ഫാക്ടറി എന്നിവയുടെ സ്ഥാപക മേധാവിയും ഇൻഡ്യൻ ഓർഗനൈസ്ഡ് റീടെയ്ലിൻ്റെ പിതാവുമായ ബിയാനി 3860.4 കോടിയുടെ നേട്ടം ഒരു വർഷം നേടിയപ്പോൾ റിലയൻസ് ഫ്രഷ് 273.8 കോടിയുടെ നഷ്ടമാണ് വരുത്തിവെച്ചത് .

റിലയൻസ് റീടെയ്ൽ 50 ലൊക്കേഷനുകളിലായി റിലയൻസ് ജുവൽസ് ആരംഭിച്ചെങ്കിലും ഈ  മേഖലയിൽ നിന്നു പോന്നിരുന്ന പ്രതിയോഗികൾ ഈ സംരഭത്തെ തളർത്തുകയും ഏകദേശം പത്തോളം കേന്ദ്രങ്ങൾ റിലയൻസ് ഗ്രൂപ്പ് അടച്ചു പൂട്ടുകയുമായിരുന്നു .

ബാക്കി കേന്ദ്രങ്ങൾ ഇപ്പോഴും അടച്ചു പൂട്ടൽ ഭീഷണി നേരിടുകയാണ് . റിലയൻസ് ട്രെൻഡ്സ് ആകട്ടെ ഓൺലൈൻ ഷോപ്പിങ്ങ് വ്യാപകമായതോടെ നഷ്ടം നേരിട്ട സാഹചര്യത്തിൽ പല ഇടങ്ങളിലും അടച്ചു പൂട്ടുന്ന നിലയിലാണ് .

റിലയൻസ് ഹെൽത്ത് ഇൻഷുറൻസ് ആകട്ടെ ഇപ്പോഴും പരാജയ ഭീതിയിലാണ് .ലാഭം കൈവരുമെന്ന് തോന്നിപ്പിച്ചെങ്കിലും നഷ്ടത്തോടെയുള്ള മുന്നേറ്റമാണ് നടത്തി പോരുന്നത് .ഇത്തരത്തിൽ മുകേഷ് അംബാനി ഇപ്പോഴും നേരിടുന്ന  പരാജയത്തിൻ്റെ താളുകൾ ഏറെയാണ് .എങ്കിലും റിലയൻസ് ഗ്രൂപ്പിൻ്റെ മതിപ്പിന് കോട്ടം തട്ടാത്ത സാഹചര്യം ഉള്ളതിനാൽ ലോകത്തെ 500 ലാർജസ്റ്റ് ഗ്രൂപ്പുകളിൽ 155 - ) മത് സ്ഥാനത്താണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇപ്പോഴുള്ളത് .

കേരള ഓൺലൈൻ ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക