ഫോണ്‍ വിളിയിലൂടെ ഒരാളുടെ സ്വഭാവമറിയാം, ഈ രീതിയിലാണ് സംസാരിക്കുന്നെങ്കില്‍ ഫോണ്‍ വേഗത്തില്‍ കട്ട് ചെയ്യണം
ഒരു വ്യക്തിയുടെ സ്വഭാവമറിയാന്‍ പല വഴികളുമുണ്ട്. അതിലൊന്നാണ് അവരുടെ സംസാര ശൈലി. സംസാര ശൈലി മനസിലാക്കുന്ന വിദ്യ പരിശീലിച്ചാല്‍ ആളുകളുടെ സ്വഭാവം വേഗത്തില്‍ തിരിച്ചറിയാം.
നല്ല സുഹൃത്തുക്കളേയും മറ്റും തെരഞ്ഞെടുക്കാനും ഫോണ്‍ സംഭാഷണം ഉപകരിക്കും. ഫോണ്‍ വിളിക്കുമ്പോള്‍ എടുക്കാതിരിക്കുകയും തിരിച്ചുവിളിക്കാതിരിക്കുകയും ചെയ്യുന്നവര്‍ നല്ല സുഹൃത്തുക്കളല്ല.
ഒരു വ്യക്തിയുടെ സ്വഭാവമറിയാന്‍ പല വഴികളുമുണ്ട്. അതിലൊന്നാണ് അവരുടെ സംസാര ശൈലി. സംസാര ശൈലി മനസിലാക്കുന്ന വിദ്യ പരിശീലിച്ചാല്‍ ആളുകളുടെ സ്വഭാവം വേഗത്തില്‍ തിരിച്ചറിയാം. മാര്‍ക്കറ്റിങ് വിഭാഗത്തിലും മറ്റും ജോലി ചെയ്യുന്നവര്‍ ആളുകളുടെ സംസാര ശൈലിയുടെ മനശാസ്ത്രം പഠിക്കാറുണ്ട്. ഈ രീതിയില്‍ ഫോണ്‍ വിളികളിലൂടേയും ആളുകളുടെ ചില സ്വഭാവങ്ങള്‍ തിരിച്ചറിയാം.
പലപ്പോഴും ഒരാളുമായുള്ള നമ്മുടെ ആദ്യ സമ്പര്‍ക്കം ഫോണിലൂടെയാണ്. ഫോണിലൂടെ ഒരാളുടെ വ്യക്തിത്വ തരം നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു എളുപ്പ മാര്‍ഗം സംഭാഷണ പാറ്റേണുകളില്‍ ശ്രദ്ധ ചെലുത്തുക എന്നതാണ്. നിങ്ങള്‍ സംസാരിക്കുമ്പോള്‍ മറ്റേയറ്റത്തുള്ള വ്യക്തി പെട്ടെന്ന് സംസാരിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താല്‍ അവര്‍ക്ക് കൂടുതല്‍ സംസാരിക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് മനസിലാക്കാം.
ഈ വ്യക്തികളുമായി ഇടപെടുമ്പോള്‍, സംഭാഷണം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ മാത്രം നല്‍കി ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നതാകും നല്ലത്. ഇവരുമായി കൂടുതല്‍ സംസാരിക്കുന്നത് സമയനഷ്ടത്തിനും ഇടവരുത്തും. ഇത്തരക്കാരോട് എളുപ്പം കാര്യം പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുക.
കൂടുതല്‍ സാവധാനത്തില്‍ സംസാരിക്കുകയാണെങ്കിലോ നിങ്ങള്‍ പ്രതികരണം നല്‍കുമ്പോള്‍ അവര്‍ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്താല്‍ അവരുമായി കൂടുതല്‍ സംസാരിക്കാം. ഈ വ്യക്തികളുമായി നിങ്ങള്‍ സംസാരത്തിന്റെ വേഗത കുറയ്‌ക്കേണ്ടതുണ്ട്. കേള്‍വിക്കാരായ ഇവര്‍ക്ക് വിശദാംശങ്ങളും വിവരങ്ങളും നല്‍കുകയും ചോദ്യങ്ങള്‍ക്ക് സമയം അനുവദിക്കുകയും ചെയ്യുക.
നല്ല സുഹൃത്തുക്കളേയും മറ്റും തെരഞ്ഞെടുക്കാനും ഫോണ്‍ സംഭാഷണം ഉപകരിക്കും. ഫോണ്‍ വിളിക്കുമ്പോള്‍ എടുക്കാതിരിക്കുകയും തിരിച്ചുവിളിക്കാതിരിക്കുകയും ചെയ്യുന്നവര്‍ നല്ല സുഹൃത്തുക്കളല്ല. പ്രത്യേകിച്ചും സ്ഥിരമായി അവഗണിക്കുന്നു എന്നു തോന്നിയാല്‍ ഫോണ്‍ വിളിക്കാതിരിക്കുകയാകും ഉചിതം.