പെൺഗുണ്ട റസീന മോഡൽ ആക്രമണം തളിപ്പറമ്പിലും ; കേസെടുക്കാതെ പോലീസിന്റെ ഒളിച്ചു കളി
മദ്യപിച്ച് ആശുപത്രിയിലും പൊലിസ് സ്റ്റേഷനിലും ബഹളമുണ്ടാക്കുകയും നടുറോഡിൽ വാഹന ഗതാഗത കുരുക്കുണ്ടാകുകയും ചെയ്ത തലശേരിയിലെ പെൺഗുണ്ട റസീനയെ ആരും മറന്നു കാണില്ല . വനിതാ പൊലിസുകാരിയെ തള്ളി താഴെയിട്ട കേസിൽ റസീന അറസ്റ്റിലായ വാർത്ത മാധ്യമങ്ങളിലിപ്പോൾ നിറയുകയാണ്
തളിപ്പറമ്പ ബക്കളത്ത് അമിത മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കുകയും പരിക്കേറ്റ യുവാവിനും നാട്ടുകാർക്കുമെതിരെ അക്രമത്തിനൊരുങ്ങുകയും ചെയ്ത മധ്യവസ്കനെതിരെ പരാതിയുയരുന്നു .
മദ്യപിച്ച് ആശുപത്രിയിലും പൊലിസ് സ്റ്റേഷനിലും ബഹളമുണ്ടാക്കുകയും നടുറോഡിൽ വാഹന ഗതാഗത കുരുക്കുണ്ടാകുകയും ചെയ്ത തലശേരിയിലെ പെൺഗുണ്ട റസീനയെ ആരും മറന്നു കാണില്ല . വനിതാ പൊലിസുകാരിയെ തള്ളി താഴെയിട്ട കേസിൽ റസീന അറസ്റ്റിലായ വാർത്ത മാധ്യമങ്ങളിലിപ്പോൾ നിറയുകയാണ് . മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങളും ആക്രമണങ്ങളും നമ്മുടെ നിരത്തുകളിൽ സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ് .
ഇപ്പോഴിതാ തളിപ്പറമ്പ ബക്കളത്ത് അമിത മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കുകയും പരിക്കേറ്റ യുവാവിനും നാട്ടുകാർക്കുമെതിരെ അക്രമത്തിനൊരുങ്ങുകയും ചെയ്ത മധ്യവസ്കനെതിരെ പരാതിയുയരുന്നു .
ധർമശാല തളിയിൽ സ്വദേശിയാണ് മദ്യപിച്ച് അപകടമുണ്ടാക്കുകയും നാട്ടുകാരുമായി വാക്കുതർക്കത്തിലേർപ്പെടുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തത് .വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ കോൾമൊട്ടക്കടുത്ത കൂളിച്ചാലിലാണ് സംഭവത്തിന്റെ തുടക്കം. കെ.എൽ 59 എൻ. 7749 കാർ അതുവഴി വന്ന ഒരു ബൈക്കിലിടിക്കുകയായിരുന്നു.
പരിക്കേറ്റബൈക്ക് യാത്രക്കാരനെ ആശുപ്രതിയിലെത്തിക്കാൻ ആവശ്യ പ്പെട്ട് പരിസരവാസികൾ ഇയാളുടെ കാറിൽ തന്നെ കയറ്റിവിട്ടു. കാർ അൽപ്പം മുന്നോട്ടുപോയപ്പോൾ തന്നെ ഓടിക്കുന്നയാൾ അമിത മദ്യലഹരിയിലാണെന്ന് പരിക്കേറ്റ യുവാവിന്
മനസിലായി. ഇതോടെ കാർ നിർത്താൻ ഇയാൾ ആവശ്യപ്പെട്ടെങ്കിലും ഓടിച്ചയാൾ ക്ഷുഭിതനാവുകയും യുവാവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
ബക്കളത്തെത്തിയപ്പോൾ ഇരുവരും തമ്മിലുള്ള വാക്കുതർക്കവും കാർ ഓടിക്കുന്നയാളുടെ കയ്യേറ്റവും ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾകാർ തടഞ്ഞു. അപ്പോഴാണ് അമിത മദ്യലഹരിയിൽ കാർ ഓടിക്കുന്നയാളെ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്.
കാറിൽ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഇയാൾ. നിൽക്കാൻ പോലും കഴിയാത്ത ഇയാൾ ധരിച്ചിരുന്ന കൈലി അഴിഞ്ഞു വീഴുകയും തുടർന്ന് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തത് . നാട്ടുകാരോട് ക്ഷുഭിതനായി അവരെ കയ്യേറ്റം ചെയ്യാനാണ് ഇയാൾ ശ്രമിച്ചത്. അപ്പോഴേക്കും വിവരമറിഞ്ഞെത്തിയ മകളോടും ഇയാൾ കയർത്തു. മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു .
സംഭവസ്ഥലത്തെത്തിയ നാട്ടുകാരാണ് കാർ തള്ളി റോഡരികിലേക്ക് മാറ്റിയത്. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ ആളെ നാട്ടുകാർ ആശു പ്രതിയിലെത്തിച്ചു.നേരത്തെയും മദ്യപിച്ച് സമാനരീതിയിൽ പ്രശ്നങ്ങളുണ്ടാക്കിയ ചരിത്രമുണ്ട് ഇയാൾക്ക്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ പ്രശ്നം ഒത്തുതീർത്ത് വിടുകയായിരുന്നു പതിവ്. അതിനാലാണ് ഇയാൾ വീണ്ടും വീണ്ടും മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിവെക്കുന്നതെന്നാണ് നാട്ടുകാരുടെ വാദം .
പ്രതി നടത്തുന്ന അക്രമത്തിന്റെ ദിശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസി ടിവി ക്യാമെറയിൽ പതിഞ്ഞിട്ടുണ്ട് .സംഭവത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും തികഞ്ഞ അനാസ്ഥയാണുണ്ടായതെന്നും പരാതിപ്പെട്ടിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാൻ പോലും പോലീസ് തയ്യാറായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു .പരാതിയില്ലെന്ന ന്യായം പറഞ്ഞ് പോലീസ് ഇയാൾക്കെതിരെ നടപടിയെടുക്കാത്തത് തളിപ്പറമ്പിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ മൂലമാണെന്നാണ് ആരോപണം . മദ്യപിച്ച് വാഹനമോടിക്കുകയും ഗതാഗതതടസ്സം സൃഷ്ടിക്കുകയും നഗ്നതാപ്രദര്ശനവുമുൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയ ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തത് പോലീസുകാർക്കിടയിലും അമർഷം ഉയർത്തുന്നുണ്ട് .