ഭര്‍ത്താവ് വന്നിട്ടാണോ പരിപാടി, ശ്വേതാ മേനോനോട് വഷളന്‍ ചോദ്യവും ചിരിയുമായി രമേഷ് പിഷാരടി, പാലക്കാട്ടെ എംഎല്‍എമാര്‍ എന്താ ഇങ്ങനെയെന്ന് സോഷ്യല്‍ മീഡിയ

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തമ്മിലടിക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് രമേഷ് പിഷാരടി ശ്വേതാ മേനോന്‍ ഫോണ്‍ കോളാണ്.

 

ഫോണ്‍ കോള്‍ താനല്ല പുറത്തുവിട്ടത് എന്നാണ് പിഷാരടിയുടെ വിശദീകരണം. ശ്വേത മേനോന്‍, അന്‍സിബ ഹസന്‍, ടിനി ടോം, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ എന്നിവരുമായി സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തമ്മിലടിക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് രമേഷ് പിഷാരടി ശ്വേതാ മേനോന്‍ ഫോണ്‍ കോളാണ്. തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ വിളിച്ച കോളില്‍ രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും ചിരിയും വൈറലാവുകയാണ്.

ശേതയെ വിളിച്ച പിഷാരടി ഇപ്പോള്‍ എവിടെയാണെന്ന് ചോദിക്കുന്നു,
ശ്വേത മേനോന്‍: ഞാന്‍ ക്രൗണ്‍ പ്ലാസയില്‍
പിഷാരടി: എന്താണ് പരിപാടി?
ശ്വേത മേനോന്‍: എന്റെ ഭര്‍ത്താവ് ഇന്ന് വൈകുന്നേരം വരും. അതുകൊണ്ട് ഞാന്‍ ഇവിടെ വന്നതാണ്
പിഷാരടി: അത്രയേയുള്ളു... (ചിരിക്കുന്നു). ഞാന്‍ നിങ്ങളോട് ക്രൗണ്‍ പ്ലാസയില്‍ എന്താണ് പരിപാടിയെന്ന് ചോദിച്ചപ്പോള്‍ വൈകീട്ട് ഭര്‍ത്താവ് വരുമെന്നാണ് പറഞ്ഞത്...
ശ്വേത മേനോന്‍: അങ്ങനെയല്ല ബോംബെയില്‍ നിന്ന് മൂപ്പര് വരും എന്നാണ് ഞാന്‍ പറഞ്ഞത്.
രമേഷ് പിഷാരടി വീണ്ടും ചിരിക്കുന്നു
പിഷാരടി: അതാണ് ഞാന്‍ ചോദിച്ചത് മൂപ്പര് വന്നിട്ടാണോ പരിപാടിയെന്ന്.
ശ്വേത മേനോന്‍: ഓ ആ പരിപാടി... അങ്ങനെയൊന്നുമല്ല ഉദ്ദേശിച്ചത്.
പിഷാരടി: അല്ലന്നേ ഞാന്‍ അതൊന്ന് കൂട്ടിവായിച്ചതാ... ഞാന്‍ നിങ്ങളോട് ചോദിച്ചു... എന്താണ് ഇന്ന് പരിപാടിയെന്ന്. വൈകീട്ട് ഭര്‍ത്താവ് വരുമെന്ന് നിങ്ങള്‍ പറഞ്ഞു. അത്രയേയുള്ളു...
ശ്വേത മേനോന്‍: പിഷു ഞാന്‍ ഭയങ്കര സ്‌ട്രെയ്റ്റ് ഫോര്‍വേഡായ ഒരു വ്യക്തിയാണ്. അതാണ് എന്റെ ഏറ്റവും വലിയ പ്രശ്‌നവും. എനിക്ക് ഇങ്ങനെയുള്ള ഒരു കാര്യവും അറിയില്ല. അതാണ്.
പിഷാരടി: നമുക്ക് ശരിയാക്കാം... ഭര്‍ത്താവ് വന്നുപോട്ടെ. എല്ലാം ശരിയാകും ഞാന്‍ നോക്കിക്കോളാം...

ഫോണ്‍ കോള്‍ താനല്ല പുറത്തുവിട്ടത് എന്നാണ് പിഷാരടിയുടെ വിശദീകരണം. ശ്വേത മേനോന്‍, അന്‍സിബ ഹസന്‍, ടിനി ടോം, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ എന്നിവരുമായി സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ശ്വേതയോടുള്ള ദ്വയാര്‍ത്ഥ ചോദ്യവും ചിരിയും സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. നേരത്തെ, ലൈംഗിക ചൂഷണത്തിന്റെ പേരില്‍ പാലക്കാട് എംഎല്‍എ ആയിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. ഇപ്പോഴത്തെ എംഎല്‍എയും പാലക്കാട്ടുകാരെ പറയിപ്പിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.