രാം ചരണിന്റെ ബോഡിഗാര്‍ഡ് ഗാംബിയന്‍ സ്വദേശി, ഇറ്റലിയില്‍ താമസം, ഒരു കോടിയിലേറെ രൂപ ശമ്പളം, കെവിന്‍ കുന്തയെക്കുറിച്ച് സൂപ്പര്‍താരം പറയുന്നതിങ്ങനെ

തെലുഗു സൂപ്പര്‍സ്റ്റാര്‍ രാം ചരണിന്റെ ബോഡിഗാര്‍ഡ് കെവിന്‍ കുന്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

 

ആകര്‍ഷകമായ ശരീരഘടനയും സ്‌റ്റൈലിഷ് ലുക്കുമുള്ള കെവിന്‍, പെഡ്ഡി പ്രൊമോഷനുകളില്‍ രാം ചാരണിനോടൊപ്പം നിന്നപ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

ഹൈദരാബാദ്: തെലുഗു സൂപ്പര്‍സ്റ്റാര്‍ രാം ചരണിന്റെ ബോഡിഗാര്‍ഡ് കെവിന്‍ കുന്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. താരത്തിന്റെ വരാനിരിക്കുന്ന ചിത്രമായ പെഡ്ഡിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ തള്ളിക്കയറാന്‍ ശ്രമിച്ച ആരാധകനെ പൊക്കിയെടുത്ത കെവിന്‍ ശ്രദ്ധനേടുകയായിരുന്നു.

നിങ്ങള്‍ അവനെ വലിയ ഫേമസ് ആക്കിയല്ലോ എന്നാണ് രാം ചരണ്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. കെവിന്‍ ഇപ്പോള്‍ ആരാധകരില്‍ നിന്ന് ചോക്ലേറ്റ്, ബിസ്‌കറ്റ് തുടങ്ങിയവ സമ്മാനമായി വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു. അവനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആളുകള്‍ ശ്രമിക്കുകയാണ്. നാല് വര്‍ഷമായി തന്റെ കുടുംബത്തോടൊപ്പം ജോലി ചെയ്യുന്ന കെവിനെ ഇനി പുറത്തേക്ക് അയക്കാന്‍ മടിയുണ്ടെന്നും തമാശരൂപേണ രാം ചരണ്‍ പറഞ്ഞു.

അബ്ദോ കദീര്‍ സോവെ എന്നാണ് ഗാംബിയന്‍ സ്വദേശിയായ കെവിന്റെ യഥാര്‍ത്ഥ പേര്. പ്രൊഫഷണല്‍ MMA ഫൈറ്റര്‍ ആണ്. ഇറ്റലിയിലെ ഫ് ളോറന്‍സില്‍ താമസിക്കുന്ന കെവിന്റെ ദിവസ ശമ്പളം 4 ലക്ഷം രൂപവരെയാണ്. മാസം ഒരു കോടിയിലേറെ തുക കെവിന് ശമ്പളമായി നല്‍കണം.

6.5 അടി ഉയരമുള്ള, ആകര്‍ഷകമായ ശരീരഘടനയും സ്‌റ്റൈലിഷ് ലുക്കുമുള്ള കെവിന്‍, പെഡ്ഡി പ്രൊമോഷനുകളില്‍ രാം ചാരണിനോടൊപ്പം നിന്നപ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ആരാധകന്‍ സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ കെവിന്‍ ഒറ്റക്കൈയ്യില്‍ അവനെ പിടിച്ചു മാറ്റിയ വീഡിയോ വൈറലായിരുന്നു.