മുണ്ട് മുറുക്കിയുടുക്കാന്‍ പറയുന്ന പ്രധാനമന്ത്രിയുടെ ഒറ്റ റാലിക്ക് ചെലവ് 30 കോടിയോളം രൂപ, കേന്ദ്ര സംസ്ഥാന ഖജനാവില്‍ നിന്നും നല്‍കണം
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കുന്ന രീതിയിലുള്ള പ്രധാനമന്ത്രി പ്രസ്താവന ആകാംഷയോടെയാണ് സാമ്പത്തിക വിദഗ്ധര്‍ നോക്കിക്കാണുന്നത്.
പൊതുധനം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു. ബസ്സുകള്‍, ഭക്ഷണം, ക്രൗഡ് മൊബിലൈസേഷന്‍ എന്നിവയ്ക്ക് വലിയ തുകയാണ് ചെലവഴിക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കുന്ന രീതിയിലുള്ള പ്രധാനമന്ത്രി പ്രസ്താവന ആകാംഷയോടെയാണ് സാമ്പത്തിക വിദഗ്ധര്‍ നോക്കിക്കാണുന്നത്. അവശ്യവസ്തുക്കള്‍ക്ക് വിലകൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ജനങ്ങള്‍ എല്ലാതരത്തിലും ചെലവുചുരുക്കണമെന്നാണ് മോദിയുടെ ആഹ്വാനം. അതേസമയം, നരേന്ദ്ര മോദിയുടെ ഒരു റാലിക്ക് ചെലവാകുന്ന തുക പുറത്തുവിട്ടാണ് ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇതിനെ പരിഹസിക്കുന്നത്. ഏകദേശം 30 കോടിയോളം രൂപയാണ് പ്രധാനമന്ത്രിയുടെ ഒരു റാലിക്ക് ചെലവാകുന്നതെന്ന് നേരത്തെ വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിലൂടെ വ്യക്തമായിരുന്നു.
പ്രധാനമന്ത്രിയുടെ റാലികള്‍, പൊതുയോഗങ്ങള്‍, ഉദ്ഘാടന പരിപാടികള്‍ എന്നിവയുടെ ചെലവ് സംബന്ധിച്ച് ആര്‍ടിഐ മൂലം ലഭിച്ച വിവരങ്ങള്‍ പ്രകാരം, ഒരു പരിപാടിക്ക് പലപ്പോഴും 10 മുതല്‍ 33 കോടി രൂപ വരെ ചെലവ് വരുന്നതായി കാണാം. ഇത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവില്‍ നിന്നും ചെലവഴിക്കണം.
ജനങ്ങളെ എത്തിക്കാനുള്ള ബസ്സുകള്‍, സ്‌റ്റേജ്, ഡെക്കറേഷന്‍ തുടങ്ങിയവയ്‌ക്കെല്ലാം കോടികളാണ് പൊടിപൊടിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത് തിരഞ്ഞെടുപ്പ് റാലികള്‍ക്കുള്ള ചെലവ് പാര്‍ട്ടി വഹിക്കുന്നതാണ് എന്നാണ്. പക്ഷേ പല ഔദ്യോഗിക പരിപാടികളും രാഷ്ട്രീയ സ്വഭാവമുള്ളതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുധനം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു. ബസ്സുകള്‍, ഭക്ഷണം, ക്രൗഡ് മൊബിലൈസേഷന്‍ എന്നിവയ്ക്ക് വലിയ തുകയാണ് ചെലവഴിക്കുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷാ പ്രോട്ടോക്കോള്‍ കാരണം ചെലവ് ഉയര്‍ന്നതാണെന്ന് വാദിക്കപ്പെടുന്നുണ്ട്. എന്നാല്‍, ആവര്‍ത്തിച്ചുള്ള ആര്‍ടിഐ വിവരങ്ങള്‍ സുതാര്യതയ്ക്ക് ആഹ്വാനം ചെയ്യുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമ്പോഴെങ്കിലും പ്രധാനമന്ത്രി ചെലവ് ചുരുക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.