'ബാര്‍ബര്‍ ഷോപ്പ് നടത്തി കടം വാങ്ങി മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിന് എവിടുന്ന് കിട്ടി 15 ലക്ഷത്തിന്റെ കാര്‍'

മോന്‍സണ്‍ മാവുങ്കലുമായ ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കിയതോടെ കേരള രാഷ്ട്രീയത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വലിയ രീതിയിലുള്ള വാക്‌പോരിന് തുടക്കമിട്ടിരിക്കുകയാണ്.
 

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലുമായ ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കിയതോടെ കേരള രാഷ്ട്രീയത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വലിയ രീതിയിലുള്ള വാക്‌പോരിന് തുടക്കമിട്ടിരിക്കുകയാണ്. സുധാകരനെ പോലുള്ള ഒരു നേതാവിനെതിരായ കേസ് രാഷ്ട്രീയമായി ചെറുക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

മോന്‍സണ്‍ മാവുങ്കലിന് ശിക്ഷ ലഭിച്ച പോക്‌സോ കേസില്‍ സുധാകനെ ബന്ധപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ പരാമര്‍ശവും ചൂടേറിയ വാദപ്രതിവാദത്തിന് ഇടയാക്കി. പോക്‌സോ കേസിലെ അതിജീവിത നല്‍കി രഹസ്യമൊഴിയില്‍ സുധാകരനെതിരെ പരാമര്‍ശമുണ്ടെന്നായിരുന്നു ഗോവിന്ദന്‍ മാഷുടെ പരാമര്‍ശം.

രഹസ്യമൊഴി എങ്ങിനെ പരസ്യമായെന്നാണാണ് സുധാകരന്‍ ഇതിന് മറുപടിയായി ചോദിക്കുന്നത്. തനിക്കെതിരെ രാഷ്ട്രീയ ഗൂഡാലോചനയാണ് നടക്കുന്നതെന്നും കണ്ണൂര്‍ എംപി ആരോപിച്ചു. ഇതിന് പിന്നാലെ പല യുവ കോണ്‍ഗ്രസ് നേതാക്കളും സുധാകരന് പരിചതീര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ഗോവിന്ദന്‍ മാഷെ ആക്ഷേപിച്ചും സിപിഎമ്മിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ആഹ്വാനം ചെയ്തും പലരും പ്രതികരണം പുറത്തുവിട്ടു.

അതിനിടെ ഗോവിന്ദന്‍ മാഷക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ മാങ്കൂട്ടത്തിന്റെ ചില പരാമര്‍ശങ്ങള്‍ വിവാദമായതോടെ സിപിഎം സൈബര്‍ സംഘങ്ങള്‍ ഇതിനെതിരെ രംഗത്തെത്തി. സിപിഎമ്മിനായി സോഷ്യല്‍ മീഡിയയില്‍ നിരന്തരം ശബ്ദിക്കുന്ന പ്രീജിത് രാജ് രൂക്ഷമായ ഭാഷയിലാണ് രാഹുലിനെ ആക്രമിക്കുന്നത്. ബാര്‍ബര്‍ ഷോപ്പ് നടത്തി മുങ്ങിയ രാഹുലിന് 15 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള പണം എവിടെനിന്നും കിട്ടിയെന്ന് പ്രീജിത് രാജ് ചോദിക്കുന്നു.

പ്രീജിത് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സിപിഐ എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷെ നാല് പുലഭ്യംപറഞ്ഞാൽ കോൺഗ്രസിന്റെ അടുക്കളപ്പുറത്തുനിന്നും വല്ല എല്ലിൻ കഷണവും എറിഞ്ഞുകിട്ടും എന്ന വിശ്വാസത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കിടന്ന് ബഹളമുണ്ടാക്കുന്നത്.
എന്താ ഈ മാങ്കൂട്ടത്തിന്റെ രാഷ്ട്രീയ യോഗ്യത? പണ്ട് അടൂർ പറക്കോട്ട് ഒരു ബാർബർ ഷോപ്പ് നടത്തി അവിടെ നാട്ടുകാരിൽ നിന്ന് കടംവാങ്ങിയത് കൊടുക്കാതെ രായ്ക്കുരാമാനം കടയുംപൂട്ടി മുങ്ങിയ വിദ്വാനാണ്. പിന്നീട് അടൂരിൽ കട തുടങ്ങി. അവിടെയും പല്ലവി പഴയതുതന്നെ. കടപൂട്ടി മുങ്ങി. നാട്ടുകാര് കൈവെക്കുന്ന അവസ്ഥയായപ്പോൾ ഖദറിട്ട് നേതാക്കൻമാരുടെ പെട്ടികൾ മാറിമാറി പിടിച്ചു. കോൺഗ്രസ് ക്രിമിനലുകൾക്ക് താവളങ്ങൾ ഒരുക്കികൊടുത്തു. ആകെമൊത്തംടോട്ടൽ ഗജഫ്രോഡാണ്. ഇദ്ദേഹമാണ് ഗോവിന്ദൻ മാഷിന് സർട്ടിഫിക്കറ്റ് കൊടുക്കാൻ നടക്കുന്നത്.
സുധാകരൻ എറിഞ്ഞുതരുന്നത് കടിച്ചെടുക്കുന്നതിനിടയിൽ മാങ്കൂട്ടത്തിൽ രാഹുൽ ഒരു കാര്യം മനസ്സിലാക്കാൻ ശ്രമിക്കണം. കണ്ണൂരുകാർ എം വി ഗോവിന്ദനെ 'മാഷേ'എന്നാണ് വിളിക്കാറ്. കെ സുധാകരനെ 'ഗുണ്ട' എന്നും വിളിക്കും. ഈ രണ്ട് അഭിസംബോധനകളുടെ വ്യത്യാസം മനസ്സിലാക്കാൻ സാധിക്കാത്തതിനാലാണ് മാങ്കൂട്ടത്തിൽ രാഹുൽ കോൺഗ്രസായി തുടരുന്നത്.
ഗോവിന്ദൻ മാഷെ പോലുള്ളവരെ ചീത്ത വിളിക്കൽ മാത്രം ദിനചര്യയാക്കി, ദിവസവും രാവിലെ ഖദറുമിട്ട് "കിയ സെൽറ്റോസ്‌'' കാറിൽ കറങ്ങുന്ന മാങ്കൂട്ടം രാഹുലിന് എന്താണ് വരുമാനമെന്ന ചോദ്യം ഏറെ നാളുകളായി എയറിലുണ്ട്. ഇതുവരെ മറുപടി വന്നിട്ടില്ല.
രാഷ്ട്രീയ മാന്യതയുള്ളവനാണെങ്കിൽ ബാർബർ ഷോപ്പ് പൂട്ടി മുങ്ങിയത് പോലെ മുങ്ങാതെ അതിന് മറുപടി താ. 15 ലക്ഷം രൂപയിലേറെ വില വരുന്ന കാറ് ഫെഡറൽ ബാങ്കിൽ നിന്ന് ലോണെടുത്തു വാങ്ങിയതാണല്ലൊ. യാതൊരു വരുമാനവുമില്ലാത്ത മാങ്കൂട്ടത്തിന്റെ ലോൺ തിരിച്ചടക്കുന്നത് ആരാണ്?
ആരുടെ പൈസയാണ് ലോൺ അടക്കാൻ ഉപയോഗിക്കുന്നത്? മോൺസൺ മാവുങ്കൽ ഫെഡറൽ ബാങ്കിലെ ഇ എം ഐ അടക്കാൻ പൈസ തന്നിട്ടുണ്ടോ? ഇപ്പോൾ ആരാണ് തരുന്നത്?
നാട്ടുകാരെ പറ്റിച്ച്, രാഷ്ട്രീയം തൊഴിലാക്കി, ഖദറിൽ കഞ്ഞിമുക്കി നടക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ ആദ്യം ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം തരൂ.
ഉത്തരം തരാനുള്ള ഷഡ്ജം ഇട്ടിട്ടില്ലെങ്കിൽ ഹോണറബിൽ മാഡത്തിനും ഗുണ്ടാകരനും മാവുങ്കൽ സേറിനും ഉപദേശങ്ങൾ നൽകി, അവിടെ നിന്നും എറിഞ്ഞുകിട്ടുന്ന എല്ലിൻ കഷണം കടിച്ചെടുത്ത്, അവിടെ വാലാട്ടി നിന്ന് മെഴുകിയാൽ മതി. ഇങ്ങോട്ട് ഓലിയിടേണ്ട.
രാഹുലിനെ പോലുള്ള പേട്ട്കോൺഗ്രസുകാർക്ക് എന്തും വിളിച്ചുപറയാനുള്ള ആളല്ല സിപിഐ എം സംസ്ഥാന സെക്രട്ടറി.