തളിപറമ്പിൽ പാർട്ടിക്കേറ്റ വമ്പൻ തോൽവിക്ക് കാരണഭൂതനായി എം വി ഗോവിന്ദൻ, സി.പി എം അണികൾക്കിടെയിൽ പ്രതിഷേധം പുകയുന്നു

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ വിള്ളൽ സംഭവിച്ചതോടെ അണികളുടെ പ്രതിഷേധം മറി കടന്ന് സ്വന്തം ഭാര്യയെ സ്ഥാനാർത്ഥിയാക്കിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകയുന്നു വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ

 

കണ്ണൂർ ജില്ലയിൽ മാത്രം മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടമായി. തളിപ്പറമ്പില്‍ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മല്‍സരിച്ച ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമള ടീച്ചറെ തോല്‍പ്പിച്ചു.

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ വിള്ളൽ സംഭവിച്ചതോടെ അണികളുടെ പ്രതിഷേധം മറി കടന്ന് സ്വന്തം ഭാര്യയെ സ്ഥാനാർത്ഥിയാക്കിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകയുന്നു വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് സൂചന അമ്പലപ്പുഴയിൽ മുതിർന്ന നേതാവായ ജിസുധാകരൻ മത്സരിക്കുന്നതിന് കാരണം എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പരിഹസിച്ചു ചിരിച്ചതാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

ഇതു കൂടാതെ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം പാർട്ടിക്കുള്ളിൽ പരിഹരിക്കാൻ കഴിയുമായിരുന്നിട്ടും വിഷയത്തിൽ ഇടപെട്ട എം.വി ഗോവിന്ദനും സംസ്ഥാന സെക്രട്ടറിയേറ്റം എം.വിജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറികെ കെ രാഗേഷ് എന്നിവർ വഷളാക്കി പാർട്ടിയെ ദുർബലമാക്കിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട് പരാജയ കാരണങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർക്കുന്ന ലോക്കൽ ഏരിയജനറൽ ബോഡികളിൽ ഈ കാര്യം വിശദീകരിക്കാൻ നേതൃത്വം ഏറെ വിയർപ്പൊഴുക്കേണ്ടിവരും.

കണ്ണൂർ ജില്ലയിൽ മാത്രം മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടമായി. തളിപ്പറമ്പില്‍ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മല്‍സരിച്ച ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമള ടീച്ചറെ തോല്‍പ്പിച്ചു. പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിച്ച മുന്‍ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി ഐ മധുസൂദനനെ പരാജയപ്പെടുത്തി.

കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ഥി ടി ഓ മോഹനനോട് തോറ്റു. പേരാവൂരില്‍ കെ കെ ശൈലജ ടീച്ചറെ തോല്‍പ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് ഹാട്രിക് വിജയം കുറിച്ചു സിറ്റിങ്ങ് സീറ്റായ അഴിക്കോട് കെ വി സുമേഷ് മുന്നൂറിലേറെ വോട്ടുകൾക്കാണ് വിജയിച്ചത്. കെ കെ ശൈലജ ടീച്ചർ 60,000 ത്തിലേറെ റെക്കാർഡ് വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മട്ടന്നൂരിൽ വി കെ സനോജ് വെറും 14000 ത്തിലേറെ വോട്ടുകൾക്കാണ് ജയിച്ചത്.

വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരു തവണ സനോജ് 700 വോട്ടുകൾക്ക് പിന്നിലായത് അവിശ്വസനീയമായി. കല്യാശേരി തലശേരി എന്നിവടങ്ങളിലെ മികച്ച വിജയമാണ് എൽ ഡി എഫിന് ആശ്വാസമേകിയത് എന്നാൽ 2021 ൽ 48,000 ത്തിലേറെ വോട്ടുകൾക്ക് വിജയിച്ച പയ്യന്നുരിൽ സിറ്റിങ് എംഎൽഎ ടി ഐ മധുസൂദനൻ ഏഴായിരത്തിലേറെ വോട്ടുകൾക്ക് സി.പി എം വിമതനും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വികുഞ്ഞികൃഷ്ണനോട് തോറ്റത് കനത്ത തിരിച്ചടിയായി പാർട്ടികോട്ടയായ പയ്യന്നൂരിൽ 1977 ന് ശേഷം ആദ്യമായാണ് എൽ ഡി എഫ് സ്ഥാനാർത്ഥി തോൽക്കുന്നത്.

ഇതു ചരിത്രത്തിൽ ഇതുവരെയില്ലാത്തതാണ് രക്തസാക്ഷി ഫണ്ട് തിരിമറിയിൽ ആരോപണ വിധേയനായ ടി ഐ മധുസൂദനനെ തന്നെ സ്ഥാനാർത്ഥിയാക്കിയതാണ് വി കുഞ്ഞികൃഷ്ണനെയു ഡി എഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ പ്രേരിപ്പിച്ചത് കുഞ്ഞി കൃഷ്ണന് രഹസ്യ പിൻതുണയുമായി ഒരു വിഭാഗം പ്രവർത്തകരും പ്രാദേശിക നേതാക്കളും എത്തിയതോടെ ജനങ്ങൾ സി. പി. എമ്മി നോട് കണക്കു ചോദിക്കുകയായിരുന്നു ഇതിനൊപ്പം ഭരണവിരുദ്ധവികാരവും ചേർന്നതോടെ സി പി എം സ്വയം വാരിക്കുഴി തോണ്ടി.

ഇതിന് സമാനമായാണ് തളിപ്പറമ്പിലുമുണ്ടായത് പി.കെ ശ്യാമള ടീച്ചറുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചുപാർട്ടി വിട്ടടി കെ ഗോവിന്ദൻ യു ഡി എഫ് സ്വതന്ത്രസ്ഥാനാർത്ഥിയായതോടെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ കുടുംബാധിപത്യത്തോടെ എതിർപ്പുള്ള പാർട്ടിപ്രവർത്തകരും കുടുംബങ്ങളും ആന്തൂരിലും മൊറാഴയിലടക്കം ഗ്യാസ് സിലിൻഡറിൽ വോട്ടു ചെയ്തു തങ്ങളുടെ പ്രതിഷേധം നിശബ്‌ദമായി രേഖപ്പെടുത്തുകയായിരുന്നു രണ്ട് മണ്ഡലങ്ങളിലും ഓപ്പൺ വോട്ടുകൾ പാർട്ടി പ്രവർത്തകർ നേരിട്ടു തന്നെ ചെയ്തിട്ടും ഗണ്യമായ വോട്ടുകൾ യു.ഡി എഫ് ക്യാംപിലേക്ക് ചോർന്നു കണ്ണൂർ മണ്ഡലത്തിൽ സിറ്റിങ് എം എൽ എ യും മന്ത്രിയുമായ രാമചന്ദ്രൻ കടന്ന പള്ളിയെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതും തിരിച്ചടിയായി.

പതിനെട്ടായിരത്തിലേറെ വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി ടി ഒ മോഹനൻ ഇവിടെ ജയിച്ചു കയറിയത്. ആ രോഗ്യ പരമായ വെല്ലുവിളി നേരിടുന്ന കടന്നപ്പള്ളി രാമചന്ദ്രനെന്ന എൺപതു വയസ് പിന്നിട്ട നേതാവിനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയത് കനത്ത തിരിച്ചടിയായി മാറി. 1600 കോടിയുടെ വികസന പ്രവ്യത്തികൾ നടത്തിയെന്ന കടന്നപ്പള്ളിയുടെ പ്രചണ്ഡ പ്രചരണവും ജനങ്ങൾ വിശ്വാസത്തിലെടുത്തില്ല.

കടന്നപ്പള്ളിയുടെ തോൽവിയോടെ കോൺഗ്രസ് എസ് എന്ന ഈർക്കിൽ പാർട്ടിയുടെ നിലനിൽപ്പും അനിശ്ചിതാവസ്ഥയിലായിട്ടുണ്ട്. പേരാവൂരിൽ എൽഡിഎഫിൻ്റെ ജനകീയ മുഖമായ കെ കെ ശൈലജ ടീച്ചറുടെ തോൽവിയും കനത്ത തിരിച്ചടിയായി കേന്ദ്ര കമ്മിറ്റിയംഗമായ കെ കെ ശൈലജയുടെ തുടർച്ചയായ രണ്ടാമത്തെ തോൽവിയാണിത്. നേരത്തെ വടകര പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനോട് ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് കെ കെ ശൈലജ ടീച്ചർ തോറ്റിരുന്നു സിറ്റിങ് സീറ്റായ മട്ടന്നൂരിൽ നിന്നാണ് പേരാവൂർ പിടിച്ചെടുക്കുന്നതിനായി പാർട്ടി നേതൃത്വം നിയോഗിച്ചത്.