വിവാഹ വാഗ്ദാനം മാത്രമല്ല ‘സംരക്ഷണ’ വാഗ്ദാനവും ഗൗരവമായ ചൂഷണം : പീഡന പരാതികളിൽ ഇരയെ കുറ്റപ്പെടുത്തുന്ന പ്രവണതയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി അഭിഭാഷക വിമല ബിനു 

പീഡന പരാതികളിൽ സമൂഹം ഇരയെ കുറ്റപ്പെടുത്തുന്ന പ്രവണതകൾക്കെതിരെ ആഞ്ഞടിച്ച് പ്രശസ്ത ഹൈക്കോടതി അഭിഭാഷക വിമല ബിനു. വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതികൾ ഉയരുമ്പോൾ സ്ത്രീ എന്തിന് ആ വലയിൽ വീണുകൊടുക്കുന്നുവെന്ന ചോ​ദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് അഡ്വ വിമല ബിനു. 

വിവാഹ വാഗ്ദാനം ഇല്ലെങ്കിൽ തന്നെയും നിന്നെ ഞാൻ സംരക്ഷിക്കാൻ തയ്യാറാണ്, മരണം വരെയും കൂടെയുണ്ടാകും എന്നൊക്കെയുള്ള വാക്കുകൾ വിവാഹവാഗ്ദാനം പോലെ തന്നെ ഗൗരവമേറിയ കുറ്റങ്ങളാണെന്നും അഡ്വ വിമല ബിനു ചൂണ്ടിക്കാട്ടുന്നു. വഞ്ചനയിലൂടെയോ തെറ്റായി പ്രതിനിധാനം ചെയ്തോ നേടിയ സമ്മതത്തിൽ ഇത് വരുകയും നിയമത്തിന്റെ പുതിയ അർത്ഥം ഇത്തരം കുറ്റങ്ങളെയും പീഡനത്തിന്റെ നിർവചനത്തിൽ നിർവചിക്കുകയും ചെയ്യട്ടെ. മരണം വരെയും ഒപ്പമുണ്ടാകും, താങ്ങാവും, തണലാവും തുടങ്ങിയ വാഗ്ദാനം വിവാഹവാഗ്ദാനമല്ലെങ്കിൽ കൂടിയും ഒരുമിച്ചുണ്ടാകും എന്ന ഉറപ്പാണെന്നും അഡ്വ വിമല ബിനു പറയുന്നു.

കൊച്ചി : പീഡന പരാതികളിൽ സമൂഹം ഇരയെ കുറ്റപ്പെടുത്തുന്ന പ്രവണതകൾക്കെതിരെ ആഞ്ഞടിച്ച് പ്രശസ്ത ഹൈക്കോടതി അഭിഭാഷക വിമല ബിനു. വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതികൾ ഉയരുമ്പോൾ സ്ത്രീ എന്തിന് ആ വലയിൽ വീണുകൊടുക്കുന്നുവെന്ന ചോ​ദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് അഡ്വ വിമല ബിനു. 

പലപ്പോഴും സ്ത്രീകൾ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി നൽകുമ്പോൾ അതിൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ അവളുടെ സമ്മതം എങ്ങനെ കൈപറ്റി എന്നതാണ് പ്രസക്തമായ ചോദ്യം. ഞാൻ നിന്നെ വിവാഹം കഴിച്ചോളാം എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ പോലെ തന്നെ ഞാൻ നിനക്ക് ജീവിതകാലം മുഴുവൻ സംരക്ഷണം നൽകിക്കോളാം മരണം വരെയുമെന്നും നിന്റെ ജീവിതത്തിൽ ഞാൻ താങ്ങും തണലുമായി നിൽക്കും എന്ന് പറഞ്ഞു സ്ത്രീകളിൽ നിന്നും പലതരത്തിലുള്ള പ്രയോജനങ്ങൾ നേടിയെടുക്കുന്ന വലിയൊരു വിഭാഗം പുരുഷൻമാരും ഉണ്ടെന്ന് അഡ്വ വിമല ബിനു വ്യക്തമാക്കി. 

പിന്നീട് അവളെ ചൂഷണം ചെയ്യുന്നതിനായി മാത്രം പ്രണയം നടിക്കുകയും ആവശ്യങ്ങൾ സാധിക്കുമ്പോൾ ഉപേക്ഷിച്ച് കടന്ന് കളയുകയും ചെയ്യുന്ന ഇത്തരക്കാർ ഒരുപക്ഷേ നിയമത്തിന്റെ വ്യാഖ്യാനങ്ങളിൽ പീഡനപരാതിയിൽ പെടുന്നില്ലയെങ്കിലും ചൂഷണം ചെയ്യാനുള്ള അവളുടെ മനസ്സമ്മതം വാങ്ങിയെടുത്തത് അവളെ ജീവിതകാലം മുഴുവൻ സംരക്ഷിച്ചു കൊള്ളാം എന്ന വാഗ്ദാനത്തിന് പുറത്താണെന്നും അഡ്വ വിമല ബിനു പറയുന്നു.

ഇങ്ങനെ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നത് പതിവായി മാറുന്ന കാഴ്ചകൾ ഉണ്ട്. സ്വന്തം കാലിൽ നിൽക്കുന്ന കരുത്തുറ്റ സ്ത്രീകൾ പോലും സംരക്ഷണത്തിനായി ഒരു പുരുഷനെ ആശ്രയിക്കുന്നു എന്നത് സ്ത്രീകളുടെ മാനസിക പ്രത്യേകതകളെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും സ്നേഹത്തിനും, കരുതലിനും സംരക്ഷത്തിനും കൊതിക്കുന്ന അവളുടെ മാനസിക ആവശ്യങ്ങളെ ചൂഷണം ചെയ്യുന്ന പുരുഷന്മാർ വലിയ കുറ്റകൃത്യമാണ് അവളോട്‌ ചെയ്യുന്നത്.

ALSO READ : നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി , സാമ്പത്തിക ചൂഷണം ; നടനും ബിഗ്‌ബോസ് താരവുമായ ഷിയാസ് കരീമിനിനെതിരെ പരാതിയുമായി യുവതി , പരാതിക്കാരിക്ക് വേണ്ടി ഹാജരാകുന്നത് ഹൈക്കോടതി അഭിഭാഷക അഡ്വ .വിമല ബിനു