മകന്റെ ഓർമയ്ക്കായി സ്കൂളിന് ലൈബ്രറി നിർമിച്ചു നൽകി ഒരു പ്രധാന അദ്ധ്യാപിക

 

31 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും പടിയിറങ്ങുമ്പോൾ സ്കൂളിന് വേണ്ടി ലൈബ്രറി നിർമ്മിച്ചു നൽകി ഒരു അധ്യാപിക. വളക്കൈ മാപ്പിള എ എൽ പി സ്കൂളിലെ പ്രധാന അധ്യാപികയായ രമാദേവിയാണ് അകാലത്തിൽ മരണപ്പെട്ട തൻ്റെ മകൻ്റെ ഓർമ്മയ്ക്കായി സ്കൂളിന് ലൈബ്രറി നിർമ്മിച്ചു നൽകിയിരിക്കുന്നത്.

ലോകത്തിൻ്റെ വെളിച്ചമാണ് പുസ്തകങ്ങൾ, വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് സ്കൂളിലെ ലൈബ്രറികളാണ്. വളക്കൈ മാപ്പിള എല്‍ പി സ്കൂളിലെ പ്രധാനാധ്യാപികയായി  വിരമിക്കുന്ന രമാദേവി ടീച്ചറാണ് വിരമിക്കലി നോടനുബന്ധിച്ച് തൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും സ്കൂളിനുമായി ലൈബ്രറി നിർമ്മിച്ചു നൽകിയത്.

 500 സ്ക്വയർ ഫീറ്റിൽ 40 ലക്ഷം രൂപ ചിലവിലാണ് ലൈബ്രറി ഒരുക്കിയത്. ലൈബ്രറിക്ക് ഈ സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അകാലത്തിൽ മരണപ്പെട്ടുപോയ ഇവരുടെ മകൻ മനുവിൻ്റെ പേരും നൽകി.ഇതുകൂടാതെ കേരംസ് ചെസ്സ് തുടങ്ങിയവയും ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

31 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കായി ലൈബ്രറി നിർമ്മിച്ചു നൽകി സന്തോഷത്തോടെയാണ് ശ്രീകണ്ഠപുരം കോട്ടൂർ സ്വദേശിനിയായ രമാദേവി പടിയിറങ്ങുന്നത്.

<a href=https://youtube.com/embed/3Kc7aahuyZo?autoplay=1&mute=1><img src=https://img.youtube.com/vi/3Kc7aahuyZo/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" title="YouTube video player" width="560" height="315" frameborder="0">