ഓഹരിവിപണിയില്‍ വരുന്നു പ്രീ ദീപാവലി ധമാക, അംബാനിയുടെ 13 ലക്ഷം കോടി രൂപയും, ഇന്ത്യ അമേരിക്ക വ്യാപാര കരാറും, വമ്പന്‍ കുതിപ്പിന് ഇടയാക്കിയേക്കും
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ട് ട്രിഗറുകള്‍ ഒരേസമയം എത്തുകയാണ്. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയും, യുഎസ്-ഇന്ത്യ വ്യാപാര കരാറും.
ജിയോ വെറുമൊരു ടെലികോം കമ്പനിയല്ല. എന്‍ഡ്-ടു-എന്‍ഡ് 5ജി ടെക്‌നോളജി സ്റ്റാക്ക് ഉള്ള ലോകത്തിലെ ഏക ഓപ്പറേറ്ററാണ്. 6,817 പേറ്റന്റ് അപേക്ഷകളുണ്ട്.
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ട് ട്രിഗറുകള്‍ ഒരേസമയം എത്തുകയാണ്. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയും, യുഎസ്-ഇന്ത്യ വ്യാപാര കരാറും. ഈ രണ്ടും ഒരുമിച്ച് വരുന്നത് ദലാല്‍ സ്ട്രീറ്റിന് വലിയ മാറ്റമാകാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ജിയോയുടെ ഐപിഒ മൂല്യം ഏകദേശം 13 ലക്ഷം കോടി രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ലിസ്റ്റിങ് സമയത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാര്‍ക്കറ്റ് ക്യാപിനെ മറികടക്കാന്‍ പോലും സാധ്യതയുണ്ട്. ജിയോയും റിലയന്‍സും ചേര്‍ത്താല്‍ ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ലിസ്റ്റഡ് മാര്‍ക്കറ്റ് മൂല്യം 30 ലക്ഷം കോടി രൂപ കവിയും. ഇത് ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ശക്തിയാക്കിമാറ്റും.
ജിയോ പ്ലാറ്റ്ഫോംസിന് ഓഗസ്റ്റ് 28-ന് സെബി അനുമതി ലഭിച്ചിരുന്നു. 27 കോടി ഷെയറുകളുടെ പ്യുവര്‍ ഫ്രഷ് ഇഷ്യൂ ആണ്. ബാങ്കര്‍മാര്‍ പ്രതീക്ഷിക്കുന്നത് ഏകദേശം 37,800 കോടി രൂപ സമാഹരിക്കാമെന്നാണ്. ഇത് 2024-ലെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ 27,870 കോടി രൂപ റെക്കോര്‍ഡ് തകര്‍ക്കും. ഇതില്‍ 27,500 കോടി രൂപ ഡെറ്റ് തിരിച്ചടയ്ക്കാനാണ് നീക്കിവച്ചിരിക്കുന്നത്.
വില ബാന്‍ഡ് 1,350 രൂപ മുതല്‍ 1,450 രൂപ വരെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ച് പോസ്റ്റ്-ഇഷ്യൂ വാല്യുവേഷന്‍ 12.4 ലക്ഷം കോടി രൂപ മുതല്‍ 13.4 ലക്ഷം കോടി രൂപ വരെയാകും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിലവിലെ മാര്‍ക്കറ്റ് ക്യാപ് 17.3 ലക്ഷം കോടി രൂപയാണ്. അതായത് ജിയോ മാത്രം പേരന്റ് കമ്പനിയുടെ മൂന്നില്‍ രണ്ട് ഭാഗം മൂല്യമുള്ളതാവും.
ജിയോ വെറുമൊരു ടെലികോം കമ്പനിയല്ല. എന്‍ഡ്-ടു-എന്‍ഡ് 5ജി ടെക്‌നോളജി സ്റ്റാക്ക് ഉള്ള ലോകത്തിലെ ഏക ഓപ്പറേറ്ററാണ്. 6,817 പേറ്റന്റ് അപേക്ഷകളുണ്ട്. 52.4 കോടി സബ്സ്‌ക്രൈബേഴ്സ്, അതില്‍ 26.8 കോടി 5ജി ഉപയോക്താക്കള്‍. ചൈനയ്ക്ക് പുറത്ത് ഒരു രാജ്യത്തിലെ ഏറ്റവും വലിയ 5ജി ബേസ്. ജിയോഎഐ ക്ലൗഡ്, ജാംനഗറിലെ ഗിഗാവാട്ട് സ്‌കെയില്‍ എഐ ഡാറ്റാ സെന്ററുകള്‍, സോവറിന്‍ ലോ-എര്‍ത്ത്-ഓര്‍ബിറ്റ് സാറ്റലൈറ്റ് കോണ്‍സ്റ്റലേഷന്‍ പ്ലാന്‍ തുടങ്ങിയവയും ഉണ്ട്.
മുകേഷ് അംബാനി ജൂണിലെ എജിഎമ്മില്‍ അകാശ്, ഇഷ, അനന്ത് അംബാനിമാരെ ഐപിഒ പ്രക്രിയയുടെ ചുമതല ഏല്‍പ്പിച്ചിരുന്നു. അവര്‍ ഇപ്പോള്‍ സിംഗപ്പൂര്‍, ഗള്‍ഫ്, അമേരിക്ക, ലണ്ടന്‍ എന്നിവിടങ്ങളില്‍ റോഡ്ഷോ നടത്തുകയാണ്. അബുദാബിയുടെ മുബദാല, സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. മെറ്റ, ഗൂഗിള്‍, കെകെആര്‍, സില്‍വര്‍ ലേക്ക്, മുബദാല, പിഐഎഫ് തുടങ്ങിയ നിലവിലെ നിക്ഷേപകരാരും ഷെയര്‍ വിറ്റഴിക്കുന്നില്ല. ലിസ്റ്റിങ് ധന്‍തെരസ് (നവംബര്‍ 6) അല്ലെങ്കില്‍ ദീപാവലി (നവംബര്‍ 8) അടുത്തായിരിക്കും.
ഓഹരിവിപണിയിലെ മറ്റൊരു പ്രതീക്ഷ ഇന്ത്യ അമേരിക്ക ഡീലാണ്. സെപ്റ്റംബര്‍ 18-ന് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട സാങ്ഷന്‍സ് നിയമം റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ 100 ശതമാനം വരെ ടാരിഫ് ചുമത്താന്‍ അധികാരം നല്‍കിയിരുന്നു. ഒക്ടോബര്‍ 18-ന് 30 ദിവസത്തെ ടൈംലിമിറ്റ് അവസാനിക്കും. അതിനുമുമ്പ് ഡീല്‍ ഫൈനലാക്കണമെന്നാണ് ഇരുപക്ഷത്തിന്റെയും താല്‍പ്പര്യം.
വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ യുഎസിലാണ്. മില്‍വാക്കിയിലെ ജി20 ട്രേഡ് മിനിസ്റ്റീരിയലില്‍ പങ്കെടുക്കും. യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമീസണ്‍ ഗ്രീറുമായി ബിലാറ്ററല്‍ ചര്‍ച്ചകളും നടക്കും. ഇടക്കാല ഡീല്‍ ഫൈനലാക്കുകയാണ് ലക്ഷ്യം. ഡീല്‍ 90 ശതമാനത്തിലധികം പൂര്‍ത്തിയായെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ത്യയ്ക്ക് ബംഗ്ലാദേശ് (ടെക്‌സ്‌റ്റൈല്‍), ചൈന, വിയറ്റ്‌നാം (മാനുഫാക്ചറിങ്) എന്നിവയെക്കാള്‍ മെച്ചപ്പെട്ട ടാരിഫ് നിരക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡീല്‍ സസ്‌റ്റൈനബിള്‍ ആയിരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം യുഎസ് അംഗീകരിച്ചു. 2025-ല്‍ ഇന്ത്യയില്‍ നിന്ന് യുഎസ് 103.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ വാങ്ങി. ടെക്‌സ്‌റ്റൈല്‍, എഞ്ചിനീയറിങ് ഗുഡ്‌സ്, ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്ക് വലിയ നേട്ടമാകും കരാര്‍.