കേന്ദ്ര സര്‍ക്കാരിന്റെ ഈ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയെക്കുറിച്ച് എത്രപേര്‍ക്കറിയാം? ബാങ്ക് അക്കൗണ്ടുള്ളവര്‍ക്കെല്ലാം പോളിസി ലഭിക്കും
കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളും വേണ്ട രീതിയില്‍ പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല. അതിലൊന്നാണ് ലൈഫ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതികള്‍. പൊതുമേഖലാ സ്വകാര്യ കമ്പനികള്‍ക്ക് വമ്പന്‍ തുക നല്‍കി പോളിസിയെടുക്കുന്നവര്‍ക്ക് നാമമാത്ര തുക നല്‍കിയാല്‍ ഇന്‍ഷൂറന്‍സ് ലഭിക്കുമെന്നത് അറിയില്ല. അത്തരമൊരു പദ്ധതയാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന.
2015-2016 ലെ ബജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി ഈ സാമൂഹിക സുരക്ഷാ പദ്ധതി ആരംഭിച്ചത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ / പിഎഫ്ആര്‍ഡിഎ എന്നിവയുടെ സഹകരണത്തോടെ ബാങ്കുകള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ഗ്രൂപ്പ് ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വ്യക്തിയുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു
ബാങ്ക് അക്കൗണ്ടുള്ള 18 നും 50 നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് ജീവന്‍ ജ്യോതി ബീമാ യോജന ലഭ്യമാണ്. 436 രൂപ മാത്രമാണ് വാര്‍ഷിക പ്രീമിയം. ഇത്രയും തുക അക്കൗണ്ടില്‍ നിന്ന് തുക സ്വയമേവ ഡെബിറ്റ് ചെയ്യപ്പെടും. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള കാലയളവ് 12 മാസമാണ്. അതായത് ജൂണ്‍ 1 മുതല്‍ മെയ് 31 വരെ. ഓട്ടോ ഡെബിറ്റ് സൗകര്യത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 55 വര്‍ഷം വരെ ഓട്ടോ റിന്യൂവല്‍ ഉണ്ടായിരിക്കും.
എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും അവരുടെ നെറ്റ്-ബാങ്കിംഗ് സേവന സൗകര്യം വഴിയോ വര്‍ഷത്തില്‍ ഏത് സമയത്തും ബാങ്ക് ശാഖയില്‍ ഒരു ഫോം പൂരിപ്പിച്ചോ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇന്‍ഷ്വര്‍ ചെയ്തയാളുടെ മരണശേഷം, ഇന്‍ഷ്വര്‍ ചെയ്തയാളുടെ നോമിനിക്ക് 2 ലക്ഷം ഇന്‍ഷ്വര്‍ ചെയ്ത തുക ലഭിക്കും.