കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, ഒരു വര്‍ഷം 5 ലക്ഷം രൂപവരെയുള്ള ആനുകൂല്യം, നിങ്ങള്‍ക്കും ചേരാം, അപേക്ഷിക്കേണ്ടതിങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതിക്ക് കീഴില്‍ വരുന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന(എബി പിഎംജെഎവൈ) പദ്ധതി.
 

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, ഒരു വര്‍ഷം 5 ലക്ഷം രൂപവരെ ലഭിക്കും, നിങ്ങള്‍ക്കും ചേരാം, അപേക്ഷിക്കേണ്ടതിങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതിക്ക് കീഴില്‍ വരുന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന(എബി പിഎംജെഎവൈ) പദ്ധതി. ഭാരത സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഈ പദ്ധതി പ്രകാരം ഒരു വ്യക്തിക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ചികിത്സക്കായി 5 ലക്ഷം രൂപ വരെ വിനിയോഗിക്കാവുന്നതാണ്. നാഷണല്‍ ഹെല്‍ത്ത് പ്രോട്ടക്ഷന്‍ സ്‌കീമിന്റെ പുതുക്കിയ രൂപമാണ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി. നിലവിലെ ആര്‍ എസ് ബി വൈ പദ്ധതികള്‍ക്കു ഉപരിയായി എസ് ഇ സി സി 2011 ഡേറ്റ ബേസിലെ അര്‍ഹരായ മുഴുവന്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കേന്ദ്ര  സംസ്ഥാന സര്‍ക്കാര്‍ ഫണ്ടു ഉപയോഗിച്ചാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന

PMJAY പ്രത്യേകതകള്‍

പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്.
ഇതുപ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു 5 ലക്ഷം രൂപ വരെ ലഭിക്കുന്നതായിരിക്കും.
പരിപൂര്‍ണ്ണമായ ചികിത്സ ഈ പദ്ധതിയിലൂടെ നല്‍കപ്പെടുന്നു
ചികിത്സ രംഗത്തെ വര്‍ദ്ധിച്ചു വരുന്ന ചെലവുകള്‍ താങ്ങാന്‍ സാധാരണക്കാര്‍ക്കു ഈ പദ്ധതി ഒരു കൈത്താങ്ങ് ആയിരിക്കും.
പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മുന്‍പുള്ള 3 ദിവസത്തെ ചെലവും കൂടാതെ ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും ഈ പദ്ധതിയിലൂടെ നിര്‍വഹിക്കപ്പെടുന്നതായിരിക്കും.
കുടുംബാംഗങ്ങളുടെ പ്രായം, ലിംഗം എന്നിവ പരിഗണിക്കാതെ തന്നെ എല്ലാ വ്യക്തികള്‍ക്കും ചികിത്സ ആനുകൂല്യം PMJAY പദ്ധതിയിലൂടെ ലഭിക്കുന്നതായിരിക്കും.
സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയെന്ന പരിഗണന കൂടാതെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും പണമീടാക്കാതെ തന്നെ ചികിത്സ ലഭിക്കും.

ഈ മെഡിക്കല്‍ ക്ലൈമില്‍ മരുന്നുകള്‍, മറ്റാവശ്യ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടര്‍ ഫീസ്, മുറി വാടക, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍, ഐസിയു ചാര്‍ജ്ജ്, ഭക്ഷണം, ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകാന്‍ സാധ്യതയുള്ള മറ്റു അനുബന്ധ പ്രത്യാഘ്യാതങ്ങള്‍ക്കും സഹായം ലഭിക്കുന്നതായിരിക്കും.
ഒരു കുടുംബത്തിന്റെ പ്രീമിയം പ്രതിവര്‍ഷം 1,052 ആണ്. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 60:40 എന്ന അനുപാതത്തില്‍ പങ്കിടുന്നു.

PMJAY മേന്മകള്‍

വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത പദ്ധതികള്‍ പ്രകാരം ഓരോ കുടുംബത്തിനും 30000 മുതല്‍ 300000 വരെയുള്ള ചികിത്സ ചെലവുകളാണ് നിലവില്‍ നല്കപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ PMJAY പദ്ധതി പ്രകാരം 5 ലക്ഷം രൂപവരെ ചികിത്സക്കായി വിനിയോഗിക്കാവുന്നതാണ്.

കണ്‍സള്‍ട്ടേഷന്‍, മെഡിക്കല്‍ പരിശോധനകള്‍, ചികിത്സകള്‍
മെഡിസിനും അനുബന്ധ വസ്തുക്കളും
അതി തീവ്ര പരിചരണ വിഭാഗം
രോഗ നിര്‍ണ്ണയവും ലാബ് പരിശോധനകളും
ഇംപ്ലാന്റേഷന്‍
താമസ സൗകര്യം
തുടര്‍ ചികിത്സ

എന്നിവയ്‌ക്കെല്ലാം പദ്ധതിയില്‍ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണന മാനദണ്ഡങ്ങളില്ലാതെ സഹായം ലഭിക്കും.

PMJAY പദ്ധതിയുടെ പ്രയോജനങ്ങള്‍ ലഭിക്കുന്നതിന്, ഗുണഭോക്താക്കള്‍ PMJAY രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കണം. അതിനുശേഷം PMJAY ഇ-കാര്‍ഡുകള്‍ നേടിയെടുക്കുകയാണ് വേണ്ടത്. ഇതിനായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

രജിസ്റ്റര്‍ ചെയ്യേണ്ട വിധം

രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി PMJAY വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

PMJAY- യുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പ്രാഥമിക പ്ലാറ്റ്‌ഫോമായ pmjay.gov.in എന്നതില്‍ ആക്‌സസ് ചെയ്യുക.
    രജിസ്‌ട്രേഷനിലേക്ക് നാവിഗേറ്റ് ചെയ്യുക
    പോര്‍ട്ടലിന്റെ ഹോംപേജില്‍, 'രജിസ്‌ട്രേഷന്‍' അല്ലെങ്കില്‍ 'PMJAY-ന് അപേക്ഷിക്കുക' എന്ന വിഭാഗത്തിനായി നോക്കുക. നിങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കാന്‍ അതില്‍ ക്ലിക്ക് ചെയ്യുക.
    വിശദാംശങ്ങള്‍ നല്‍കുക
    ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവ പോലുള്ള അവശ്യ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. വിവരങ്ങള്‍ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കുക.
    
    സ്വകാര്യ വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒറ്റത്തവണ പാസ്വേഡ് (OTP) ലഭിക്കും. PMJAY രജിസ്‌ട്രേഷനുമായി മുന്നോട്ട് പോകാന്‍ ഈ OTP നല്‍കുക.
    വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിക്കുക
    രജിസ്‌ട്രേഷന്‍ ഫോം പേര്, ജനനത്തീയതി, കുടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടും. കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.
    ശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക
    രജിസ്‌ട്രേഷന്‍ പ്രക്രിയയുടെ ഭാഗമായി, രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യാം. ഈ ഡോക്യുമെന്റുകളില്‍ സാധാരണയായി പോര്‍ട്ടലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഐഡന്റിറ്റിയുടെ പ്രൂഫും മറ്റും ഉള്‍പ്പെടുന്നു.
    
    അന്തിമ സമര്‍പ്പണത്തിന് മുമ്പ്, അതിന്റെ കൃത്യത ഉറപ്പാക്കാന്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും അവലോകനം ചെയ്യുക. എന്തെങ്കിലും അപാകതകള്‍ ഉണ്ടായാല്‍ നിങ്ങളുടെ അപേക്ഷയുടെ പ്രോസസ്സിംഗില്‍ കാലതാമസത്തിന് ഇടയാക്കും.

അപേക്ഷ വിജയകരമായി സമര്‍പ്പിച്ചതിന് ശേഷം, ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കും. അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് ഈ റഫറന്‍സ് നമ്പര്‍ അത്യാവശ്യമാണ്.