പി.പി ദിവ്യ പാർട്ടി വിടുമോ ? ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങൾ കണ്ണൂരിലെ സി.പി എമ്മിനെ മുൾമുനയിലാക്കുന്നു !

കഴിഞ്ഞ ദിവസം സമാപിച്ച വിപുലീകൃത കണ്ണൂർ ജില്ലാ കമ്മറ്റിക്ക് ശേഷം തെറ്റുതിരുത്തലുമായി മുൻപോട്ടു പോകുന്ന സിപിഎം നേതൃത്വത്തിനെതിരെ വെടി പൊട്ടിച്ച് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ.

 

ഒ​രി​ക്ക​ൽ ശ​രി​യെ​ന്ന് തോ​ന്നി​യ​തെ​ല്ലാം എ​ക്കാ​ല​വും ശ​രി​യാ​ക​ണ​മെ​ന്നി​ല്ല. ഒ​രു ക​ര​യി​ൽ​നി​ന്ന് മ​റു​ക​ര​യി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച​തി​നെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചു​മ​ന്നു​ന​ട​ക്കേ​ണ്ട​തി​ല്ലെ​ന്നും ഉള്ള ദി​വ്യ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പാ​ണ് ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള  തു​ട​ർ​കു​റി​പ്പു​ക​ളു​ടെ ​മു​ന്നോ​ടി​യാ​യാ​ണ് പോ​സ്റ്റ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

 കണ്ണൂർ : കഴിഞ്ഞ ദിവസം സമാപിച്ച വിപുലീകൃത കണ്ണൂർ ജില്ലാ കമ്മറ്റിക്ക് ശേഷം തെറ്റുതിരുത്തലുമായി മുൻപോട്ടു പോകുന്ന സിപിഎം നേതൃത്വത്തിനെതിരെ വെടി പൊട്ടിച്ച് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ. പാർട്ടിയോടൊപ്പം സഞ്ചരിച്ച താൻ നിലപാടുകൾ മാറ്റേണ്ടിവരുമെന്ന കൃത്യമായ സൂചനയാണ് ദിവ്യ നൽകുന്നത്. ഇതോടെ കണ്ണൂരിലെ രാഷ്ട്രീയം കലങ്ങിമറിയുകയാണ്. ഇപ്പോഴും സി.പി എം ഇരിണാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ് ദിവ്യ. എന്നാൽ ദിവ്യ പാർട്ടിയോട് ഗുഡ് ബൈ പറയുമോയെന്നതാണ് എങ്ങും ഉയരുന്ന ചോദ്യം.

മുൻകണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും മുൻജില്ലാ കമ്മിറ്റിയംഗവുമായ പി.പി ദിവ്യയ്ക്കായി വലവിരിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസും ബിജെപിയുമാണ് ദിവ്യയെ തങ്ങളുടെ ചേരിയിൽ നിർത്താൻ കിണഞ്ഞ് പരിശ്രമിക്കുന്നത്. സി​പി​എം നേതൃത്വവു​മാ​യി അ​ക​ൽ​ച്ച​യി​ലാ​ണെ​ന്ന സൂ​ച​ന ന​ൽ​കി പി.​പി. ദി​വ്യ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ട​തി​നു പി​ന്നാ​ലെയാണ് അണിയറ നീക്കങ്ങളും ശക്തമായത്. ഇതോടെ തുറന്നപ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേതൃത്വം രംഗത്തെത്തി. പി.പി ദിവ്യയ്ക്കായിവാ​തി​ലു​ക​ൾ 
തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ദി​വ്യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ബി​ജെ​പി നേ​താ​വ് പി.​കെ.​കൃ​ഷ്ണ​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രി​ക്ക​ൽ ശ​രി​യെ​ന്ന് തോ​ന്നി​യ​തെ​ല്ലാം എ​ക്കാ​ല​വും ശ​രി​യാ​ക​ണ​മെ​ന്നി​ല്ല. ഒ​രു ക​ര​യി​ൽ​നി​ന്ന് മ​റു​ക​ര​യി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച​തി​നെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചു​മ​ന്നു​ന​ട​ക്കേ​ണ്ട​തി​ല്ലെ​ന്നും ഉള്ള ദി​വ്യ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പാ​ണ് ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള  തു​ട​ർ​കു​റി​പ്പു​ക​ളു​ടെ ​മു​ന്നോ​ടി​യാ​യാ​ണ് പോ​സ്റ്റ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ക​ണ്ണൂ​ർ എ​ഡി​എമ്മായിരുന്നകെ.​ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് ദി​വ്യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച​ത്. തു​ട​ർ​ന്ന് ദി​വ്യ​യെ പാ​ർ​ട്ടി​യി​ൽ ത​രം​താ​ഴ്ത്തി​യി​രു​ന്നു. ഇ​തോ​ടെ ദി​വ്യ പാ​ർ​ട്ടി​യു​മാ​യി അ​ക​ന്നു​വെ​ന്നു സി.പി എം നേതൃത്വം നൽകുന്ന സൂചന എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ സമാപിച്ച വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ദിവ്യയെ ജില്ലാ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളിൽ ചിലർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപ്പിലായില്ല. 

ഇതിൽ പി പി ദിവ്യയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. എന്നാൽ ദിവ്യയുടെ കേസും നിയമനടപടികളും നടന്നുകൊണ്ടിരിക്കുന്നതിനാലാണ് പാർട്ടി ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചു കൊണ്ടുവരാത്തതെന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷിൻ്റെ പ്രതികരണം ദിവ്യ പാർട്ടിക്ക് പുറത്തല്ല അകത്തു തന്നെയാണെന്നും അവർ പാർട്ടി പരിപാടികളിൽ പൂർണമായി സഹകരിക്കുന്നു മുണ്ടെന്നാണ് ഇതു സംബന്ധിച്ച് കെ കെ രാഗേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.