കാരാഗൃഹത്തിലേക്കുള്ള രാത്രിയാത്രയിൽ തലകുനിച്ച് ദിവ്യ, നിസംഗതയോടെ പിൻമടക്കം
ഏറെക്കാലമായികണ്ണൂരിൻ്റെ പൊതുരംഗത്ത് പ്രസരിപ്പോടെ നിറഞ്ഞു നിന്നിരുന്ന പി.പി ദിവ്യയെന്ന ഇടതു തീപ്പൊരി വനിതാ നേതാവ് കാരാഗ്യഹത്തിലേക്ക് പോയത് തല കുനിച്ച് പ്രസന്നഭാവം നഷ്ടപ്പെട്ട നിർവികാരതയോടെ'.
രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ നിന്നും ദിവ്യയെ കണ്ണൂർജയിലിലെത്തിച്ചത്.
കണ്ണൂർ: ഏറെക്കാലമായികണ്ണൂരിൻ്റെ പൊതുരംഗത്ത് പ്രസരിപ്പോടെ നിറഞ്ഞു നിന്നിരുന്ന പി.പി ദിവ്യയെന്ന ഇടതു തീപ്പൊരി വനിതാ നേതാവ് കാരാഗ്യഹത്തിലേക്ക് പോയത് തല കുനിച്ച് പ്രസന്നഭാവം നഷ്ടപ്പെട്ട നിർവികാരതയോടെ'.
ഒരു കാലത്ത് താൻ നിരവധി പരിപാടികളിൽ ഉദ്ഘാടകയായി എത്തിയ പള്ളിക്കുന്നിലെ സെൻട്രൽ ജയിലിനകത്തെ സെല്ലിൽ അന്തേവാസിയായി കണ്ണൂരിലെ പൊതുരംഗത്ത് നിറഞ്ഞുനിന്ന പി.പി ദിവ്യയെത്തിയെത്തിയത് തികച്ചും യാദൃശ്ചികമായാണ്.
ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തിയപ്പോൾ തലകുനിച്ചായിരുന്നു ദിവ്യ നടന്നിരുന്നത്. മാധ്യമങ്ങൾക്കും പരിചയക്കാരായ പൊലിസുകാർക്കും മുഖം കൊടുത്തില്ല. ചോദ്യം ചെയ്യലിൽ മുൻകൂർ ജാമ്യ ഹരജിയിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ തന്നെയാണ് ആവർത്തിച്ചത്. തൻ്റെ വിമർശനം അഴിമതിക്കെതിരെ പൊതുവെ നടത്തിയ വിമർശനത്തിൻ്റെ ഭാഗമായിരുന്നുവെന്നും നവീൻ ബാബുവിൻ്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ലെന്നുമായിരുന്നു ദിവ്യയുടെ വിശദീകരണം.
ഒരിടത്തും ശബ്ദമിടറാതെ നിസംഗഭാവത്തിലായിരുന്നു മൂന്ന് മണിക്കുറിലേറെ നീണ്ട ചോദ്യം ചെയ്യലിനെ പി.പി ദിവ്യ നേരിട്ടത്. ദിവ്യയുമായി അടുത്ത പരിചയമുണ്ടായിരുന്ന കണ്ണൂർ സിറ്റി പോലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ അസി. പൊലിസ് കമ്മിഷണർ ടി.കെ രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ഇതിനു ശേഷമാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം തളിപ്പറമ്പ് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയത്. കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് പി പി ദിവ്യയെ കണ്ണൂർ പള്ളിക്കുന്നിലെ സെൻട്രൽ ജയിലിൻ്റെ ഭാഗമായ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ നിന്നും ദിവ്യയെ കണ്ണൂർജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി. അതേസമയം, പി പി ദിവ്യ ഒക്ടോബർ 30 ന് തലശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും.